Malayali Live
Always Online, Always Live

തിരക്കഥാകൃത്തും നടനും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചു; ആദരാഞ്ജലികൾ നേർന്ന് പ്രമുഖ താരങ്ങൾ..!!

3,334

മലയാള സിനിമക്ക് മറ്റൊരു നഷ്ടം കൂടി. തിരക്കഥാകൃത്തും നടനും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. എഴുപതാം വയസിൽ ആയിരുന്നു വിയോഗം. വൈക്കത്തെ വീട്ടിൽ വെച്ച് ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. പവിത്രം , ഉള്ളടക്കം , കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയത് പി ബാലചന്ദ്രൻ ആയിരുന്നു.

കൂടാതെ ഇവൻ മേഘരൂപൻ എന്ന ചിത്രം സംവിധാനം ചെയ്തു. ബ്യൂട്ടിഫുൾ , പുനരധിവാസം , തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി നായകനായി എത്തിയ വൺ ആയിരുന്നു.

കേരള നാടക സംഗീത അക്കാദമി അവാർഡ് ലഭിച്ചിട്ടുള്ള പി ബാലചന്ദ്രൻ നിരവധി നാടകങ്ങളും രചിച്ചിട്ടുണ്ട്. മോഹൻലാൽ മമ്മൂട്ടി മഞ്ജു വയർ ഷാജി കൈലാസ് അടക്കമുള്ള മലയാളത്തിലെ ഒട്ടേറെ താരങ്ങൾ അനുശോധനം സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചു.