ആ വരന് 28 വയസ്സും വധുവിന് 27 ഉം; പ്രായം കുറവ് തോന്നിക്കുന്നതിന്റെ രഹസ്യമിത്; ട്രോൾ ചെയ്തവർ മാപ്പ് പറയുന്നു..!!
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് ആയിരുന്നു ഒരു ശ്രീലങ്കൻ കല്യാണത്തിന്റെ ഫോട്ടോഷൂട്ട്. ചിത്രങ്ങൾ കണ്ടവർ അമ്പരപ്പോടെ ഫോട്ടോഗ്രാഫി പേജിൽ നിരവധി കമെന്റുകളുമായി എത്തി. അതിൽ കൂടുതലും ട്രോളുകൾ ആയിരുന്നു.
ട്രോളുകൾ അതിർ വരമ്പുകൾ കടന്നു അസഭ്യ വർഷങ്ങൾ ആയി മാറിയിരുന്നു. എന്നാൽ സത്യവസ്ഥയുമായി ദമ്പതികളുടെ കുടുംബം രംഗത്ത് വന്നതോടെ കാര്യങ്ങളുടെ സത്യം ആളുകൾ മനസിലാക്കുന്നത്. ബാല വിവാഹം ആണോ എന്നാണു പലരും സംശയം പ്രകടിപ്പിച്ചത്. എന്നാൽ വരന് 28 വയസും വധുവിന് 27 വയസും ഉണ്ടെന്നു ഇരുവരുടെയും കുടുംബം ഇപ്പോൾ സ്ഥിരീകരണം നടത്തിയത്.
യഥാർത്ഥത്തിൽ 28 വയസ്സുള്ള യുവാവാണ് അത്. പെൺകുട്ടിക്ക് ആകട്ടെ 27 വയസ്സും ഉണ്ട്. എന്നാൽ ഇവർക്ക് രണ്ടു പേർക്കും ജന്മനാ ഒരു അസുഖം പിടിപെട്ടത് ആണ്. അതുകൊണ്ടാണ് കാഴ്ചയിൽ ഇവർ ഇരുവരും പ്രായംകുറഞ്ഞവരായി തോന്നിക്കുന്നത്.
സത്യാവസ്ഥ മനസിലാക്കിയ മലയാളികൾ ട്രോളുകൾ മാറ്റി മാപ്പ് പറഞ്ഞു രംഗത്ത് വന്നിട്ടുണ്ട്. സത്യം അറിയാൻ വൈകിയെന്നും ക്ഷമിക്കണമെന്നും മലയാളികൾ പറയുന്നു.