Malayali Live
Always Online, Always Live

ആദ്യ വിവാഹം കഴിഞ്ഞിട്ട് 4 മാസങ്ങൾ മാത്രം; രണ്ടാം വിവാഹത്തെ കുറിച്ച് വേദികയുടെ വാക്കുകൾ ഇങ്ങനെ..!!

4,842

മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ദി ബോർഡർസ് എന്ന ചിത്രത്തിൽ കൂടി 2016 ൽ അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് ശരണ്യ ആനന്ദ്. ഫാഷൻ ഡിസൈനർ കൊറിയോഗ്രാഫർ മോഡൽ എന്നി നിലയിൽ തിളങ്ങിയിട്ടുള്ള താരമാണ് ശരണ്യ ആനന്ദ്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക്.

സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയലിൽ വില്ലത്തി വേഷത്തിൽ ആണ് ശരണ്യ ആനന്ദ് എത്തുന്നത്. വേദിക എന്ന കഥാപാത്രം ആയി ആണ് താരം അഭിനയിക്കുന്നത്. നേരത്തെ മറ്റൊരു താരം ചെയ്ത വേഷത്തിലേക്ക് സിനിമ തിരക്കുകൾ ഉപേക്ഷിച്ചു ശരണ്യ എത്തിയത്. സിനിമയിൽ ഉള്ളതിനേക്കാൾ കൂടുതൽ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ.

കഴിഞ്ഞ നവംബറിൽ ആയിരുന്നു ശരണ്യ വിവാഹം കഴിക്കുന്നത്. ശരണ്യ യഥാർത്ഥ ജീവിതത്തിൽ വിവാഹം കഴിച്ചത് മനേഷ് രാജനെ ആയിരുന്നു. എന്നാൽ ഇപ്പോൾ തന്റെ രണ്ടാം വിവാഹം നടന്നതിനെ കുറിച്ച് താരത്തിന്റെ വെളിപ്പെടുത്തൽ ആണ് വൈറൽ ആകുന്നത്. ‘അവസാനം ഞാന്‍ വിവാഹിതയായി. രണ്ടാമത്തെ തവണ അഭിനയിക്കുകയായിരുന്നു. ജീവിതപങ്കാളി സിദ്ദാര്‍ഥ് ആണ്.

വേദികയുടെ പുതിയ ജീവിതം നിരവധി ആളുകളുടെ ജീവിതത്തില്‍ കൊടുങ്കാറ്റ് ആവുന്നത് എങ്ങനെയാണെന്ന് കാണുക’ എന്നുമാണ് താരം കുറിച്ചത്. എന്നാൽ രണ്ടാം വിവാഹം കുടുംബ വിളക്കിലെ വേദികയായി ആണ്. സുമിത്രയുമായി വിവാഹ മോചനം നേടിയ സിദ്ധാർഥ് കാമുകിയായ വേദികയെ വിവാഹം കഴിക്കുകയാണ്. സുമിത്രയായി എത്തുന്നത് മീര വാസുദേവ് ആണ്. സീരിയലിൽ സിദ്ധാർഥ് ആയി എത്തുന്നത് കെ കെ മേനോൻ ആണ്.