Malayali Live
Always Online, Always Live

രണ്ടു മക്കൾ മതി എന്ന് കരുതിയപ്പോൾ വെള്ളപ്പൊക്കം വന്നെന്ന് പിഷാരടി; കൊറോണക്ക് മുന്നേ കടപൂട്ടിയെന്ന് ഭാര്യ; രസകരമായ മറുപടിയുമായി ഇരുവരും എത്തിയപ്പോൾ..!!

3,608

മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള അവതാരകൻ ആണ് രമേഷ് പിഷാരടി. അവതാരകൻ എന്നതിൽ ഉപരിയായി മിമിക്രി താരം ആണ് പിഷാരടി. നിരവധി സ്റ്റേജ് ഷോകൾ ചെയ്തിട്ടുള്ള താരം കൂടുതൽ ശ്രദ്ധ നേടിയത് ബഡായി ബംഗ്ലാവ് എന്ന ഷോയിൽ അവതാരകനായി എത്തിയതോടെ ആയിരുന്നു. അഭിനേതാവ് എന്ന നിലയിൽ ആദ്യകാലങ്ങളിൽ ശോഭിക്കാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും പിഷാരടി പിന്നീട് അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രങ്ങളിൽ കൂടി ശ്രദ്ധ നേടി.

തുടർന്ന് അഭിനയത്തിൽ നിന്നും മാറി മികച്ച സംവിധായകൻ ആണെന്നും രമേഷ് പിഷാരടി തെളിയിച്ചു കഴിഞ്ഞു. ബഡായി ബഗ്ലാവിൽ ആര്യക്ക് ഒപ്പം ഭാര്യ ഭർത്താക്കന്മാർ ആയി എത്തിയപ്പോൾ എല്ലാവരും കരുതിയത് ജീവിതത്തിലും അങ്ങനെ തന്നെ എന്നായിരുന്നു. തന്റെ യഥാർത്ഥ ഭാര്യയെ കുടുംബത്തെ കുറിച്ചോ അങ്ങനെ അധികം ഒന്നും സോഷ്യൽ മീഡിയ വഴി പങ്കു വെക്കാത്ത ആൾ കൂടി ആണ് രമേഷ് പിഷാരടി എന്ന് വേണം പറയാൻ. എന്നാൽ രസകരമായ പോസ്റ്റുകളുമായി സോഷ്യൽ മീഡിയയിൽ സജീവം ആണ് രമേഷ്. സൗമ്യ എന്നാണ് രമേഷ് പിഷാരടിയുടെ ഭാര്യയുടെ പേര്.

ഇപ്പോളിതാ ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന റിയാലിറ്റി ഷോ യിലാണ് പിഷാരടി കുടുംബവുമായി എത്തിയത്. അതിന്റെ വിശേഷം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഞങ്ങൾക്ക് രണ്ട് കുട്ടികൾ മതിയെന്നായിരുന്നു ആദ്യമേ തീരുമാനിച്ചിരുന്നത്. അപ്പോഴാണ് വെള്ളപ്പൊക്കം ഉണ്ടാവുന്നതും കുറേ ദിവസം വീട്ടിലിരിക്കേണ്ടി വന്നതും.

പിന്നെ എല്ലാം അങ്ങ് സംഭവിച്ചു എന്നായിരുന്നു പിഷാരടി പറഞ്ഞത്. കൊറോണയ്ക്ക് മുൻപ് കട പൂട്ടിയെന്നായിരുന്നു സൗമ്യയുടെ പെട്ടെന്നുള്ള മറുപടി. ഈ വേദിയിൽ കാണുന്ന പോലെയാണോ പിഷാരടി വീട്ടിലും പെരുമാറുന്നത് എന്നായിരുന്നു മത്സരാർഥികളിൽ ഒരാൾ ചോദിച്ചത്. നേരെ ഓപ്പോസിറ്റ് സ്വഭാവമാണ് വീട്ടിലെന്ന് ഉടനെ സൗമ്യയുടെ മറുപടിയുമെത്തി. അവതാരകയായ രഞ്ജിനി ഹരിദാസും മറ്റ് മത്സരാർഥികളുമെല്ലാം സൗമ്യയോട് ഓരോ ചോദ്യങ്ങളുമായി വരാൻ തുടങ്ങി.

ഇതോടെ ഇവർ തിരിച്ചും മറിച്ചും പലതും ചോദിക്കും നമ്മൾ പാറേപ്പള്ളിയിൽ ധ്യാനം കൂടാൻ പോയതാണെന്നേ പറയാവൂ എന്ന ദൃശ്യം സിനിമയിലെ മോഹൻലാലിന്റെ ഡയലോഗ് പിഷാരടി ഭാര്യയ്ക്ക് പറഞ്ഞു കൊടുക്കിയായിരുന്നു. എന്തായാലും രമേഷ് പിഷാരടിയുടെ ഭാര്യയും രസകരമായി തന്നെ സംസാരിക്കുന്ന ആൾ ആണെന്ന് ആണ് ആരാധക പക്ഷം.