Malayali Live
Always Online, Always Live

ദിലീപിന് ഇന്ന് 53 ആം പിറന്നാൾ; ആഘോഷമാക്കി കാവ്യയും മീനാക്ഷിയും കൂടെ മഹാലക്ഷ്മിയും..!!

8,041

2016 നവംബറിൽ ആയിരുന്നു കാവ്യയും ദിലീപും വിവാഹിതർ ആകുന്നത്. മഞ്ജു വാര്യരുമായി ഉള്ള നീണ്ട 15 വർഷത്തെ കുടുംബ ജീവിതം ദിലീപ് അവസാനിപ്പിച്ച ശേഷം ആയിരുന്നു ദിലീപ് ഏറെ വിവാദങ്ങൾക്ക് ഒടുവിൽ കാവ്യാ മാധവനെ വിവാഹം കഴിക്കുന്നത്.

2018 ൽ ഇവർക്കും ഒരു മകൾ ജനിച്ചു. വിജയദശമി ദിനത്തിൽ ജനിച്ച കുഞ്ഞിന് മഹലാലഷ്മി എന്നായിരുന്നു പേര്. കുറച്ചു നാളുകൾക്കു മുന്നേ ആയിരുന്നു കാവ്യയുടെ ജന്മദിനം. തുടർന്ന് കുറച്ചു ദിവസങ്ങൾക്കു മുന്നേ ആയിരുന്നു മഹാലക്ഷ്മിയുടെ രണ്ടാം ജന്മദിനം.

ആഘോഷങ്ങൾക്ക് പിറകെ ആഘോഷങ്ങൾ ആണ് ദിലീപിന്റെ പത്മാസരോവരത്തിൽ. ഇന്ന് ദിലീപിന്റെ ജന്മദിനം ആഘോഷം ആകുക ആണ് കുടുംബം. ദിലീപിന് ഇന്ന് 53 ആം ജന്മദിനം ആണ്. ആരാധകർ രണ്ടു ദിവസം മുതൽ ആഘോഷം തുടങ്ങിയപ്പോൾ സോഷ്യൽ മീഡിയ വഴി ബർത്ത് ഡേ മാഷപ്പ് വീഡിയോ എത്തി.

ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ ദിലീപിന്റെ ജന്മദിനാശംസകൾ നേർന്നു ആഘോഷം ആക്കുക ആണ്. സിനിമ താരങ്ങൾ ഉം സംവിധായകർ അടക്കം നിരവധി ആളുകൾ ആണ് ദിലീപിന് ഒപ്പം ഉള്ള ഓർമ്മകൾ പങ്കു വെച്ച് എത്തിയത്. എറണാകുളം എടവനക്കാട് എന്ന സ്ഥലത്തു 1967 ഒക്ടോബർ 27 നു ആയിരുന്നു ജനനം.

ഇന്ന് അമ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന ദിലീപിന്റെ ജീവിതം സംഭവ ബഹുലം ആയിരുന്നു എന്ന് വേണം പറയാൻ. മിമിക്രിയിൽ കൂടി കലാരംഗത്തേക്ക് എത്തിയ ദിലീപ് തുടർന്ന് സിനിമയിൽ സഹ സംവിധായാകനായി ആയിരുന്നു തുടക്കം. തുടർന്ന് സിനിമയിൽ മുഖം കാണിച്ച ദിലീപ് സഹ നടനും അവിടെ നിന്ന് നായകനായും മാറുക ആയിരുന്നു.

ഇന്ന് മലയാള സിനിമയിൽ താരമൂല്യത്തിൽ ഏറ്റവും മുന്നിൽ തന്നെ ആണ് ദിലീപിന്റെ സ്ഥാനം. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരൻ ആയിട്ട് ആയിരുന്നു തുടക്കം. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ട്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം ചെയ്തായിരുന്നു തുടക്കം.

ഒന്നും ഇല്ലായ്മയിൽ നിന്നും ചരിത്രം സൃഷ്ടിക്കുന്നവൻ ആണ് മാന്ത്രികൻ എങ്കിൽ അത് തന്നെ ആണ് ദിലീപ് മലയാള സിനിമക്കും. കാവ്യക്കും രണ്ടു മക്കൾക്കും ഒപ്പം ആണ് ദിലീപിന്റെ പിറന്നാൾ ആഘോഷം.