Malayali Live
Always Online, Always Live

സ്റ്റേജ് ഷോ ചെയ്യാനുള്ള സാഹചര്യമില്ല; ട്വന്റി 20 പോലൊരു സിനിമ ചെയ്യാനാണ് അമ്മയുടെ ശ്രമം; ഇടവേള ബാബു പറയുന്നു..!!

2,860

മലയാളം സിനിമ ആരാധകർക്ക് ആവേശം നൽകുന്ന പുത്തൻ വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മ വീണ്ടും ഒരു ട്വന്റി ട്വന്റി ചെയ്യാൻ ഉള്ള തയ്യാറടുപ്പിൽ ആണെന്ന് ആണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഈ റിപ്പോർട്ട് സ്ഥിരീകരിക്കുന്ന രീതിയിൽ ആണ് നടൻ ഇടവേള ബാബു നാനാ വീക്കിലിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ഉദയ കൃഷ്ണ സിബി കെ തോമസ് എന്നിവരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത 20 ട്വന്റി റിലീസ് ചെയ്തത് 2008 ൽ ആയിരുന്നു. അതെ മാതൃകയിൽ മറ്റൊരു സിനിമ ചെയ്യാൻ ഉള്ള തീരുമാനത്തിൽ ആണ് താര സംഘടനയായ അമ്മ എന്ന് ഇടവേള ബാബു പറയുന്നു. അമ്മ സെക്രട്ടറി കൂടി ആയ ഇടവേള ബാബു ഈ ചിത്രത്തിന്റെ പ്രാരംഭ ചർച്ചകൾ നടന്നു വരിക ആണെന്ന് പറയുന്നു.

ഈ വർഷം അമ്മ നടത്തുന്ന ഒരു സ്റ്റേജ് ഷോ പ്ലാൻ ചെയ്തത് ആയിരുന്നു എങ്കിൽ കൂടിയും ഈ സാഹചര്യത്തിൽ അത് നടക്കാത്തത് കൊണ്ടാണ് സിനിമ എന്ന ആശയത്തിൽ എത്തിയത് എന്ന് ഇടവേള ബാബു പറയുന്നു. ഈ സാഹചര്യത്തിൽ ചെയ്യാൻ പറ്റിയ ഒരു സബ്ജറ്റ് സമർപ്പിക്കാൻ അമ്മ യോഗത്തിൽ ധാരണയായി.

അമ്മയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സിനിമ എന്നും ഈ സാഹച്യത്തിൽ ഓ ടി ടി പ്ലാറ്റ്‌ഫോമിൽ ചിത്രം വിൽക്കാൻ കഴിയും. അതുപോലെ തന്നെ ടി കെ രാജിവ് കുമാറിന്റെ കൈവശം ഇപ്പോഴത്തെ സാഹചര്യത്തിൽ ചിത്രീകരണം നടത്താൻ കഴിയുന്ന ഒരു സിനിമയുടെ കഥ ഉണ്ടെന്നു മോഹൻലാൽ പറഞ്ഞത് ആയും ഇടവേള ബാബു പറയുന്നു.

എല്ലാവരും കൂടി ആ കഥ കേൾക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണെന്നും വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നും അദ്ദേഹം പറയുന്നു.