Malayali Live
Always Online, Always Live

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ വിവാഹാലോചന വന്നു; പാടാത്ത പൈങ്കിളിയിലെ മനീഷ വിവാഹത്തെ കുറിച്ച് മനസ് തുറക്കുന്നു..!!

3,353

വിവാഹങ്ങൾ നടക്കുന്ന കാലം ആണ്. വലിയ വാർത്തകൾ ആകാതെ ഒട്ടേറെ സീരിയൽ താരങ്ങളുടെ വിവാഹം ആണ് 2020 ൽ കൊറോണ സമയത്തു നടന്നത്. നിരവധി താരങ്ങൾ ആണ് വിവാഹം കഴിച്ചത്. കുടുംബ വിളക്ക് സീരിയലിലെ താരങ്ങൾ ശരണ്യ ആനന്ദും ആതിര മാധവും വിവാഹം വിവാഹം കഴിച്ചത് 2020 ൽ ആയിരുന്നു.

അതുപോലെ ഒട്ടേറെ താരങ്ങൾ വിവാഹം കഴിച്ചപ്പോൾ ഇപ്പോഴിതാ പാടാത്ത പൈങ്കിളിയിലെ കണ്മണിയായി എത്തുന്ന മനീഷ തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുക ആണ് ഇപ്പോൾ. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ. താൻ ടിക് ടോക്ക് വീഡിയോ ചെയ്യുന്നത് കണ്ടിട്ട് ആണ് പാടാത്ത പൈങ്കിളിയിൽ തന്നെ ഓഡിഷന് ക്ഷണിച്ചത് എന്ന് മനീഷ പറയുന്നു. ആദ്യം ഒക്കെ ഡയലോഗ് പറയാൻ ഒക്കെ വളരെ ബുദ്ധിമുട്ട് ആയിരുന്നു.

എന്നാൽ ഇപ്പോൾ എല്ലാം ശരിയായി വരുന്നുണ്ട്. ഒട്ടേറെ ആളുകൾ ആണ് തന്നെ സ്വന്തം പോലെ കരുതുന്നത്. എന്റെ കൊച്ചാണ് എന്റെ ബന്ധുവാണ് എന്നൊക്കെ ആണ് നിരവധി ആളുകൾ എന്നെ കുറിച്ച് ഇപ്പോൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം ഉണ്ട്. അങ്ങനെ പറഞ്ഞ് കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷമാണ്. മാസക് വെച്ച് പുറത്തിറങ്ങിയാൽ പോലും ആളുകൾ തിരിച്ചറിയുന്നുണ്ട്. സീരിയൽ കണ്ടിട്ട് സിനിമയിലേക്കുള്ള ഓഫറുകൾ വരുന്നുണ്ട്.

തമിഴിലാണ് ആദ്യം ചാൻസ് കിട്ടിയത്. ജീവയുടെ നായികയായി അഭിനയിക്കാനാണ് വിളിച്ചത്. ഇപ്പോൾ സീരിയൽ ചെയ്ത് കൊണ്ടിരിക്കുകയാണ്. അത് ഒഴിവാക്കാൻ പറ്റില്ലല്ലോ. സിനിമയും വേണ്ടെന്ന് വെച്ചിട്ടില്ലെന്ന് മനീഷ പറയുന്നു. തന്റെ കല്യാണം ഉറപ്പിച്ചുവെന്ന വാർത്തകളോട് ഇല്ലെന്നുള്ള മറുപടിയാണ് നടി പറഞ്ഞത്. വീട്ടിൽ വിവാഹാലോചനകളൊക്കെ വന്നിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പോലും കല്യാണാലോചന വന്നിരുന്നുവെന്ന കാര്യം കൂടി താരം വെളിപ്പെടുത്തുന്നു.

പ്രായം എത്രയാണെന്ന് അറിയാതെ വന്ന ആലോചനയാണത്. പത്താം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ ആരുടെയെങ്കിലും കൂടെ പോകാൻ പറ്റുമോ. അയാളുടെ കല്യാണമൊക്കെ കഴിഞ്ഞു. എനിക്ക് കുറച്ചധികം ആഗ്രഹങ്ങളുണ്ട്. അതൊക്കെ എന്ന് പൂർത്തി ആകുന്നുവോ അന്നേ വിവാഹത്തെ കുറിച്ച് താൻ ചിന്തിക്കുന്നുള്ളു. സീരിയൽ നടി ആയതിന് ശേഷം വിവാഹം കഴിക്കാമോ എന്ന് ചോദിച്ച് നിരവധി മെസേജുകൾ വരാറുണ്ട്. എനിക്കിപ്പോൾ ഇരുപത് വയസ് ആവുന്നതേയുള്ളു. ഞാൻ കുറച്ച് കൂടി വലുതാവട്ടേ എന്നും നടി പറയുന്നു.