മലയാള സിനിമയിൽ ഏറെ ആരാധകർ ഉള്ള താരം ആണ് അഹാന കൃഷ്ണകുമാർ. മലയാളത്തിലെ പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടി ആണ് അഹാന. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ശ്രദ്ധ നേടിയത് ടോവിനോ തോമസിന്റെ നായികയായി ലൂക്ക എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ ആയിരുന്നു. തുടർന്ന് മമ്മൂട്ടി ചിത്രം 18 ആം പടി അടക്കം ഉള്ള ചിത്രങ്ങളിൽ അഭിനയിച്ചു.
ലോക്ക് ഡൌൺ ആയതോടെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം സ്വന്തമായി യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച കള്ളക്കടത്തു കേസും ആയി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾ പറഞ്ഞ താരം പിന്നീട വീണ്ടും കുടുങ്ങിയത് ദുൽഖർ സൽമാന്റെ ജന്മദിനത്തോട് അനുബന്ധിച്ചു ഇട്ട കുറുപ്പ് എന്ന ചിത്രത്തിന്റെ കമെന്റിൽ കൂടി ആയിരുന്നു. നല്ല വീഡിയോ മോശം തമ്പ് നെയിൽ നിങ്ങൾ എന്ന് പഠിക്കും എന്നായിരുന്നു അഹാന കമന്റ് ചെയ്തത്.
അതിനു നീ ഏതാ എന്നുള്ള മറുകമന്റുമായി കുറുപ്പ് ചിത്രത്തിന്റെ ഒഫീഷ്യൽ എന്ന് തോന്നിക്കുന്ന ഐഡിയിൽ നിന്നും കമന്റ് എത്തി. തുടർന്ന് അഹാന പോസ്റ്റിലെ കമന്റ് ഡിലീറ്റ് ചെയ്യുക ആയിരുന്നു. തുടർന്ന് അത് വ്യാജ ഐഡി ആണെന്ന് ഉള്ള പോസ്റ്റും ആയി അണിയറപ്രവർത്തകർ എത്തി. ദുൽഖർ തന്നെ ആണ് ചിത്രത്തിന്റെ നിർമാണവും. എന്നാൽ ശരിക്കും എന്താണ് സംഭവിച്ചത് എന്നുള്ള വിശദീകരണവുമായി തുടർന്ന് ഇൻസ്റ്റ സ്റ്റോറിൽ കൂടി അഹാനയും എത്തി.
മോശം തമ്പ് നെയിൽ എന്ന് ഞാൻ പറഞ്ഞതിൽ ബഹളം കൂട്ടുന്നവരോട് ഒന്ന് പറയട്ടെ.. ഞാൻ കമന്റ് ചെയ്തത് എന്റെ ബെസ്റ്റ് ഫ്രണ്ട് നിമിഷ് രവിയുടെ അക്കൗണ്ടിൽ ആണ്. നിമിഷ് ആണ് കുറുപ്പിന്റെ ഛായാഗ്രാഹകൻ. രണ്ടമതായി നിമിഷ് അതിൽ തമ്പ് നെയിൽ ആയി ഉപയോഗിച്ചത് ഒരു കറുത്ത ഫ്രെയിം ആയിരുന്നു. ദുൽഖർ സൽമാന്റെ പത്തിലേറെ ഗംഭീര ഷോട്ടുകൾ ഉണ്ടായിട്ട് കൂടി ആ അബദ്ധം ചൂണ്ടി കാണിക്കാൻ ആയിരുന്നു എന്റെ കമന്റ്. അഹാന പറയുന്നു.