Malayali Live
Always Online, Always Live

മോഹൻലാലിന്റെ ഇളയ മകളായി എത്തിയ എസ്തറിന്റെ പുത്തൻ മേക്കോവറിൽ ഞെട്ടി ആരാധകർ..!!

4,448

മലയാളത്തിൽ ഒരു സിനിമ അമ്പത് കോടി ബോക്സ് ഓഫീസിൽ കളക്ഷൻ നേടാൻ കഴിയും എന്ന് കാണിച്ചു തന്ന ചിത്രം ആയിരുന്നു മോഹൻലാൽ നായകനായി എത്തിയ 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. സിനിമ റിലീസ് ചെയ്തു വർഷങ്ങൾ പിന്നിടുമ്പോഴും ആ സിനിമയിൽ കൂടി ഇന്നും അറിയപ്പെടുന്ന ഒട്ടേറെ താരങ്ങൾ ഉണ്ട്. അതിൽ ഒരാൾ ആണ് എസ്തർ അനിൽ.

മോഹൻലാലിന്റെ ഇളയ മകളുടെ വേഷത്തിൽ എത്തിയ താരം 12 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ദൃശ്യം ചെയ്യുന്നത്. ഇന്ന് 19 വയസ്സ് ഉള്ള താരം കൂടുതലും ശ്രദ്ധ നേടുന്നത് തന്റെ ഫോട്ടോ ഷൂട്ടുകളിൽ കൂടി ആണ്. വയനാട് സ്വദേശിയായ എസ്തർ 2010 മുതൽ അഭിനയ ലോകത്തിൽ ഉണ്ട്. ഓള് എന്ന ചിത്രത്തിൽ കൂടി നായിക ആയും താരം അരങ്ങേറിയിരുന്നു.

ദൃശ്യം എന്ന വമ്പൻ വിജയ ചിത്രം മലയാളം കടന്നു തമിഴിലും തെലുങ്കിലും എത്തിയപ്പോഴും എസ്തർ തന്നെ ആയിരുന്നു ആ വേഷം ചെയ്തത്. അനുമോൾ എന്ന കഥാപാത്രം ആയി ആയിരുന്നു എസ്തർ ദൃശ്യത്തിൽ എത്തിയത്. സുഹൃത്തിന്റെ രണ്ടു മാസം ആയി ഉള്ള നിർബന്ധം കാരണം ചെയ്ത ഫോട്ടോഷൂട്ട് എന്നാണ് താരം തന്റെ പുതിയ ഫോട്ടോഷൂട്ടിനെ വിശേഷിപ്പിച്ചത്.