Malayali Live
Always Online, Always Live

ഏത് വേഷത്തിലും അതീവ സുന്ദരിയാകാൻ രഞ്ജിനി ഹരിദാസ്; 38 വയസ്സിലെ താരത്തിന്റെ സൗന്ദര്യം ആസ്വദിച്ചു ആരാധകരും..!!

5,753

മലയാളത്തിലെ പ്രിയ നടിയും അവതാരകയും ആണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ അവതാരക എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ തെളിയുന്ന മുഖം ആണ് രഞ്ജിനി ഹരിദാസിന്റേത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിൽ കൂടി ഏഷ്യാനെറ്റിന്റെ അവതാരക ആയി എത്തിയ രഞ്ജിനിക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു.

വ്യത്യസ്തമായ അവതരണ ശൈലി തന്നെ ആയിരുന്നു മറ്റുള്ളവരിൽ നിന്നും രഞ്ജിനി ഹരിദാസ് എന്ന താരത്തിനെ വ്യത്യസ്തമാക്കി ഇരുന്നത്. തുടർന്ന് റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും എല്ലാം അവതാരകയായി മാറിയ രഞ്ജിനി മലയാളത്തിൽ നായിക താരം ആയി വരെ എത്തിയിരുന്നു. ഏത് വിഷയത്തിലും തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത താരം ആയി രഞ്ജിനി മാറിയിരുന്നു.

മണിക്കൂറുകളോളം ആരെക്കുറിച്ചും പറഞ്ഞു കൊണ്ട് രഞ്ജിനിക്ക് സ്റ്റേജിൽ നിൽക്കാൻ കഴിയും എന്നും അതൊരു സിദ്ധി തന്നെ ആണെന്ന് ആയിരുന്നു ഒരിക്കൽ രമേഷ് പിഷാരടി പറഞ്ഞത്. പ്രായം 38 കഴിയുമ്പോഴും അവിവാഹിതയായി തുടരുന്ന രഞ്ജിനി ഈ പ്രായത്തിലും അതീവ സുന്ദരി ആണെന്ന് ഉള്ളതാണ് മറ്റൊരു സത്യം.

സാരിയിൽ വന്നാലും ഗൗണിൽ വന്നാലും അതുപോലെ നിക്കറിൽ നിൽക്കുന്ന ചിത്രങ്ങൾ ആയാലും വല്ലാത്തൊരു സൗന്ദര്യം തന്നെ ആണ് രഞ്ജിനിക്ക്. കൃത്യമായി ചെയ്യുന്ന വർക്ക് ഔട്ട് തന്നെ ആണ് രഞ്ജിനിയുടെ അഴകിന്റെ രഹസ്യം.