Malayali Live
Always Online, Always Live

കറുത്ത കട്ടത്താടി ലുക്കിൽ ലാലേട്ടൻ; മെലിഞ്ഞു ഫിറ്റായ ശരീരം; ഓണം സ്പെഷ്യൽ പരിപാടിക്കുള്ള റിഹേഴ്‌സൽ ക്യാമ്പ്..!!

2,977

മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് ലാലേട്ടൻ. കഴിഞ്ഞ നാപ്പത് വർഷത്തിൽ ഏറെയായി ഇന്ത്യൻ സിനിമയിലെ അഭിമാന താരമായി നിൽക്കുന്ന മോഹൻലാൽ. ലോക്ക് ഡൌൺ സമയത്ത് വിശേഷങ്ങൾ പങ്കുവേച്ചു അതോടൊപ്പം ചിത്രങ്ങളുമായി എത്തിയിരുന്നു. കഴിഞ്ഞ നാലുമാസമായി ചെന്നൈയിൽ ഭാര്യക്കും മകനും ഒപ്പം ആയിരുന്നു മോഹൻലാൽ.

തന്റെ കഴിഞ്ഞ ജന്മദിനവും മോഹൻലാൽ കൂട്ടുകാർക്കപ്പം ആഘോഷിച്ചത് വീഡിയോ കോഫെറൻസിൽ കൂടി ആയിരുന്നു. അസുഖബാധിതയായ മോഹൻലാലിന്റെ അമ്മ കൊച്ചിയിൽ ആണ് ഉള്ളത്. കുറച്ചു നാളുകൾക്ക് മുന്നേ ആണ് അമ്മയെ കാണുന്നതിന് വേണ്ടി മോഹൻലാൽ ചെന്നൈയിൽ നിന്നും റോഡ് മാർഗം കൊച്ചിയിൽ എത്തിയത്.

ചെന്നൈയിൽ ആയിരുന്ന സമയത്തും മോഹൻലാൽ എന്നും വീഡിയോ കോളിൽ കൂടി അമ്മയുമായി സംസാരിക്കുമായിരുന്നു. ബിഗ് ബോസ് ഷോയുടെ വീക്കിലി എപ്പിസോഡ് ചിത്രീകരണം നടത്താൻ ചെന്നൈയിൽ എത്തിയപ്പോൾ ആണ് രാജ്യം ലോക്ക് ഡൌൺ ആയത്. അതോടെ ചെന്നൈ മറീന ബീച്ചിന് അടുത്തുള്ള സ്വന്തം വീട്ടിൽ മോഹൻലാൽ ഭാര്യക്കും മകനുമൊപ്പം താമസം ആക്കുക ആയിരുന്നു.

കഴിഞ്ഞ നാൽപ്പത് വര്ഷം ആയി അഭിനയ ലോകത്തിൽ സജീവം ആയി നിൽക്കുമ്പോൾ ആദ്യമായി മോഹൻലാൽ കുടുംബത്തോടൊപ്പം ഇത്രയും നാൾ നിൽക്കുന്നത്. ലോക്ക് ഡൌൺ സമയത് താടി നീട്ടി വളർത്തി തടിച്ച മോഹൻലാലിനെ ആണ് സോഷ്യൽ മീഡിയയിൽ കൂടി ആരാധകർ കണ്ടത്. എന്നാൽ ഇപ്പോൾ അമ്മയെ കാണാൻ കൊച്ചിയിൽ എത്തിയിരിക്കുകയാണ് താരം.

നാട്ടിൽ എത്തിയ മോഹൻലാൽ 14 ദിവസം ക്വറന്റൈനിൽ ആയിരുന്നു. ഇപ്പോൾ നാട്ടിൽ എത്തിയ മോഹൻലാലിന്റെ പുത്തൻ ഫോട്ടോ ആണ് പുറത്തു വന്നിരിക്കുന്നത്. നീട്ടിയ താടിയിൽ തീരെ മെലിഞ്ഞ ലുക്കിൽ ആണ് മോഹൻലാൽ ഇപ്പോൾ ഉള്ളത്. കൂടാതെ ഒരു ചാനൽ നടത്തുന്ന ഓണം സ്പെഷ്യൽ പ്രോഗ്രാമിൽ പെങ്കെടുക്കുന്നതിന്റെ പരിശീലന ക്യാമ്പിൽ മോഹൻലാൽ സജീവം ആണ്.

ജൂലൈ 20 ഓടെ ആണ് മോഹൻലാൽ കേരളത്തിൽ എത്തിയത്. മോഹൻലാലിന്റെ ഷൂട്ടിംഗ് പൂർത്തിയായി റിലീസിംഗ് പ്രഖ്യാപിച്ച മരക്കാർ അറബിക്കടലിന്റെ സിംഹം എത്തുമ്പോൾ ആയിരുന്നു ലോക്ക് ഡൌൺ പ്രഖ്യാപനം ഉണ്ടായത്.