തമിഴിലും മലയാളത്തിലും തിളങ്ങിയ താരം ആണ് രസ്ന പവിത്രൻ. മലയാളത്തിൽ പൃഥ്വിരാജ് നായകൻ ആയി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിൽ ആണ് താരം എത്തിയത്. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരം വിവാഹം ആയതോടെ അഭിനയ ലോകത്തിൽ നിന്നും പിന്മാറി ഇരുന്നു. തമിഴിൽ തെരിയാതെ ഉന്നൈ കാതലിച്ചിട്ടെൻ എന്ന ചിത്രത്തിൽ 2014 ൽ നായികയായും രസ്ന എത്തിയിരുന്നു.
അഭിനയ ലോകത്തിൽ സജീവം അല്ലെങ്കിൽ കൂടിയും താരം തന്റെ ഫോട്ടോയും വിഡിയോകളും ഒക്കെയായി സോഷ്യൽ മീഡിയയിൽ സജീവം ആണ്. ഒരു പാട്ടിനൊപ്പം ചുവട് വെക്കുന്നത് വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റെപ്പ്സ് കണ്ടിട്ട് പക്ഷേ ആരാധകർ ചോദിക്കുന്നത് ഇത് യോഗയാണോ അതോ ഡാൻസാണോ എന്നാണ്. ഒരാൾ ഇത് ഏത് മുദ്ര ഉറക്കത്തിൽ നിന്ന് എഴുനേറ്റ് കാണിച്ചതാണോ എന്നും കമന്റ് നൽകിയിട്ടുണ്ട്.
വീഡിയോയുടെ താഴെ ദുരന്തം എന്ന് കമന്റ് ഇട്ടയാൾക്ക് ദുരന്തമെന്ന് തിരിച്ചും മറുപടി നൽകിയിട്ടുണ്ട്. മലയാളത്തിൽ ഊഴം ആമി ജോമോന്റെ സുവിശേഷങ്ങൾ സ്വർണമൽസ്യം തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. രസ്നയുടെ വിവാഹം ഗുരുവായൂരിൽ വച്ച് കഴിഞ്ഞ വർഷം നവംബറിലായിരുന്നു നടന്നത്. ഡാലിൻ സുകുമാരനെന്നാണ് ഭർത്താവിന്റെ പേര്. ബാംഗ്ലൂരുവിലാണ് ഇരുവരും ഇപ്പോൾ താമസിക്കുന്നത്.
?✨?♀️
Posted by Rasna Pavithran on Wednesday, 5 August 2020