Malayali Live
Always Online, Always Live

എനിക്ക് മമ്മൂട്ടി ഭർത്താവിനെ പോലെ; മോഹൻലാൽ ടൈം പാസും; രസ്ന പവിത്രൻ പറയുന്നു..!!

3,401

ടെലിവിഷൻ അവതാരകയായി എത്തിയ താരം ആണ് രസന. മലയാളത്തിൽ പൃഥ്വിരാജ് നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തിൽ പ്രിത്വിയുടെ സഹോദരി ആയി ആയിരുന്നു താരത്തിന്റെ അഭിനയ ലോകത്തിലെ അരങ്ങേറ്റം.

തുടർന്ന് നിരവധി മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള താരം അഭിനയ ലോകത്തിൽ നിറസാന്നിധ്യമായി മാറി. തന്റെ ആദ്യ ചിത്രം ഊഴത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ സംഭവം ആണ് ഇപ്പോൾ താരം പറയുന്നത്. മേക്കപ്പ് ചെയ്യാൻ ഉള്ള ആളുടെ മുന്നിൽ പോയി ഇരുന്നപ്പോൾ കൂടുതൽ സുന്ദരി ആകും എന്നാണ് ഞാൻ കരുതിയത്.

എന്നാൽ സംഭവിച്ചത് അങ്ങനെ അല്ലായിരുന്നു. മുഖത്ത് നീല നിറം ഒക്കെ തന്നു ഒരു മാതിരി ആക്കി. നല്ല സ്റ്റൈൽ ആയി ആയിരുന്നു ലൊക്കേഷനിൽ എത്തിയത്. എന്നാൽ ആദ്യം ചിത്രീകരണം നടത്തിയത് മരിച്ചു കിടക്കുന്ന സീനും.

ബാലചന്ദ്രൻ സാറും സീത മാമും നേരത്തെ തന്നെ ഇതുപോലെ കിടക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. വില്ലനോക്കെ വന്നു അറ്റാക്ക് ചെയ്യുന്ന സീൻ എടുത്തപ്പോൾ പേടി തോന്നിയിരുന്നു. ആ സീൻ ചളം ആകുമോ എന്നുള്ള ആശങ്ക ജീത്തു ജോസഫ് സാറിന് ഉണ്ടായിരുന്നു. രസന്ന പറയുന്നു.

മോഹൻലാൽ ആണോ മമ്മൂട്ടി ആണോ കൂടുതൽ ഇഷ്ടം എന്നുള്ളത് തെല്ലും ആലോചിക്കാതെ മമ്മൂട്ടി എന്നായിരുന്നു താരത്തിന്റെ മറുപടി. മമ്മൂട്ടി എന്ന് പറയുമ്പോൾ തനിക്ക് ഭർത്താവിനെ പോലെയും മോഹൻലാൽ വെറും ടൈം പാസും എന്നായിരുന്നു താരം ഉപമിച്ചത്. തനിക്ക് കൂടുതൽ ഇഷ്ടം തോന്നിയത് മമ്മൂട്ടിയോട് ആണെന്ന് താരം കൂട്ടിച്ചേർത്തു.