Malayali Live
Always Online, Always Live

സൂര്യയെ ചേർത്ത് കിടിലൻ ഫിറോസ് നടത്തിയ കുതന്ത്രത്തിൽ മണിക്കുട്ടൻ വീണുപോയി..!!

3,104

ബിഗ് ബോസ് സീസൺ 3 മലയാളത്തിൽ നിന്നും ഏറ്റവും ശക്തനായ മത്സരാർത്ഥി ആയ മണിക്കുട്ടൻ പുറത്തേക്കു സ്വമേധയാ പോയതോടെ ആരാധകർ ഏറെ നിരാശയിൽ ആണ്. എന്നാൽ ബിഗ് ബോസിൽ നിന്നും താൻ പുറത്തേക്ക് പോകാൻ ഉള്ള കാരണമായി മണിക്കുട്ടൻ പറഞ്ഞത് സന്ധ്യയോടു മണി നടത്തിയ പരാമർശവും അതിന് മോഹൻലാൽ സ്വയം മാപ്പ് പറഞ്ഞതും ആണ്.

എന്നാൽ യഥാർത്ഥത്തിൽ സമ്മർദ്ദം താങ്ങാൻ കഴിയാതെ ആണ് മണിക്കുട്ടൻ പുറത്തേക്ക് പോയത്. അതിനുള്ള യഥാർത്ഥ കാരണം സൂര്യ ആണെന്ന് ആരാധകർ വിശ്വസിക്കുന്നത്. മണിക്കുട്ടൻ പോയതിന് ശേഷം ബിഗ് ബോസ് പ്ലസിൽ അഡോണിയോട് സൂര്യ നടത്തിയ സംഭാഷണം ഇത് തെളിയിക്കുന്നത് ആണ്. കാരണം മണിക്കുട്ടൻ പോയപ്പോൾ അലമുറയിട്ട് കരച്ചിൽ നാടകം നടത്തിയ സൂര്യ പിന്നീട അഡോണിയോട് ചോദിച്ചത് മണിക്കുട്ടൻ പോയത് തന്നെ മോശമായ രീതിയിൽ ബാധിക്കുമോ എന്നുള്ള സംശയം ആണ്.

മണിക്കുട്ടൻ പ്രണയം ഇല്ല എന്ന് പലപ്പോഴും പറഞ്ഞു എങ്കിൽ കൂടിയും സൂര്യ പല കാര്യങ്ങളും കിടിലൻ ഫിറോസിന് മുന്നിൽ സംസാരിക്കുകയും അത് മണിക്കുട്ടൻ അറിയുകയും കൂടി ചെയ്തപ്പോൾ തന്ത്രങ്ങൾക്ക് മുന്നിൽ വില കളയാതെ പിൻവാങ്ങി എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ യഥാർത്ഥത്തിൽ മണിക്കുട്ടൻ പോയതിൽ മാനസിക ശാരീരിക വിഷമം കണ്ടത് ടിമ്പലിലും സായി വിഷ്‌ണുവിലും അനൂപിലും ആയിരുന്നു. കിടിലൻ ഫിറോസ് നീ പോയാൽ പിന്നെ ഞാൻ എന്തിനാണ് എവിടെ എന്നാണ് ചോദിക്കുന്നത്.

എന്നാൽ താൻ ആകും ഇനി ടൈറ്റിൽ വിന്നർ എന്ന മുഖ സന്തോഷം ഫിറോസിന്റെ മുഖത്ത് ഉണ്ട്. മണിക്കുട്ടൻ പോയതിനെ കുറിച്ച് അഡോണി കിടിലം ഫിറോസ് റംസാൻ എന്നിവർ തമ്മിൽ നടത്തിയ ചർച്ച ശ്രദ്ധ നേടുകയാണ്. മണിക്കുട്ടൻ പോയതിന് പിന്നിലെ കാരണങ്ങൾ തിരയുകയാണ് മൂന്ന് പേരും. കഴിഞ്ഞ ദിവസം മോഹൻലാൽ നടത്തിയ പരാമർശങ്ങൾ ആണ് മണിക്കുട്ടനെ പോകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് ഇവർ ചർച്ചയിൽ പറയുന്നത്.

സൂര്യയുടെ പ്രശ്‌നവും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സത്യത്തിൽ അവിടെ ചോദ്യം ചോദിക്കുന്ന ദിവസത്തിന്റെ തലേ ദിവസം നിങ്ങൾ സൂര്യയോട് സംസാരിച്ചിരുന്നുവോ എന്ന് ചോദിച്ചിരുന്നു. ഞാൻ അതേ എന്നു പറഞ്ഞു. അറിയാൻ വേണ്ടി ചോദിച്ചതാണെന്ന് പറഞ്ഞുവെന്ന് കിടിലം ഫിറോസ് പറയുന്നുണ്ട്. തന്നെ ചോദ്യം ചെയ്യാനായി സൂര്യയുടെ സമ്മതം കിടിലം ഫിറോസ് വാങ്ങിയിരുന്നുവെന്ന മണിക്കുട്ടന്റെ വാക്കുകളോട് ചേർത്തു വച്ചാണ് കിടിലന്റെ ഈ വാക്കുകൾ വായിക്കേണ്ടത്.