Malayali Live
Always Online, Always Live

7 ലക്ഷം വാങ്ങി അജു വർഗീസ് വേദികക്കൊപ്പം പോകുമോ; സുമിത്രയെ കൈവിടല്ലേ എന്ന് ആരാധകർ..!!

3,464

മലയാളത്തിൽ എന്നും ജനപ്രീതി ലഭിക്കുന്ന ഒന്നാണ് പരമ്പരകൾ. ഏറ്റവും കൂടുതൽ സീരിയലുകൾ സംപ്രേഷണം ചെയ്തു മലയാളത്തിൽ ഇന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിന് വമ്പൻ റേറ്റിങ് ആണ് ഉള്ളത്. മലയാളത്തിൽ ഒരുകാലത്ത് സിനിമ നായികയായി തിളങ്ങി നിന്ന മീര വാസുദേവൻ ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്. ഈ സീരിയൽ തുടങ്ങി കാലം മുതൽ റേറ്റിങ് ഒന്നാം സ്ഥാനത്തു തുടരുമ്പോൾ വമ്പൻ ട്വിസ്റ്റുകൾ ആണ് ഇപ്പോൾ സീരിയലിൽ വരുന്നത്.

2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്. ചിത്ര ഷേണായി ആണ് സീരിയൽ നിർമ്മിക്കുന്നത്. ഏഷ്യാനെറ്റിലെ പതിവ് സീരിയൽ പോലെ റീമേക്ക് ആണ് ഈ സീരിയലും. ശ്രീമോയി എന്ന ബംഗാൾ സീരിയലിന്റെ റീമേക്ക് ആണ് കുടുംബ വിളക്ക്. ഒരു കടമയായ ഭാര്യ മരുമകൾ അമ്മ എന്നിങ്ങനെ എല്ലാ വീട്ടുജോലികളും ചെയ്യുമ്പോൾ ഒരു സ്ത്രീക്ക് ഒരു നിമിഷം പോലും വിശ്രമമില്ല. എന്നിട്ടും അവളുടെ ജോലിയെ ഒരിക്കലും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ല. ഇതാണ് സീരിയലിന്റെ ഉള്ളടക്കം എങ്കിൽ കൂടിയും അവിഹിത കഥയിലൂടെ ആണ് സീരിയൽ മുന്നേറുന്നത്.

ഭർത്താവായ സിദ്ധാർഥ് മേനോൻ സഹപ്രവര്ത്തകയും കാമുകിയുമായ വേദികക്കൊപ്പം താമസം. ഇളയ മകളേയും കൂട്ടിയാണ് അദ്ദേഹം തറവാട്ടിൽ നിന്നും യാത്രയാവുന്നത്. 25 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ആയിരുന്നു കാമുകിക്ക് ഒപ്പം സിദ്ധാർഥ് പോയത്. എന്നാൽ വീഴ്ചകളിൽ തളരാതെ മുന്നേറുന്ന ആൾ ആണ് സിദ്ധാർത്ഥിത്തിന്റെ യഥാർത്ഥ ഭാര്യ സുമിത്ര. ഇപ്പോൾ സുമിത്രയുടെ കട ഉൽഘാടനം ചെയ്യാൻ അജു വർഗീസ് എത്തുന്നു എന്നുള്ളതാണ് വാർത്ത. സുമിത്രയുടെ ജീവിതത്തിൽ വഴിതിവ് ആയി ആണ് അജു വർഗീസ് എത്തുന്നത്. സുമിത്രയുടെ കട ഉൽഘാടനം ചെയ്യാൻ അജു വർഗീസ് എത്തുന്നു എന്നറിഞ്ഞപ്പോൾ എന്നാൽ യഥാർത്ഥ വാശി ആരംഭിച്ചിരിക്കുകയാണ് സിദ്ധാർഥും കാമുകി വേദികയും.

പുതിയ ഓഫീസിന്റെ ഉൽഘാടനതിനായി അജു വർഗീസിനെ തന്നെ കൊണ്ടുവരുമെന്നും തങ്ങളുടെ ഓഫീസിലേക്കാണ് അജു എത്തുന്നതെന്നുമാണ് ഇവർ പറയുന്നത്. അജുവിന്റെ ഡേറ്റ് ഉറപ്പാക്കി തരുന്നതിനായി 7 ലക്ഷം രൂപയാണ് ഇവർ മുടക്കുന്നത്. സുമിത്ര നൽകുന്നതിനെക്കാൾ കൂടുതൽ പ്രതിഫലം തരാമെന്ന് പറഞ്ഞതോടെയായിരുന്നു താരത്തിന്റെ ഡേറ്റ് ഉറപ്പിച്ച് തരാമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞത്. തന്റെ ഓഫീസ് ഉൽഘാടനതിനായി എത്തണമെന്ന് സിദ്ധാർഥ് സുമിത്രയോട് പറഞ്ഞിരുന്നു. കുടുംബവിളക്ക് പരമ്പരയിലേക്ക് താനെത്തുന്നുണ്ടെന്ന സന്തോഷം പങ്കുവെച്ച് അജു വർഗീസും എത്തിയിരുന്നു.

സുമിത്രയുടെയോ അതോ വേദികയുടെയോ എന്ന തലക്കെട്ടോടെ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതറിയാനായാണ് തങ്ങളും കാത്തിരിക്കുന്നതെന്നായിരുന്നു ആരാധകർ പറഞ്ഞത്. സുമിത്രയുടെ കട ഉൽഘാടനം ചെയ്യണം ചിലർ അജുവിനോട് പറഞ്ഞത്. നിരവധി പേരാണ് പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്. സുമിത്രയുടെ അടുത്ത് പോവുന്നതായിരിക്കും അജു ഏട്ടന് നല്ലത്. അല്ലെങ്കിൽ ഇനി മുതൽ അജു ഏട്ടൻ ഇടുന്ന പോസ്റ്റിന് ഒക്കെ ഹെറ്റെർസിന്റെ പ്രവാഹം ആയിരിക്കും. പറഞ്ഞില്ലെന്ന് വേണ്ടാ. സുമിത്രയുടെ ഷോപ്പ് ഉൽഘാടനം ചെയ്‌തില്ല എങ്കിൽ ഞാൻ ഇനി അജു ചേട്ടന്റെ സിനിമ കാണുലെന്നായിരുന്നു വേറൊരാൾ പറഞ്ഞത്.