മലയാളികൾക്ക് എന്നും ഓർമയിലുള്ള തീരാനഷ്ടങ്ങളിൽ ഒന്നാണ് നടി കൽപ്പനയുടേത്. മലയാളത്തിലെ നടിമാരിൽ എതിരാളികൾ ഇല്ലാത്ത ഹാസ്യ സാമ്രാട്ട് തന്നെ ആയിരുന്നു കല്പന. ഹാസ്യ വേഷങ്ങൾക്ക് ഒപ്പം കലാമൂല്യമുള്ള സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു കല്പന അവസാനം അഭിനയിച്ച ചാർളിയിലെ അടക്കം ഉള്ള വേഷങ്ങൾ.
വർഷങ്ങൾക്ക് മുന്നേ കൈരളി ചാനലിന് നൽകിയ അഭിമുഖത്തിൽ കല്പന തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. കല്പന പറഞ്ഞ വാക്കുകൾ ഇങ്ങനെ..
‘കോളേജിൽ പഠിക്കുന്ന സമയത്ത് ഒരുപാട് പ്രണയങ്ങൾ ഉണ്ടായിരുന്നു. ഞാൻ സ്നേഹിച്ചത് ഒരു പത്തു പേരെ ആയിരുന്നെങ്കിൽ എന്നെ സ്നേഹിച്ചത് ഇരുപതുപേർ ആയിരിക്കും. പക്ഷെ അങ്ങനെ ഒക്കെ വരും എന്ന് വിചാരിച്ച് ആയിരിക്കും എന്നെ കോളേജിൽ വിടാഞ്ഞത്. പഠിക്കാൻ എനിക്ക് പറ്റിയില്ല. പിന്നെ വിവാഹത്തിനു മുമ്പെന്നു പറഞ്ഞാൽ ഞാൻ സ്നേഹിച്ച് പഞ്ചാരയടിച്ച് പുറകെ നടക്കുകയായിരുന്നു. അതുതന്നെ പത്ത് പന്ത്രണ്ട് പേരുണ്ട്. പക്ഷെ
അതൊക്കെ സിനിമയിൽ ആയിപ്പോയി. ‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ’ ‘ഒറ്റയാൾ പട്ടാളം’ തുടങ്ങിയ സിനിമകളിലൊക്കെ ആയിരുന്നു അത്. ജീവിതത്തിലാണ് ചോദിച്ചതെങ്കിൽ അങ്ങനെ ഒരു സംഭവമേ ഇല്ല. എന്നെ പ്രേമിക്കാൻ ആർക്കും ധൈര്യം ഇല്ലാത്തത് കൊണ്ടാണോ എന്നും അറിയില്ല. എനിക്ക് ജീവിതത്തിൽ പ്രണയിക്കാനൊന്നും തോന്നിയിട്ടില്ല. 25 വയസ്സുള്ളപ്പോൾ എനിക്ക് ആദ്യം പ്രണയം തോന്നിയ വ്യക്തി അനിൽ ആണ്. അങ്ങേരെതന്നെ കല്ല്യാണം കഴിക്കാൻ പറ്റിയത് ഒരു ഭാഗ്യമാണ്.
ഒരു വാശിപ്പുറത്താണ് അങ്ങേരെ കെട്ടിയത്. സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരുമായിട്ടാണ് എനിക്ക് അന്നും ഇന്നും സൗഹൃദം ഉള്ളത്. സംവിധായകന്മാരോ നിർമ്മാതാക്കളോ തുടങ്ങി ആരുമായിട്ടും സൗഹൃദം ഇല്ലായിരുന്നു. കൂട്ട് ഉള്ളത് ലൈറ്റ്മാൻസും പ്രൊഡക്ഷൻ കുട്ടികളുമായിട്ടാണ്. അതു കഴിഞ്ഞാൽ ക്യാമറ അസിസ്റ്റന്റുമാർ തുടങ്ങിയവരൊക്കെയാണ് എന്റെ കൂട്ടുകാർ. ‘ഇഞ്ചക്കാടൻ മത്തായി ആൻഡ് സണ്സെ’ന്ന സിനിമയുടെ ലൊക്കേഷനിൽ ഒരു സംഭവം ഉണ്ടായി.
അനിൽ ബാബു ആയിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ചിത്രത്തിൽ ചട്ടയും മുണ്ടും ധരിക്കാനായിരുന്നു എന്നോട് പറഞ്ഞതെങ്കിലും കെപിഎസി ലളിത ചെച്ചിയുടെ അടക്കമുള്ളവരുടെ നിര്ദ്ദേശപ്രകാരം ഞാൻ സാരി ഉടുത്തു നിന്നു. അത് ഇഷ്ടപ്പെടാതിരുന്ന അനിൽ അന്നേ ദിവസം എന്നെ ഷൂട്ടിന് വിളിച്ചില്ല. അന്ന് ഞാൻ അദ്ദേഹത്തെ കെട്ടി ഒരു പണി കൊടുക്കണമെന്ന് മനസ്സിൽ കരുതിയതാണ്. അന്നൊക്കെ പണി കൊടുക്കാൻ പറ്റിയ അവസരം ഇത് മാത്രമേ ഉണ്ടായിരുന്നുള്ളു.
അങ്ങനെ ഒരു വാശിപ്പുറത്താണ് അനിലിനെ വിവാഹം കഴിച്ചത്.’. ഈ അഭിമുഖം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം പുറത്തു പറയാതിരുന്ന കാരണങ്ങൾ കൊണ്ട് ഇരുവരും നിയമപരമായി വേര്പിരിഞ്ഞിരുന്നു.