Malayali Live
Always Online, Always Live

ഒരു പുരുഷനിൽ നിന്നും ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് ലാലേട്ടൻ നൽകും; ശ്വേതാ മേനോൻ..!!

മോഹൻലാലിനെ സ്നേഹത്തോടെ 'ലാട്ടൻ' എന്നും ശ്വേതയെ 'അമ്മ' എന്നുമാണ് പരസ്പരം വിളിക്കുന്നത്.

27,294

ഒരു പുരുഷനിൽ നിന്നും ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് ലാലേട്ടൻ നൽകും ഈ പറയുന്നത് മറ്റാരും അല്ല മലയാളികളുടെ പ്രിയ നടി ശ്വേതാ മേനോൻ തന്നെയാണ്. അതിനു താരത്തിന്റേതായ കാരണങ്ങളും ഉണ്ട്. മലയാളത്തിൽ മോഹൻലാൽ എന്ന വിസ്മയം നില കൊള്ളാൻ തുടങ്ങിയിട്ട് ഏതാണ്ട് 4 പതിറ്റാണ്ടിൽ ഏറെയായി.

ഈ കാലയളവിൽ മോഹൻലാലിന് പ്രായഭേദമന്യേ ഒട്ടേറെ ആരാധകർ ഉണ്ട്. അതുപോലെ തന്നെ സിനിമയിൽ ഉള്ള നിരവധി താരങ്ങളും അദ്ദേഹത്തിന്റെ ആരാധകർ ആണ്. മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ നായികമാർക്ക് നൂറു നാവാണ്. അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെയാണ് അതിന് കാരണം. ബഹുമാനവും സംരക്ഷണവുമാണ് ഏത് സ്ത്രീയും പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത്. മോഹൻലാലിൽ നിന്ന് അത് നിർലോഭം ലഭിക്കുമെന്ന് ശ്വേതാമേനോൻ പറഞ്ഞു.

ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ അദ്ദേഹം ഒപ്പം ഉള്ള എല്ലാവർക്കും പ്രത്യേക കെയർ നൽകുന്ന ആൾ ആണെന്ന് ശ്വേതാ പറയുന്നു. താരത്തിന്റെ വെളിപ്പെടുത്തൽ സ്വന്തം അനുഭവത്തിൽ നിന്നും തന്നെ ആയിരുന്നു. അതിൽ വലുപ്പച്ചെറുപ്പങ്ങളുമില്ല. പത്ത് പേരുണ്ടെങ്കിൽ അവരെയെല്ലാം കെയർ ചെയ്യാൻ പുള്ളിക്കറിയാം. നമുക്കും ഇങ്ങിനെ ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും പക്ഷെ നടക്കില്ല.

അതുകൊണ്ട് മോഹൻലാൽ കൃഷ്ണനാണെന്ന് തോന്നിയിട്ടുണ്ടെന്നും അവർ സിനിമാ വാരിക നാനയോട് പറഞ്ഞു. ഭക്ഷണപ്രിയൻ മാത്രമല്ല നന്നായിട്ട് ആഹാരം കഴിക്കുകയും മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യുന്നയാളാണ് ലാലെന്നും ശ്വേത പറയുന്നു. മോഹൻലാലിനൊപ്പം ഒട്ടേറെ സിനിമകൾ താരം അഭിനയിച്ചിട്ടുണ്ട്.

പരദേശിയും കീർത്തിചക്രയും ആകാശഗോപുരവും കാക്കകുയിലും എല്ലാം ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രങ്ങൾ ആണ്. ലാലേട്ടനൊപ്പം ഷൂട്ടിംഗ് കഴിയുമ്പോഴേക്കും കുറഞ്ഞത് രണ്ട് മൂന്ന് കിലോയെങ്കിലും ഓരോരുത്തരും കൂടിയേക്കും. പരദേശിയുടെ ചിത്രീകരണത്തിനിടെ മോഹൻലാൽ ഇടയ്ക്കിടെ കുക്കിംഗിന് ഇറങ്ങും. പലതരം ആഹാരം ഉണ്ടാക്കും.

എല്ലാം സംവിധായകൻ ഉൾപ്പെടെ ഉള്ളവരെ കൊണ്ട് കഴിപ്പിക്കും. കുക്കിംഗ് ഇല്ലെങ്കിൽ പറഞ്ഞാമതി നമുക്ക് ഇഷ്ടമുള്ളത് നമ്മുടെ കുക്കിനെ കൊണ്ട് പറഞ്ഞ് ഉണ്ടാക്കി ലൊക്കേഷനിൽ കൊണ്ടുവരുമെന്നും ശ്വേത ഒരഭിമുഖത്തിൽ പറഞ്ഞു. ലണ്ടനിൽ ഏതൊക്കെ റസ്റ്ററന്റിൽ നല്ല ആഹാരം കിട്ടുമെന്നും മോഹൻലാലിനറിയാം.

ആകാശഗോപുരത്തിന്റെ ഷൂട്ടിംഗിന് പോയപ്പോൾ അവിടെയുള്ള പല റസ്റ്റോറന്റിലും പോയിരുന്നു. ഒരിക്കൽ തേങ്ങാ പാലൊഴിച്ച ചിക്കൻകറി ഉണ്ടാക്കി തന്നു ലണ്ടനിൽ വെച്ച്. ഇന്നും അതിന്റെ രുചി നാവിലൂറുന്നെന്ന് ശ്വേത ഓർക്കുന്നു. ശ്വേതാ മേനോനും മോഹൻലാലും തമ്മിൽ വലിയ ആത്മബന്ധമാണ്.

മോഹൻലാലിനെ സ്നേഹത്തോടെ ‘ലാട്ടൻ’ എന്നും ശ്വേതയെ ‘അമ്മ’ എന്നുമാണ് പരസ്പരം വിളിക്കുന്നത്. മോഹൻലാലിന്റെ ഈ സ്പെഷ്യൽ കെയർ തന്നെയാണ് ഏതൊരു സ്ത്രീയും ലൊക്കേഷനുകളിൽ ആഗ്രഹിക്കുന്നത് എന്ന് ശ്വേതാ മേനോൻ പറയുന്നു.