മലയാളത്തിൽ ഏറെ ആരാധകർ ഉള്ള യുവ നടൻ ആണ് ഉണ്ണി മുകുന്ദൻ. മലയാളത്തിൽ ഒട്ടേറെ കഥാപാത്രങ്ങൾ നായകനായും വില്ലനായും സഹ നടനായും എല്ലാം താരം ചെയ്തിട്ടും ഉണ്ട്. മലയാളികളുടെ മല്ലു സിങ്ങും മസിൽ അളിയനുമായ ഉണ്ണി പക്ഷെ എന്നും താൻ അറിയാതെ തന്നെ ഗോസ്സിപ് കോളങ്ങളിൽ കയറുന്ന ആളാണ്. നടി സ്വാസികയുമായി പ്രണയത്തിൽ ആണ് എന്നാണ് ഒരു ഗോസ്സിപ്.
മറ്റൊന്ന് അനുഷ്ക ആയിരുന്നു. എന്നാൽ അതെല്ലാം ഉണ്ണി അപ്പാടെ നിരസിച്ചു. ഇപ്പോൾ മാളവിക ജയറാം പറഞ്ഞ വാക്കുകൾ വീണ്ടും ഗോസ്സിപ് നൽകി എങ്കിൽ കൂടിയും മാളവിക പറഞ്ഞത് തന്റെ ഭർത്താവ് ആകുന്ന ആളുടെ സങ്കല്പങ്ങൾ ആയിരുന്നില്ല. മറിച്ചു സിനിമ നായകനെ കുറിച്ച് ആയിരുന്നു. എന്നാൽ തന്റെ ജീവിതം എങ്ങനെ ആകും എന്ന് ഗൃഹലക്ഷിമിക്ക് നൽകിയ അഭിമുഖത്തിൽ ഉണ്ണി പറയുന്നത് ഇങ്ങനെ..
ഗൃഹലക്ഷമിക്കു നൽകിയ അഭിമുഖത്തിലാണ് വധുവിനെയും വിവാഹത്തെകുറിച്ചുമൊക്കെ ഉണ്ണി സംസാരിക്കുന്നത് ജീവിതത്തിൽ പ്രണയത്തിന് ചാൻസ് ഉണ്ടാകില്ല ഏതെങ്കിലും ഒരു വ്യക്തിയെ പരിചയപ്പെട്ട് വിവാഹത്തിലേക്ക് നീങ്ങാൻ അവസരവും ലഭിച്ചിട്ടില്ല. പ്രണയമാണെങ്കിലും അറേഞ്ച് ആണെങ്കിലും നൈസർഗീഗമായി സംഭവിക്കേണ്ടതാണ് നേരത്തെ നടന്നാൽ ഗംഭീരമാണെന്നും വൈകി നടന്നാൽ മോശമാണെന്നുമുള്ള അഭിപ്രായം എനിക്കില്ല വധുവിനെക്കുറിച്ചുള്ള സങ്കല്പങ്ങളെകുറിച്ചാണെങ്കിൽ സ്വന്തമായി അഭിപ്രായം ഉണ്ടാകുക ബോൾഡ് ആയിരിക്കുക വിവാദങ്ങളിൽ തളരാതിരിക്കുക ആരെയും ഭയക്കാതെ എന്ത് ജോലിയും ചെയ്യണം എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നവളാകണം.
പുരുഷരെക്കാൾ സ്ത്രീകൾ കരുത്തരാണെന്നാണ് എൻ്റെ വിശ്വാസമെന്നും ഉണ്ണി പറയുന്നു അതുകൊണ്ടാണ് മുൾട്ടി ടാസ്കിങ് അവർക്ക് സാധിക്കുന്നതെന്നും ഉണ്ണി പറയുന്നു. എൻ്റെ അമ്മ അതിന് ഉദാഹരണമായിരുന്നു ടീച്ചറായിരുന്നു എൻ്റെ അമ്മയെന്നും പകൽ മുഴുവൻ സകൂളിൽ ആയിരിക്കുമെന്നും വൈകീട്ട് വീട്ടിൽ എത്തിയാലും ചുരുങ്ങിയ നാൽപ്പത് കുട്ടികൾക്കെങ്കിലും ട്യൂഷൻ എടുക്കുമെന്നും ട്യൂഷൻ കഴിഞ്ഞാൽ ഞങ്ങളുടെ കാര്യത്തിലും ശ്രദ്ധിക്കുമായിരുന്നു എന്നും ഉണ്ണി പ്രതികരിക്കുന്നു.