കുടുംബ വിളക്കിലെ വില്ലൻ സിദ്ധാർഥ് യഥാർത്ഥത്തിൽ ആരാണെന്ന് അറിയാമോ; സ്ത്രീകൾ ഒന്നടങ്കം വെറുക്കുന്ന സിദ്ധാർത്ഥിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!
മലയാള മിനി സ്ക്രീൻ രംഗത് വമ്പൻ വിജയം നേടി മുന്നേറുന്ന സീരിയൽ ആണ് കുടുംബ വിളക്ക്. ഒരു കാലത്തു തെന്നിന്ത്യൻ സിനിമ ലോകത്തിൽ ബോൾഡ് നായികയായി തിളങ്ങി നിന്ന മീര വാസുദേവ് ആണ് കുടുംബ വിളക്കിൽ നായികയായി എത്തുന്നത്. വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്തിട്ടും ഭർത്താവിന്റെയോ കുടുംബത്തിന്റെയോ നല്ല വാക്കുകൾ കേൾക്കാൻ കഴിയാതെ കുത്തു വാക്കുകൾ മാത്രം കേട്ട് തകർന്ന ഒരു കുടുംബിനിയുടെ വേഷത്തിൽ ആണ് മീര എത്തുന്നത്.
മീര എത്തുന്നത് സുമിത്ര എന്ന കഥാപാത്രം ആയിട്ട് ആണ്. സുമിത്രയുടെ ഭർത്താവിന്റെ വേഷത്തിൽ എത്തുന്നത് കെ കെ മേനോൻ ആണ്. സിദ്ധാർഥ് എന്നാണ് കഥാപാത്രത്തിന്റെ പേര്. സുമിത്രയിൽ മക്കൾ ഉണ്ട്. 25 വർഷത്തെ കുടുംബ ജീവിതവും ഉണ്ട്. എന്നാൽ സിദ്ധാർത്ഥിന്റെ ഇപ്പോഴത്തെ താല്പര്യം ബോൾഡ് സുന്ദരിയായ വേദികയിൽ ആണ്. വേദിക ആയി എത്തുന്നത് ശരണ്യ ആനന്ദ് ആണ്. വില്ലൻ വേഷത്തിൽ എത്തുന്നത് സിദ്ധാർത്ഥിനെ കുടുംബ പ്രേക്ഷകർ അങ്ങേയറ്റം വെറുക്കുന്നു. അത്ര ഗംഭീരം ആയി ആണ് കെ കെ മേനോൻ ആ വേഷം ചെയ്യുന്നത് എന്ന് വേണം എങ്കിൽ പറയാം.
വളരെ നല്ല ഭാര്യ സങ്കൽപ്പത്തിന് ഉടമയായ ഭാര്യയെ കാളും നല്ലത് സഹപ്രവർത്തകയെ ആണെന്ന് കരുതി അവളുടെ പുറകെ പോകുന്ന ഭർത്താവിനെയാണ് സീരിയലിൽ കെകെ മേനോൻ അവതരിപ്പിക്കുന്നത്.
മികച്ച അഭിനയത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത കെകെ മേനോൻ ചതിയനായ ഭർത്താവിന്റെ റോൾ സീരിയൽ അതിഗംഭീരം ആക്കുന്നുണ്ട്. കൃഷ്ണകുമാർ മേനോൻ എന്നാണ് കെ കെ മേനോൻ പൂർണമായ പേര്. കാണുമ്പോൾ തമിഴൻ ആണെന്ന് തോന്നുമെങ്കിലും എറണാകുളത്ത് സ്ഥിരതാമസക്കാരനായ ആണ് കെ കെ മേനോൻ.
ചെറുപ്പത്തിൽ തന്നെ ഊട്ടിയിലേക്ക് ചേക്കേറിയതോടെ പല ജോലികളും ചെയ്തു ബിസിനസ് മേഖലയിൽ ചുവടുറപ്പിച്ച കെ കെ മേനോൻ 2015 ലാണ് ഷോർട്ട് ഫിലിം മുകളിലൂടെ ഈ രംഗത്തെത്തുന്നത്. മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള കെ കെ തെന്നിന്ത്യൻ സിനിമയിലെ മികച്ച സംവിധായകൻ ആയ ഗൗതം വാസുദേവ മേനോന്റെ ചിത്രത്തിൽ അടക്കം അഭിനയിച്ചിട്ടുണ്ട്.
വടക്കാംച്ചേരി സ്വദേശി രമണി ആണ് കെ കെ മേനോന്റെ ഭാര്യ. തന്റെ എല്ലാ ഭാഗ്യങ്ങൾക്കും കാരണം അയ്യപ്പൻ ആണെന്ന് താരം പറയുന്നു. അയ്യപ്പന്റെ കടാക്ഷം കൊണ്ടാണ് എല്ലാം നേടാൻ കഴിഞ്ഞത് എന്ന് പറയുന്ന കെ കെ മേനോന് രണ്ടു മക്കൾ ആണ് ഉള്ളത്.