സോനയുടെ പ്രായമോ അഭിനയമോ പ്രശ്നമല്ല; സോനാ വന്ന് പരമാവധി ഗ്ലാമർ കാണിക്കട്ടെ എന്നാണ് അവരുടെ ലൈൻ; അനുഭവം വെളിപ്പെടുത്തി സോനാ ഹൈഡൻ..!!
ഒരുപാട് ചിത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സോന ഹെയ്ഡൻ. താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഗ്ലാമർ വേഷങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകർ സോനയെ കാണുന്നത് ഒരു ഗ്ലാമർ നായികയായാണ്. സോനയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. സോനയുടെ തുറന്ന് പറച്ചിലുകൾ ഇങ്ങനെ;
അങ്ങനെ ഞാൻ ഗ്ലാമർ നായികയായി. സോനായോ ബി ഗ്രേഡ് സിനിമകളിലഭിനയിക്കുന്ന നടിയല്ലേ. അങ്ങനെ വിശ്വസിക്കുന്ന എത്രയോ പേർ. അവരടെ ധാരണ തിരുത്താനൊന്നും നമുക്ക് കഴിയില്ല. പക്ഷേ സോനയെ ഗ്ലാമറിന്റെ മുൾകിരീടമണിയിക്കുന്നവർ ഞാനെങ്ങനെ ഗ്ലാമർ നടിയായി എന്നറിയണം. അച്ഛൻ പീറ്റർ ഹെയ്ഡൻ ഫ്രഞ്ച് വംശജനായിരുന്നു. അമ്മ ശ്രീലങ്കൻ വംശജയും. പോണ്ടിച്ചേരിയിൽ വച്ചാണ് അവർ തമ്മിൽ കാണുന്നത് പിന്നീട് പ്രണയമായി. വിവാഹിതരായി. ചെന്നൈയിൽ വീട് വാടാകയ്ക്കെടുത്തു. അച്ഛന് ഫാർമസ്യൂട്ടിക്കൽ ബിസിനസായിരുന്നു. ദാരിദ്ര്യവും പട്ടിണിയുമായിരുന്നു.
എനിക്കനിയത്തിമാർ കൂടി പിറന്നതോടെ കഷ്ടപ്പാട് വർധിച്ചു. ഞങ്ങളുടെ വീടിരിക്കുന്ന തെരുവിലാണ് സംവിധായകൻ ചന്ദ്രശേഖരൻ സാറിന്റെ ബംഗ്ലാവ്. എട്ടിൽ പഠിക്കുന്ന സമയം എന്നെയും കൊണ്ട് അച്ഛൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. മകൾക്ക് സിനിമയിലൊരു ചാൻസ് നൽകണം. ഇല്ലങ്കിൽ ഞങ്ങൾ പട്ടിണികിടന്ന് മരിച്ചുപോകും. ഇവൾ കൊച്ചുകുട്ടിയല്ലേ. രണ്ടുകൊല്ലം കൂടി കഴിയട്ടെ. സാർ പറഞ്ഞു. പത്താംക്ലാസിൽ പഠിക്കുന്ന കാലത്ത് പ്രാരാബ്ദം കൂടി. അമ്മ അച്ചനുമായി പിരിയുന്നത് അക്കാലത്താണ്. അമ്മ താമസം മാറി. അനിയത്തിമാരും ഞാനും അച്ചനൊപ്പം നിന്നു. സ്കൂൾ വിട്ട് നാല് മണിക്ക് വീട്ടിലെത്തിയാ നിന്നുതിരിയാൻ സമയം കിട്ടില്ല.
എന്റെ ജോലി മാസം മൂന്നുറ്റി അമ്പത് രൂപ വരുമാനം. 14 വയസുള്ള ഞാൻ സമ്പാദിക്കുന്ന മുന്നൂറ്റി അമ്പത് രൂപ മാത്രമായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ ആകെ വരുമാനം. വട്ടുജോലിയും കടയിലെ ജോലിയും കഴിഞ്ഞാൽ എനിക്ക് പഠിക്കാൻ നേരം കിട്ടില്ല. പഠനത്തിൽ സമർഥയുമായിരുന്നില്ല. അങ്ങനെ പത്തിൽ സുന്ദരമായി തോറ്റു. അതോടെ വീണ്ടും ചന്ദ്രശഖർ സാറിന്റെ വാതിൽക്കൽ അവസരം യാചിച്ചു ചെന്നു. അദ്ദേഹം വാക്ക് പാലിച്ചു. അങ്ങനെ കിട്ടിയ സിനിമയാണ് അജിത്തിന്റെ പൂവെല്ലാം ഉൻവാസം. തുടർന്ന് വിജയ്‌യുടെ ഷാജഹാനിൽ ഒരു റോൾ ലഭിച്ചു.
അതിലെ നായിക എന്നെ വല്ലാതെ ഹരാസ് ചെയ്യുമായിരുന്നു. ഒരു ദിവസം സഹിക്കാൻ കഴിയാതെ ഞാൻ സെറ്റിൽ പൊട്ടിക്കരഞ്ഞു. അപ്പോൾ വിജയ് സാർ എന്റെയടുത്ത് മുട്ടുകുത്തിയിരുന്ന് കൊണ്ട് ആശ്വസിപ്പിക്കുംപോലെ പറഞ്ഞു. സോനാ കരയരുത് നാളെ നിങ്ങളും നാലുപേരറിയുന്ന നടിയാവും. അന്നേരം കൂടെ അഭിനയിക്കുന്ന പുതുമുഖങ്ങളോട് ഒരിക്കലും ഇങ്ങനെ പെരുമാറരുത്. ആ വാക്കുകൾ പിന്നീട്ട് സത്യമായി. സിനിമയിൽ ഇരുപതു വർഷം പിന്നിടുകയാണ് ഞാൻ.
വിവിധ ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളിലും അഭിനയിച്ചു. വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ സോന ഒരാളേയും വേദനിപ്പിച്ചു എന്ന് സിനിമയിലാരും പറയില്ല. ഷാജഹാന്റെ സെറ്റിലുണ്ടായ ദുരനുഭത്തിൽ നിന്ന് ഞാൻ പഠിച്ചതാണ് അത്. പിന്നീട് സിനിമകൾ വന്നതേയില്ല. ൨൦൦൧ൽ ഞാൻ മിസ്സ് ചെന്നെ ആയി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഒരു ഓഫർ വന്നു. ശിവർഷതികാരം എന്നാണ് സിനിമയുടെ പേര്. വിശാൽ നായകൻ. അതിൽ സോങ് ചെയ്യാൻ അതീവ ഗ്ലാമറസായി. ആദ്യമൊന്ന് പകച്ചു. അച്ഛൻ വേണമെന്നോ വേണ്ട എന്നോ പറഞ്ഞില്ല.
ചേച്ചി പോയി നൃത്തം ചെയ്യൂ എന്ന് അനിയത്തിമാർ പറയാതെ പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്. ആ സിനിമ വൻ പരാജമായിരുന്നു.പക്ഷേ ഞാൻ അഭിനയിച്ച കുത്ത് പാട്ട് വൻ ഹിറ്റായി. അങ്ങനെ ഗ്ലാമർ സോന ഹിറ്റായി. പിന്നെ ഞാൻ ആ കാറ്റഗറിയിലെ നടി ആയി തീർന്നു. പിന്നെ പല സിനിമയിലും സ്റ്റിൽ ഫോട്ടഗ്രാഫർമാർ എന്റെ ചിത്രങ്ങൾ ഞാനറിയാതെ പകർത്തിയിരുന്നു. ഗ്ലാമർ പബ്ലിസിറ്റിക്കായി ആ ചിത്രങ്ങളാണ് പോസ്റ്ററിൽ നൽകിയത്. രജനികാന്ത് ചിത്രത്തിൽ വരെ എനിക്ക് മാദക നൃത്തം ചെയ്യേണ്ടി വന്നു. എനിക്ക് കുടുംബം പുലർത്താൻ മറ്റ് വഴികൾ ഇല്ലായിരുന്നു.
പക്ഷേ ഇന്ന് എനിക്ക് അങ്ങനെ ഗ്ലാമർ റോളുകൾ ചെയ്യേണ്ട ആവശ്യമില്ല. അച്ഛനും അമ്മയും 2016 ൽ മരിച്ചു. അത്യാവശ്യം സമ്പാദ്യം എനിക്കുണ്ട്. ബിസിനസിൽ നിന്നുള്ള വരുമാനം വേറെയും. ഗ്ലാമർ സ്പർശമുള്ളതിനാൽ ഒഴിവാക്കിയ സിനിമകൾ ഇരുന്നുറിലധികം ഉണ്ട്. വിവാഹം വേണ്ട. പ്രിയൻ സാറിന്റെ ആമയും മുയലും ആണ് കരിയർ മാറ്റിയ ശ്രദ്ധേയ ചിത്രം. മുപ്പത് ദിവസമാണ് ആമയും മുയലിനും വേണ്ടി നൽകിയത്. കാരക്കുടിയിലെ ഇടത്തരം ലോഡ്ജിൽ പ്രിയൻ സാർ ഉൾപ്പടെയുള്ളവർ ഒരമ്മപെറ്റ മക്കളെ പോലെ സ്നേഹിച്ചും സഹകരിച്ചും കഴിഞ്ഞ നാളുകൾ ഒരിക്കലും മറക്കാൻ കഴിയില്ല. പ്രിയൻ സാറിന്റെ ഒപ്പത്തിലും മികച്ചൊരു വേഷം ലഭിച്ചു.
അമർ അക്ബർ അന്തോണിയിൽ രണ്ടു സീനിൽ മാത്രമേ എന്റെ സാന്നിധ്യമുള്ളൂ. പക്ഷേ സിനിമ കണ്ടവർ ഒരിക്കലും മറക്കാൻ സാധ്യതയില്ല. മുപ്പതുകൾക്കൊടുവിൽ നിൽക്കുകയാണ് ഞാൻ. ഇപ്പോഴും ചിലർ വന്ന് കഥ പറയും ഡിഗ്രി വിദ്യാർത്ഥിനിയാണ്. രണ്ട് പാട്ടാണ് ഉള്ളത്. നായകനെ ആകർഷിക്കുന്ന പാട്ടുകളാണ്. പരമാവധി ഗ്ലാമറിൽ സോനയെ അവതരിപ്പിക്കാനാണ് ഉദ്ദേശ്യം. അവരെ ഞാൻ ചീത്ത പറഞ്ഞു ഓടിക്കും. സോനയുടെ പ്രായമോ അഭിനയമോ അവർക്ക് പ്രശ്‌നമല്ല. സോന വന്ന് ഗ്ലാമർ കാണിച്ചിട്ട് പോകട്ടെ. എന്നതാണ് അവരുടെ ലൈൻ. മലയാളത്തിൽ പക്ഷേ പച്ചമാങ്ങ പോലെയുള്ള പോലെ മികച്ച കഥാപാത്രങ്ങൾ ഇപ്പോഴും തേടിയെത്തുന്നു. ഇവിടെ തമിഴിനെ അപേക്ഷിച്ച് പ്രതിഫലം നന്നേ കുറവാണ് പക്ഷേ നല്ല കഥാപാത്രങ്ങൾ ലഭിക്കുമ്പോഴുള്ള സംതൃപ്തിക്ക് മുമ്പിൽ പണം ഒന്നുമല്ല. അത് കൊണ്ട്തന്നെ തമിഴ് സിനിമയെക്കാൾ ഏറെഇഷ്ടം മലയാളത്തോടുതന്നെ. തരം പറഞ്ഞു.