Malayali Live
Always Online, Always Live

കുടുംബ വിളക്കിനെ മറികടക്കാൻ കഴിയാതെ സാന്ത്വനം; ടിആർപിയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ള മലയാളം സീരിയലുകൾ; എതിരാളികൾ ഇല്ലാതെ ഏഷ്യാനെറ്റ്..!!

5,360

ഇപ്പോൾ സീരിയലുകൾ ട്രെൻഡ് ആയി നിൽക്കുന്ന കാലം ആണ്. മലയാളത്തിൽ എല്ലാ എന്റർടൈൻമെന്റ് ചാനലുകൾക്കും സീരിയലുകൾ ഉണ്ടങ്കിൽ കൂടിയും ഏറ്റവും കൂടുതൽ സീരിയലുകൾ സംപ്രേഷണം ചെയ്യുന്നത് ഏഷ്യാനെറ്റ് തന്നെ ആണ്. ടി ആർ പി റേറ്റിങ്ങിൽ ആദ്യ 5 ൽ നിൽക്കുന്നതും ഏഷ്യാനെറ്റ് സീരിയലുകൾ ആണ്. മലയാളത്തിൽ അടുത്തിടെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ ആയി മാറിക്കഴിഞ്ഞു സാന്ത്വനം. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കളിയാക്കലുകൾ ട്രോളുകൾ എന്നിവ നേടിയ സീരിയലാണ് കുടുംബ വിളക്ക്.

എന്നാൽ കൂടിയും കുടുംബ വിളക്ക് തന്നെ ആണ് മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന സീരിയൽ എന്നുള്ളത് ആണ് രസകരമായ വസ്തുത. ഒന്നാം സ്ഥാനത്തു നിൽക്കുന്നത് കുടുംബ വിളക്ക് ആണ്. അഞ്ചാം സ്ഥാനത് ആയിരുന്ന സാന്ത്വനം രണ്ടാം സ്ഥാനത്താണ് ഉള്ളത്. പാടാത്ത പൈങ്കിളി ആണ് മൂന്നാം സ്ഥാനത്ത്. അമ്മയറിയാതെ ആണ് നാലാം സ്ഥാനത്തുള്ളത്. മൗനരാഗം ആണ് അഞ്ചാം സ്ഥാനത്. മലയാളം പരമ്പരകളിൽ ടി ആർ പി റേറ്റിങ്ങിൽ ഏറെ മുന്നിലേക്ക് കുതിച്ചു കഴിഞ്ഞു സാന്ത്വനം സീരിയൽ.

santhwanam

ചിപ്പി രഞ്ജിത് നിർമിച്ചു ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ ഇനി മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സംപ്രേഷണം ചെയ്യുകയാണ് ഏഷ്യാനെറ്റ്. ബാലനും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥയാണ് സീരിയലിൽ പറയുന്നത്.അമ്മ മൂന്ന് ഇളയ സഹോദരങ്ങൾ ബാലൻ ഭാര്യ ശ്രീദേവി എന്നിവർ അടങ്ങുന്നത് ആണ് കുടുംബം. ഇതുവരെ കളിയും ചിരിയും ഒക്കെയായി മാറിയിരുന്ന വീട്ടിലേക്ക് രണ്ടു മരുമകൾ കൂടി എത്തിയതോടെ കളിയും ചിരിയും എല്ലാം അവസാനിച്ചു അടിയും പിടിയിൽ എല്ലാം ഉണ്ട് ഇപ്പോൾ സാന്ത്വനം വീട്ടിൽ.

രാജീവ് പരമേശ്വർ ആണ് ബാലൻ എന്ന മൂത്ത ചേട്ടന്റെ വേഷത്തിൽ എത്തുന്നത്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.

ശിവാജ്ഞലി എന്ന കോമ്പിനേഷനിൽ വമ്പൻ ആരാധകർ തന്നെ ആണ് ഉള്ളത്. നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഇവരുടെ ഫാൻസുകൾ‌ ആയി എത്തിയിരിക്കുന്നത്. ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ പോലും മൗനമായി നിൽക്കുന്ന വീട്ടമ്മയാണ് കുടുംബ വിളക്കിലെ സുമിത്ര എന്ന് സോഷ്യൽ മീഡിയയിൽ കുറച്ചു കാലങ്ങൾക്ക് മുന്നേ ട്രോളുകൾ എത്തി എങ്കിൽ കൂടിയും കാലം മാറുന്നതിന് അനുസരിച്ചു വമ്പൻ ട്വിസ്റ്റുകൾ ആണ് സീരിയലിൽ നടക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന് വമ്പൻ ആരാധകർ തന്നെ ആണ് ഉള്ളത്.

kudumba vilakku

തിങ്കൾ മുതൽ ശനി വരെ രാത്രി 8 മണിക്ക് ആണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. മഞ്ജു ധർമൻ ആണ് സീരിയൽ സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ ഒരു കാലത്തിൽ തിളങ്ങി നിന്ന മീര വാസുദേവ് ആളാണ് കേന്ദ്രകഥാപാത്രം സുമിത്രയുടെ വേഷത്തിൽ എത്തുന്നത്. കെ കെ മേനോൻ ആണ് സുമിത്രയുടെ ഭർത്താവ് സിദ്ധാർഥിന്റെ വേഷത്തിൽ എത്തുന്നത്. മുപ്പതു വർഷത്തോട് അടുക്കുന്ന ദാമ്പത്യ ജീവിതം ഐ ഇരുവരും തമ്മിൽ ഉണ്ട്. മൂന്നു മക്കൾ ആണ് ആണ് ഉള്ളത്. മൂത്ത മകൻ അനിരുദ്ധിന്റെ വേഷത്തിൽ ആനന്ദ് നാരായൺ ആണ്. രണ്ടാമത്തെ മകൻ പ്രതീഷിന്റെ വേഷത്തിൽ എത്തുന്നത് നൂബിൻ ജോണി ആണ്.

Padatha painkili

മകൾ ശീതളിന്റെ വേഷത്തിൽ എത്തുന്നത് അമൃത നായരാണ്. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ തരംഗം ആയ സീരിയൽ ആണ് പാടാത്ത പൈങ്കിളി. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്മണി എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് മനീഷ ആണ്.