Malayali Live
Always Online, Always Live

സിനിമകളിൽ അഭിനയിച്ചപ്പോൾ കിട്ടാത്ത പ്രശസ്തി എനിക്ക് ഒറ്റ സീരിയൽ വഴി കിട്ടി; കുടുംബ വിളക്കിലെ വേദിക പറയുന്നു..!!

3,638

അഭിനയം , ഫാഷൻ ഡിസൈനർ , കൊറിയോഗ്രാഫർ , മോഡൽ തുടങ്ങി നിരവധി മേഖലയിൽ തുടങ്ങി നിൽക്കുന്ന താരം ആണ് ശരണ്യ ആനന്ദ്. മോഹൻലാൽ നായകനായി എത്തിയ 1971 ബിയോണ്ട് ബോർഡർസ് എന്ന ചിത്രത്തിൽ കൂടി ആണ് താരം മലയാളത്തിൽ അരങ്ങേറിയത്. അഭിനയത്തിൽ സിനിമക്ക് പുറമെ സീരിയലിലും സജീവമായ താരത്തിന് മലയാളത്തിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച താരം പറഞ്ഞിട്ടുണ്ട്.

മലയാള സിനിമയിൽ പോലീസ് വേഷത്തിലും മമ്മൂട്ടിക്കൊപ്പം മാമാങ്കത്തിൽ അതീവ സുന്ദരിയായി മേനിയഴക് കാട്ടിയൊക്കെ എത്തിയിട്ടും തനിക്ക് നേടാൻ കഴിയാതെ പോയ പ്രശസ്തി ഒറ്റ കഥാപാത്രത്തിൽ കൂടി നേടാൻ കഴിഞ്ഞു എന്ന് ഇപ്പോൾ ശരണ്യ ആനന്ദ് പറയുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ളത് ടെലിവിഷൻ പരമ്പരകൾക്ക് ആണ്. അത്തരത്തിൽ സൂപ്പർ ഹിറ്റ് പരമ്പരകൾ എന്നും മലയാളത്തിൽ നൽകിയിട്ടുള്ളത് ഏഷ്യാനെറ്റ് ആണ്.

ഏഷ്യാനെറ്റിൽ വമ്പൻ റേറ്റിങ് നേടി മുന്നേറുന്ന കുടുംബ വിളക്ക് എന്ന സീരിയലിൽ വില്ലത്തി വേദിക ആയി ആണ് ശരണ്യ ആനന്ദ് എത്തുന്നത്. അതേസമയം സിനിമകളേക്കാൾ കൂടുതൽ പ്രതികരണങ്ങൾ സീരിയലിൽ അഭിനയിച്ചപ്പോഴാണ് തനിക്ക് ലഭിച്ചതെന്ന് നടി പറഞ്ഞിരുന്നു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ശരണ്യ ആനന്ദ് ഇക്കാര്യം പറഞ്ഞത്. താൻ ചെയ്ത സിനിമകളേക്കാൾ കൂടുതൽ കുടുംബവിളക്ക് പരമ്പര ശ്രദ്ധ നേടിത്തന്നിട്ടുണ്ട്.

ആദ്യം ഈ കഥാപാത്രം പ്രേക്ഷകർ എങ്ങനെയാണ് സ്വീകരിക്കുകയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ദിവസങ്ങൾക്കകം നല്ല പ്രതികരണങ്ങൾ ലഭിച്ചുതുടങ്ങി. സിനിമയിറങ്ങിയപ്പോൾ ലഭിച്ചതിനേക്കാൾ മൂന്നിരട്ടി പ്രതികരണങ്ങളാണ് പരമ്പരയിൽ അഭിനയിച്ച ശേഷം തേടിയെത്തിയതെന്ന് നടി പറഞ്ഞു. എന്നാൽ കുടുംബ വിളക്കിലെ തന്റെ കഥാപാത്രം ആയ വേദിക പൂർണ്ണമായും ഒരു വില്ലൻ പരിവേഷം ഉള്ള കഥാപാത്രം അല്ല എന്ന് ശരണ്യ പറയുന്നു. കുടുംബവിളക്കിൽ തന്റേത് ഒരു നെഗറ്റീവ് കഥാപാത്രമാണെന്ന് പറയാൻ കഴിയില്ലെന്നും ശരണ്യ പറയുന്നു.

അവളുടെ യഥാർത്ഥ പ്രണയത്തിനായി പോരാടുന്ന ഒരു സാധാരണ സ്ത്രീ മാത്രമാണ് വേദിക. സുമിത്രയോട് അവൾ ഇപ്പോൾ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നത്. അവൾക്ക് നേരിട്ട അപമാനങ്ങൾ ആണ് അവളെ അത്തരത്തിൽ ഉള്ള ഒരു സ്വഭാവമുള്ളവൾ ആക്കി മാറ്റുന്നത്. മികച്ച കഥാപാത്രം ആയി മാറാൻ ഇത്തരത്തിൽ ഉള്ള ഒരു ഷെയിഡ് വേണം എന്നും ശരണ്യ പറയുന്നു.