Malayali Live
Always Online, Always Live

പെൺകുട്ടി പിറന്ന സിദ്ധാർഥ് ഭരതൻ പറഞ്ഞത് കണ്ടോ; വാക്കുകൾ ഇങ്ങനെ..!!

4,934

നടനും സംവിധായകനും മലയാളത്തിലെ അതുല്യ കലാകാരൻ ഭരതന്റെയും കെപിഎസി ലളിതയുടെയും മകൻ കൂടിയായ സിദ്ധാർഥ് ഭരതന് പെൺകുട്ടി പിറന്നു. താരം തന്നെ ആണ് കുഞ്ഞു പിറന്ന വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. നമ്മൾ എന്ന ചിത്രത്തിൽ കൂടി ആണ് സിദ്ധാർഥ് അഭിനയ ലോകത്തിലെക്ക് എത്തുന്നത്.

തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ കൂടിയും പിന്നീട് ശ്രദ്ധ നേടിയ കഥാപാത്രം രഞ്ജിത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം സ്പിരിറ്റിലെ സമീർ എന്ന കഥാപാത്രം ആയിരുന്നു. മലയാളത്തിൽ നടൻ എന്ന നിലയിൽ നിന്നും സംവിധായകൻ എന്ന നിലയിലേക്ക് കൂടി ഉയർന്ന താരം ആണ് സിദ്ധാർഥ്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ഈ കഴിഞ്ഞ വർഷമായിരുന്നു താരം വീണ്ടും വിവാഹിതനായത്.

ഇപ്പോഴിതാ തന്റെ കുടുംബത്തിലേക്ക് പുതിയ ഒരാൾകൂടി വന്നതിന്റെ സന്തോഷം സിദ്ധാർഥ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. തനിക്കും ഭാര്യ സുജിനക്കും ഒരു പെൺകുഞ്ഞ് പിറന്ന സന്തോഷമാണ് സിദ്ധാർഥ് പങ്കുവച്ചത്. ‘ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നു..’ സുജിനയുടെയും കുഞ്ഞിന്റെയും ഫോട്ടോയോടൊപ്പം സിദ്ധാർഥ് കുറിച്ചു. 2019 ഓഗസ്റ്റ് 31 നായിരുന്നു ഇരുവരുടെയും വിവാഹം.

സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ജിന്നിൽ സൗബിനും ശാന്തി ബാലചന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. നിദ്ര എന്ന ഭരതൻ സംവിധാനം ചെയ്ത ചിത്രം റീമേക്ക് ചെയ്തു കൊണ്ട് ആയിരുന്നു സിദ്ധാർഥ് മലയാളത്തിൽ സംവിധായകൻ ആയി അരങ്ങേറിയത്. തുടർന്ന് ചന്ദ്രേട്ടൻ എവിടെയാ , വർണ്യത്തിൽ ആശങ്ക എന്നി ചിത്രങ്ങൾ സിദ്ധാർഥ് സംവിധാനം ചെയ്തു.