Malayali Live
Always Online, Always Live

അതീവ സുന്ദരിയായി സംയുക്ത മേനോന്റെ പുത്തൻ ഫോട്ടോസ്; ഇത്രക്ക് ബോൾഡ് ആയോ എന്ന് ആരാധകർ…!!

3,583

പോപ്പ് കോൺ എന്ന ചിത്രത്തിൽ കൂടി ആണ് സംയുക്ത മേനോൻ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് തീവണ്ടി യിൽ ടോവിനോയുടെ നായികയായി എത്തിയതോടെ ആണ്. 2016 ൽ മലയാള ചലച്ചിത്രമായ പോപ് ‌കോൺ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

ഷൈൻ ടോം ചാക്കോയുടെ പ്രണയ താൽപ്പര്യമുള്ള അഞ്ജനയായി അഭിനയിച്ചു. തമിഴ് ഭാഷാ ആക്ഷൻ ത്രില്ലറായ കാലാരിയിൽ തെൻ‌മോഴിയായി സംയുക്ത പ്രത്യക്ഷപ്പെട്ടു. 2018 ലെ മലയാളം റിവഞ്ച് ത്രില്ലർ ചിത്രമായ ലില്ലിയിൽ ടൈറ്റിൽ റോളിൽ സംയുക്ത മേനോൻ അഭിനയിച്ചു.

താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ത്രിൽ അടിപ്പിക്കുന്ന ഏറിഡ എന്ന ചിത്രത്തിന്റെ മൂന്നാം ലുക്ക് പോസ്റ്ററിൽ ആണ് താരം എത്തിയത്. വി കെ പ്രകാശ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നാസ്സർ, സംയുക്ത മേനോൻ, കിഷോർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് പേരടി ഹരീഷ് രാജ് എന്നിവരെ അണിനിരത്തി ട്രെന്റ് സ് ആഡ് ഫിലിം മേക്കേർസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ് ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ അരോമ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘എരിഡ.