ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി നിൽക്കുന്ന സീരിയൽ ആണ് സാന്ത്വനം. സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങൾക്കും അത്രയേറെ ആരാധകർ ആണ് ഉള്ളത്. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്.
ശിവനും അഞ്ജലിയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ആണ് സീരിയൽ ഹൈലൈറ്റ് എന്ന് പറയുന്നത്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്.
കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്. ജയന്തി എന്ന കഥാപാത്രം ആയി എത്തുന്നത് അപ്സരയാണ്. നിരവധി സീരിയലിൽ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിൽ കൂടിയും അപ്സര ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് സാന്ത്വനത്തിൽ കൂടി ആണ്.
മികച്ച മോഡൽ കൂടി ആയ അപ്സര ഇപ്പോൾ വിഷുവിന് നടത്തിയ ഫോട്ടോസ് ആണ് ആരാധകരെ ഞെട്ടിച്ചത്. സാരിയിൽ സാന്ത്വനത്തിൽ എത്തുന്ന അപ്സര പട്ടുപാവാടയും ബ്ലൗസും ഇട്ടാണ് ഫോട്ടോഷൂട്ടിൽ എത്തിയത്. സാന്ത്വനത്തിൽ വില്ലത്തി വേഷത്തിൽ ആണ് എത്തുന്നത്.
ഏട്ടത്തി ആയി എത്തുന്ന ചിപ്പിയുടെ സഹോദരന്റെ ഭാര്യയുടെ വേഷത്തിൽ ആണ് അപ്സര എത്തുന്നത്. സാന്ത്വനം വീട്ടിലെ സന്തോഷം കണ്ടു അത് തകർക്കണം എന്നാണ് ജയന്തിയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനു കൂട്ടായി അഞ്ജുവിന്റെ അമ്മ സാവിത്രിയും ഉണ്ട്. എന്തായാലും വിഷു ദിനത്തിൽ കിടിലൻ ഫോട്ടോഷൂട്ടുമായി ആണ് അപ്സര എത്തിയിരിക്കുന്നത്.