ഒരുമാസത്തിലേറെയായി ഏഷ്യാനെറ്റിൽ സാന്ത്വനം സീരിയൽ സംപ്രേഷണം ചെയ്തിട്ട്. മലയാളികൾ മറന്നോ സാന്ത്വനം. എന്നാൽ ഇപ്പോൾ സ്പെഷ്യൽ പ്രോഗ്രാം കാണിക്കുകയാണ് ഏഷ്യാനെറ്റ്. ഇതുവരെയുള്ള വിശേഷങ്ങൾ പറഞ്ഞു താരങ്ങൾ അതോടൊപ്പം സാന്ത്വനത്തിലെ രസകരമായ മുഹൂർത്തങ്ങളും കാണിച്ചു കൊണ്ട് ഉള്ള സ്പെഷ്യൽ പ്രോഗ്രാം ആണ് കാണിക്കുന്നത്. സാന്ത്വനം കഥ തുടരുമ്പോൾ എന്ന ഷോ ആണ് ഇപ്പോൾ കാണിക്കുന്നത്.
അങ്ങനെ കുറിച്ചു നാളുകൾക്കു ശേഷം സീരിയൽ ആരാധകർക്ക് പ്രത്യേകിച്ച് സാന്ത്വനം സീരിയൽ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് എത്തുന്നത്. സർക്കാർ സീരിയൽ ഷൂട്ടിങ്ങിന് അനുമതി നൽകിയതോടെ പ്രേക്ഷകരുടെ പ്രിയ പരമ്പര വീണ്ടും വരുന്നു എന്ന വാർത്ത വന്നത്.
സ്വാന്തനത്തിന്റെ പ്രോമോ വീഡിയോ ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഏഷ്യാനെറ്റിൽ കാണിച്ചു തുടങ്ങി. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ കാണുന്ന സീരിയൽ ആയിരുന്നു സാന്ത്വനം. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ നിർമ്മിക്കുന്നത് ചിപ്പി രഞ്ജിത് ആണ്.
വമ്പൻ ട്വിസ്റ്റുകളും കുടുംബ ബന്ധങ്ങളും അതോടൊപ്പം പ്രണയവും ഒക്കെ കൂട്ടിച്ചേർത്തുള്ള സീരിയൽ മലയാളത്തിൽ വ്യത്യസ്തമായ ഒരു അനുഭവം തന്നെ ആണ് നൽകുന്നത്. തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം.
കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്. ശിവനും അഞ്ജലിയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ആണ് സീരിയൽ ഹൈലൈറ്റ് എന്ന് പറയുന്നത്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്.
രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്. കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്. ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്.
ശിവന്റെയും അഞ്ജലിയുടെയും വിവാഹവും അടിയും ഇപ്പോളുള്ള പ്രണയവും ഒക്കെ രസിച്ചു വരുമ്പോൾ ആണ് സീരിയൽ സ്റ്റോപ്പ് ആകുന്നത്. എന്നാൽ ഇപ്പോൾ സന്തോഷത്തോടെ സീരിയൽ നാളെ മുതൽ വീണ്ടും ആരംഭിക്കുകയുമാണ്. നാളെ വൈകിട്ട് 7 മണിമുതൽ ആണ് സീരിയൽ വീണ്ടും സംപ്രേഷണം തുടങ്ങുന്നത്.