Malayali Live
Always Online, Always Live

പേളിയുടെ രണ്ടാം ബേബി ഷവർ പാർട്ടി; സർപ്രൈസ് നൽകി ശ്രീനിഷ്; ചെവിയിൽ പറഞ്ഞ സ്വകാര്യത്തെ കുറിച്ച് ശ്രീനിഷ്..!!

3,332

ഇനി ദിവസങ്ങൾ മാത്രം ഉള്ളൂ ആരാധകരും വിമർശകരും അതുപോലെ പേളിയും ശ്രീനിഷും കാത്തിരിക്കുന്ന ആദ്യത്തെ കണ്മണിക്ക് ആയി. ഗർഭകാലത്തിലുള്ള ഓരോ വിശേഷങ്ങളും താരങ്ങൾ ഇരുവരും മത്സരിച്ചു പോസ്റ്റ് ചെയ്യാറും ആഘോഷങ്ങൾ ആക്കാറും ഉണ്ട്. പലപ്പോഴും വിമർശനങ്ങൾ നേരിടുന്നു എങ്കിൽ കൂടിയും അതൊന്നും കൂട്ടാക്കാതെ ആണ് താരങ്ങൾ മുന്നോട്ട് പോകുന്നത്.

രണ്ടാമത്തെ ബേബി ഷവർ ആണ് ഇപ്പോൾ പേളിയും ശ്രീനിഷും നടത്തുന്നത്. ആദ്യം ഹിന്ദു ആചാര പ്രകാരം ശ്രീനിഷിന്റെ കുടുംബത്തിന് വേണ്ടി ആണ് നടത്തിയത് എങ്കിൽ ഇപ്പോൾ പേളിയുടെ കുടുംബത്തിന് വേണ്ടി ആണ് ബേബി ഷവർ നടത്തിയത്. സീരിയൽ ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടയിൽ ആണ് ശ്രീനിഷ് ഭാര്യയുടെ ബേബി ഷവർ പരിപാടിക്ക് എത്തിയത്. സോഷ്യൽ മീഡിയ പേജ് വഴി ആണ് ബേബി ഷവർ ചിത്രങ്ങൾ പങ്കു വെച്ചത്. ഒപ്പം പേളിക്ക് നൽകിയ സർപ്രൈസ് ആണ് ശ്രീനിഷ് പറഞ്ഞത്.

നായകനായി അഭിനയിക്കുന്ന സീരിയലിന്റെ ചിത്രീകരണത്തിനിടയിൽ നിന്നും ഇടവേള എടുത്താണ് ശ്രീനിഷ് ബേബി ഷവർ പാർട്ടിയിലേക്ക് എത്തിയത്. ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുകയും പരസ്പരം ചേർത്ത് പിടിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിനിടയിലാണ് താൻ നാളെ രാവിലെ ഷൂട്ടിങ്ങിന് തിരിച്ച് പോവുമെന്ന കാര്യം ശ്രീനിഷ് പേളിയുടെ ചെവിയിൽ പറയുന്നത്. പെട്ടെന്നുള്ള മറുപടി കേട്ട് ഞെട്ടിയ പേളിയുടെ മുഖത്ത് വന്ന ഭാവത്തെ കുറിച്ചാണ് വീഡിയോക്ക് നൽകിയ തലക്കെട്ടിൽ ശ്രീനി സൂചിപ്പിച്ചിരിക്കുന്നത്.

‘ബേബി ഷവറിനിടയിൽ ഞാൻ അവൾക്കൊരു സർപ്രൈസ് കൊടുത്തു. വീഡിയോയുടെ അവസാനം ഞാൻ നാളെ രാവിലെ ഷൂട്ടിങ്ങിന് വേണ്ടി തിരിച്ച് പോവുമെന്ന് അവളോട് പറയുകയാണ്. അത് കേട്ടപ്പോഴുള്ള അവളുടെ പ്രതികരണം വിലമതിക്കാനാവാത്തതാണ്’. എന്നുമാണ് ശ്രീനിഷ് എഴുതിയത്. രസകരമായ കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നത്.