Malayali Live
Always Online, Always Live

കുളിക്കാറില്ലേ എന്ന് ചോദിച്ചവർക്ക് മറുപടിയായി; നിറവയറിൽ ബാത്ത് ഡബ്ബിൽ കിടക്കുന്ന ചിത്രങ്ങളുമായി പേർളി മാണി..!!

3,361

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡിയാണ് പേർളി മാണിയും ശ്രീനിഷും. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ പേളിയും ശ്രീനിഷും ബിഗ് ബോസിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രണയത്തിലായത്.

ഷോ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ട്രെന്റ് ആയി നിൽക്കുന്ന ഒന്നാണ് പേർളി മാണിക്ക് കുഞ്ഞു പിറക്കാൻ പോകുന്നത്. അത്രയേറെ വാർത്ത ആയിക്കഴിഞ്ഞു പേളിയുടെ ഗർഭം ധരിക്കൽ വാർത്ത. അടുത്തിടെ താരം തന്റെ മെഡിറ്റേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. പേർളി തന്റെ മെഡിറ്റേഷൻ ചിത്രങ്ങൾ മൂന്ന് ഘട്ടങ്ങളിൽ കൂടി താരം പങ്കു വെച്ചത്.

ആദ്യം കൃത്യമായി മെഡിറ്റേഷൻ ചെയ്യാൻ ശ്രമിക്കുന്ന പേർളി മാണി എന്നാൽ രണ്ടാം ചിത്രമായപ്പോൾ പൊട്ടിച്ചിരിക്കുക ആണ്. മൂന്നാം ചിത്രത്തിൽ എല്ലാം അവസാനിച്ചു മുഖത്ത് കൈകൊടുത്തു ഇരിക്കുകയാണ്. സാരി ഉടുത്തു ആയിരുന്നു താരം ഫോട്ടോ ഇട്ടത്. ഇതാണോ മെഡിറ്റേഷൻ എന്ന് ചോദിച്ചു നിരവധി ആളുകൾ എത്തി. ഇപ്പോൾ വൈറലാകുന്നത് പേളിമാണി പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ്.

കേളി പേളി എന്ന ഓമനപ്പേരിൽ പലയിടത്തും പേളിമാണി വിളിക്കപ്പെടാറുണ്ട്. താരത്തോട് ആരാധകർ വളരെ സ്നേഹത്തോടെ കുളിക്കാറില്ലേ  എന്ന് തമാശ രൂപേണ  ചോദിക്കാറുണ്ട്. ഇതിനുള്ള മറുപടിയുമായാണ് ഇപ്പോൾ പേളി മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്. പേളി മാണിയുടെ മുടി തന്നെ വ്യത്യസ്തമാണ്. മുടിയിലൂടെ പേളി മാണിയെ ഓർക്കുന്നവർ കുറവല്ല.

കുളി കഴിഞ്ഞാൽ ഒന്ന് കാറ്റു തട്ടി ഉണങ്ങിയാൽ പിന്നെ പാറിപ്പറന്നു കിടക്കുന്ന മുടിയുടെ പ്രകൃതം അങ്ങനെ ആയതു കൊണ്ടാണ് പേളി മാണിയോട് കുളിക്കാറില്ലേ  എന്ന ചോദ്യം ആരാധകർക്ക് പതിവായി ചോദിക്കേണ്ടി വരുന്നത്. പ്രമുഖ മാസികയുടെ ഫോട്ടോഷൂട്ട് ചിത്രം ആണ് പേളി മാണി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. കുളിച്ചില്ലേ എന്ന് പതിവായി ചോദിച്ചു കൊണ്ടിരിക്കുന്ന ആരാധകർക്കുള്ള ഒരു പുത്തൻ ഫോട്ടോഷൂട്ട് മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.