ടിക്ക് ടോക്കിൽ കൂടി മലയാളികൾക്ക് സുപരിചിതമായ ദമ്പതികൾ ആണ് അനുരാജ് – പ്രീണ. നിരവധി വിഡിയോകളുമായി എത്തുന്ന ഇവർക്ക് ഒട്ടേറെ ആരാധകർ ഉണ്ട്. ടിക് ടോക് നിർത്തി എങ്കിൽ കൂടിയും യൂട്യൂബ് ഇൻസ്റ്റാഗ്രാം അടക്കം ഉള്ള സാമൂഹിക മാധ്യമങ്ങൾ വഴി പ്രേക്ഷകർക്ക് അറിവുകൾ നൽകുന്നത് അടക്കം ഉള്ള വിഡിയോകൾ തമാശ രൂപേണ എത്തിക്കാറുണ്ട്.
അച്ഛനും അമ്മയ്ക്കും ഒപ്പം വിഡിയോകൾ ചെയ്തു എത്തുന്ന മകൻ ഋഷി കുട്ടനും ആരാധകർക്ക് സുപരിചിതമാണ്. അനുരാജ് ജൂവലറി ഉടമ ആണെങ്കിൽ കൂടിയും ഇപ്പോൾ തനിക്ക് അതിനേക്കാൾ സന്തോഷം നൽകുന്നത് അഭിനയം ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഋഷി കുട്ടന് അനിയൻ എത്തി എന്ന സന്തോഷമാണ് പ്രീണ സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ഇനി ബേബി ബമ്പ് ഇല്ല. രാവിലെ 8.51 നു എന്നിൽ നിന്നും അത് പോയി. ഒരു ആൺകുട്ടി പിറന്നിരിക്കുന്നു. ദൈവത്തിന് നന്ദി. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി എന്നാണ് പ്രീണ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.
അനുരാജിന്റേയും പ്രീണയുടേയും സുഹൃത്തുക്കളും വീഡിയോയിൽ ഭാഗഭാക്കാവാറുണ്ട്. സ്വന്തം ക്രിയേറ്റിവിറ്റിയിലൂടെയാണ് ഈ ദമ്പതിമാർ വ്യത്യസ്തകൾ കൊണ്ടു വന്നത്. തമാശകൾക്ക് പുറമെ നിറയെ സാമൂഹിക വിഷയങ്ങൾ കൂടി കൈകാര്യം ചെയ്താണ് മൂന്നുപേരും പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആയി മാറിയത്. അടുത്തിടെ ദമ്പതികൾ പുറത്തുവിട്ട വീഡിയോസിലെല്ലാം പ്രീണയുടെ സഹകരണം കുറവായിരുന്നു. പിന്നീട് പ്രീണ ഗർഭിണിയാണ് കാര്യവും തങ്ങൾ ഋഷി കുട്ടന് ഒരു കൂട്ടിനായി പുതിയൊരാളെ കാത്തിരിക്കുകയാണെന്നും ഒരു വീഡിയോയിലൂടെത്തന്നെ ഇവർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ കുഞ്ഞു പിറന്ന സന്തോഷത്തിൽ അനുരാജ് – പ്രീണ ദമ്പതികൾ. നിരവധി ആളുകൾ ആണ് ആശംസകളുമായി എത്തിയത്.