Malayali Live
Always Online, Always Live

കുടുംബവിളക്കിലെ പഴയ വേദിക ഇനി പോലീസ് ഓഫീസർ; അമേയ നായരുടെ പുതിയ വിശേഷങ്ങൾ ഇങ്ങനെ..!!

4,660

റേറ്റിങ്ങിൽ മുന്നിൽ നിക്കുമ്പോഴും കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് സീരിയലിനെതിരെ പ്രേക്ഷകർ രംഗത്ത് വന്നിരിക്കുന്നത്. രാത്രി 8 മണിക്ക് പ്രൈം ടൈമിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ ആണ് കുടുംബ വിളക്ക്. മലയാളത്തിൽ ഒരുകാലത്ത് സിനിമ നായികയായി തിളങ്ങി നിന്ന മീര വാസുദേവൻ ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്.

ഈ സീരിയൽ തുടങ്ങി കാലം മുതൽ റേറ്റിങ് ഒന്നാം സ്ഥാനത്തു തുടരുമ്പോൾ വമ്പൻ ട്വിസ്റ്റുകൾ ആണ് ഇപ്പോൾ സീരിയലിൽ വരുന്നത്. 2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്. ശ്രീജിത്ത് വിജയ് ആണ് മറ്റൊരു ലീഡിങ് കഥാപാത്രം അവതരിപ്പിച്ചിരുന്നത്. സീരിയലിന്റെ തുടക്കത്തിൽ വേദികയായി എത്തിയിരുന്നത് തമിഴ് താരം ശ്വേതാ വെങ്കിട്ട് ആയിരുന്നു. ഒന്ന് മുതൽ 56 വരെ ഉള്ള എപ്പിസോഡിൽ ആയിരുന്നു ശ്വേതാ വെങ്കിട്ട് ആയിരുന്നു അഭിനയിച്ചത്.

എന്നാൽ പിന്നീട് അവർ പരമ്പര യിൽ നിന്നും പിന്മാറിയിരുന്നു. സുമിത്രയുടെ വിലമതിക്കാതെ മറ്റൊരു പെൺകുട്ടിയെ പ്രണയിക്കുന്ന ഭർത്താവ് ആണ് സിദ്ധാർഥ്. അത്തരത്തിൽ സിദ്ധാർഥ് പ്രണയിക്കുന്ന കഥാപാത്രം ആണ് വേദിക. ശ്വേതാ പിൻമാറിയതിന് ശേഷം 57 മുതൽ 110 വരെ ഉള്ള എപ്പിസോഡിൽ വേദികയായി എത്തിയ അമേയ നായർ ആയിരുന്നു. തുടർന്ന് താരം സീരിയലിൽ നിന്നും പിന്മാറുകയും ഇപ്പോൾ വേദികയായി ഉള്ളത് ശരണ്യ ആനന്ദ് ആണ്.

അമേയ ഡാൻസറും അതിനൊപ്പം മികച്ച മോഡൽ കൂടി ആണ്. മികച്ച അഭിനയമാണ് അമേയ കാഴ്ച വെച്ചത് എങ്കിൽ കൂടിയും അപ്രതീക്ഷിതമായി താരം സീരിയലിൽ നിന്നും പിന്മാറി. എന്നാൽ കാരണങ്ങൾ ഒന്നും പറയാതെ ആയിരുന്നു ആ പിന്മാറ്റം. ആരാധകർ നിരന്തരം കാരണങ്ങൾ അന്വേഷിച്ചു എങ്കിൽ കൂടിയും മൗനമായി ഇരിക്കുക ആയിരുന്നു താരം. തുടർന്ന് ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്ത കൂടത്തായി എന്ന സീരിയലിൽ കൂടി താരം തിരിച്ചെത്തി. എന്നാൽ കൂടത്തായി അവസാനിച്ചതോടെ താരം മറ്റൊരു സീരിയലിൽ കൂടി വീണ്ടും ആരാധകർക്ക് മുന്നിലേക്ക് ഏതുക ആണ്.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഇന്ദുലേഖ എന്ന സീരിയലിൽ കൂടി ആണ് അമേയ വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്. പോലീസ് ഓഫീസറുടെ വേഷത്തിൽ ആണ് അമേയ തിരിച്ചെത്തുന്നത്. നായിക നായകൻ ഫെയിം മാളവിക കൃഷ്ണ ദാസ് ആണ് ഇന്ദുലേഖയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വാനമ്പാടിയിൽ കൂടി പ്രേക്ഷക ഹൃദയം കവർന്ന ഉമാ നായരും ബാലു മേനോനും പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. രഞ്ജി പണിക്കർ ആദ്യമായി മിനി സ്‌ക്രീനിൽ എത്തുന്നു എന്നുള്ള പ്രൊമോഷനിൽ കൂടി ആണ് സീരിയൽ പ്രേക്ഷകരിലേക്ക് എത്തിയത്.

തിങ്കൾ മുതൽ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ രണ്ടു എപ്പിസോഡിൽ മാത്രം ആണ് രഞ്ജി പണിക്കർ ഉണ്ടായിരുന്നത്. രാമനാഥൻ എന്ന കഥാപാത്രം ആയിട്ടായിരുന്നു രഞ്ജി പണിക്കർ എത്തിയത്. ഈ കഥാപാത്രത്തിന്റെ വിയോഗവും തുടർന്ന് നടക്കുന്ന സംഭവങ്ങളും ആണ് കഥയുടെ ഇതിവൃത്തം. രാമനാഥന്റെ ഭാര്യയുടെ വേഷത്തിൽ എത്തിയത് നടി ദിവ്യ നായർ ആയിരുന്നു. സാവിത്രി എന്നാണ് കഥാപാത്രത്തിന്റെ പേര് തുടർന്ന് ദിവ്യ പിന്മാറുകയും സുമി ആ വേഷം ചെയ്യുകയും ആയിരുന്നു. 2020 ഒക്ടോബർ 5 നു ആണ് സീരിയൽ ആരംഭിച്ചത്.