Malayali Live
Always Online, Always Live

നീയാണ് ഈ വീടിന്റെ ശാപം; അപമാനം സഹിക്കാൻ കഴിയാതെ അപർണ്ണ വീടുവിട്ട് ഇറങ്ങി; അപ്പുവിനെ അന്വേഷിച്ചു സാന്ത്വനം കുടുംബം..!!

2,670

സങ്കീർണ്ണമായ നിമിഷങ്ങളിൽ കൂടി ആണ് മലയാളികളുടെ ഇഷ്ട പരമ്പരയായ സാന്ത്വനം കടന്നു പോകുന്നത്. അഞ്ജലിയുടെയും ശിവന്റെയും പ്രണയ മുഹൂർത്തങ്ങൾ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത് ഇപ്പോൾ അപർണ്ണയുടെ കലങ്ങിയ കണ്ണുകൾ ആണ്. കഴിഞ്ഞ എപ്പിസോഡിൽ അഞ്ജലിക്കും ശിവനും അപകടം പറ്റുകയും അതിന് പിന്നിൽ അപർണ്ണയുടെ അച്ഛൻ തമ്പിയുടെ ആളുകൾ ആണെന്ന് വിവരം സാന്ത്വനം കുടുംബത്തിൽ പരസ്യമായി ജയന്തി അറിയിക്കുകയും ചെയ്യുന്നതോടെ ആണ് ഭവാനിയമ്മ അപർണ്ണക്ക് നേരെ തിരിയുന്നത്.

അതോടൊപ്പം കണ്ണനെ തല്ലിയതും കൃഷ്ണ സ്റ്റോറിന് സാധനങ്ങൾ കിട്ടാതെ തടഞ്ഞതും എല്ലാം തമ്പി ആണെന്ന് ജയന്തി വെളിപ്പെടുത്തൽ നടത്തിയതോടെ അതുവരെ കാര്യങ്ങൾ ഒന്നും തന്നെ അറിയാതെ ഇരുന്ന അപർണ്ണയും ഹരിയുടെ അമ്മയും ഒരുപോലെ ഞെട്ടി എന്ന് വേണം പറയാൻ. പൊതുവെ അപ്പുവിനോട് ഇഷ്ടം ഇല്ലാത്ത ഹരിയുടെ അമ്മയുടെ കടന്നാക്രമണം ആണ് പിന്നീട് കണ്ടത്.

ധർമകെട്ട് കെട്ടി കൊണ്ട് വന്ന നീയാണ് ഈ വീടിന്റെ ശാപം എന്നും അതുപോലെ നിന്നെ പോലെ എരണം കെട്ടവൾ വീട്ടിൽ വന്നു കയറിയ അന്ന് തുടങ്ങിയത് ആണ് സാന്ത്വനം വീടിന്റെ തകർച്ച എന്നും അടക്കം കുത്തു വാക്കുകൾ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ മൗനമായി നിൽക്കുക ആയിരുന്നു അപർണ്ണ. അമ്മ പറയുന്ന കുത്തുവാക്കുകൾ തടയിടാൻ ബാലനും ഹരിക്കും ശിവനും ഒന്നും കഴിഞ്ഞതും ഇല്ല.

എന്നാൽ തന്റെ മകളെ വിവാഹം കഴിക്കാതെ പ്രണയിച്ച അപർണ്ണയെ വിവാഹം കഴിച്ചപ്പോൾ ഉണ്ടായ പ്രതികാരം വീട്ടാൻ കിട്ടിയ അവസരമായി ആണ് സാവിത്രി ഈ അവസരത്തിനെ കണ്ടതും. തുടർന്ന് ഉള്ള എപ്പിസോഡിൽ തുടങ്ങുമ്പോൾ തന്നെ അപമാനം സഹിക്കാതെ വീട്ടിൽ കാണാതായ അപർണ്ണയെ അന്വേഷിച്ചു ഇറങ്ങുന്ന ഹരിയും ശിവനും ബാലനും കണ്ണനും ഒക്കെ ആണ്. അമ്പലത്തിലും ബസ് സ്റ്റാൻഡിലും ഒക്കെ അന്വേഷിച്ചു എങ്കിൽ കൂടിയും അപർണ്ണയെ കണ്ടെത്താൻ കഴിഞ്ഞില്ല.

എപ്പിസോഡ് തീരുമ്പോൾ കാണിക്കുന്നത് സ്വന്തം വീടിന് മുന്നിൽ നിൽക്കുന്ന അപർണ്ണയുടെ മുഖം തന്നെ ആണ്. ഹരിയെ വിവാഹം കഴിക്കാൻ വേണ്ടി വീട്ടിൽ നിന്നും ഇറങ്ങിയ അപ്പു വീണ്ടും തിരിച്ചു വീട്ടിലേക്ക് തന്നെയോ എന്നുള്ള ആകാംഷ നിർത്തി ആണ് എപ്പിസോഡ് അവസാനിക്കുന്നത്. ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം.

മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉള്ള മറ്റൊരു സീരിയൽ ഇല്ല എന്ന് വേണം പറയാൻ. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്.

തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്. ബാലതാരം ആയി സിനിമയിൽ എത്തിയ താരം കൂടി ആണ് ഗോപിക അനിൽ.