Malayali Live
Always Online, Always Live

ട്രാൻസ്‌ജെന്റർ സജ്നക്ക് സഹായം നൽകാൻ ജയസൂര്യ; തന്റെ ദുർവിധിയിൽ പൊട്ടിക്കരഞ്ഞു സജ്‌ന കഴിഞ്ഞ ദിവസം എത്തിയിരുന്നു..!!

3,297

ജീവിക്കാൻ സമൂഹം സമ്മതിക്കില്ലെങ്കിൽ പിന്നെ ഞങ്ങളൊക്കെ എന്ത് ചെയ്യണം
ട്രാൻസ്‌ജെൻഡർ സജന ഷാജി സമൂഹത്തോട് നിറകണ്ണുകളോടെ ചോദിക്കുന്ന ചോദ്യമാണ്. കാക്കനാട്-തൃപ്പൂണിത്തുറ ബൈപ്പാസിലെ വഴിയരികിൽ ഭക്ഷണം വിറ്റ് ജീവിക്കുകയാണ് സജന അടക്കമുള്ള അഞ്ച് ട്രാൻസ്ജൻഡർമാർ.

സ്വാദിഷ്ടമായ ബിരിയാണിയും ഊണുമെല്ലാം പൊതി കെട്ടി വഴിയരികിൽ കൊണ്ടുപോയി വിറ്റ് നല്ല രീതിയിൽ ജീവിച്ചുപോരുന്നതിനിടെയാണ് ഇവർ കച്ചവടം നടത്തുന്നതിന് തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം സജന അടക്കമുള്ളവരുടെ കച്ചവടം തടസപ്പെടുത്തുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

പ്രശ്‌നങ്ങൾ മുഴുവൻ സജന സോഷ്യൽ മീഡയയിൽ പങ്കുവച്ചു. കുറച്ച് ദിവസമായി തങ്ങളെ മാനസികമായി ഇവർ പീ..ഡി..പ്പിക്കുകയാണെന്ന് സജന കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും വിഷയത്തിലിടപെടാൻ പൊലീസ് വിസമ്മതിച്ചുവെന്നും സജന പറയുന്നു.

ഇപ്പോഴിതാ സജനക്ക് സഹായവും ആയി നടൻ ജയസൂര്യ എത്തിയിരിക്കുകയാണ്. ലൈവില്‍ പൊട്ടിക്കരഞ്ഞ സജനയ്ക്ക് ബിരിയാണി കട തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് നടൻ ജയസൂര്യ.

ഇവരുടെ വിഡിയോ കണ്ടപ്പോൾ വളരെ സങ്കടം തോന്നിയിരുന്നു ഇപ്പോൾ സന്തോഷമായി നല്ല മനസ്സിന് ഒരായിരം സ്നേഹം ഇഷ്ടം ജയസൂര്യ. ജീവിക്കാനനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ സജന ഷാജിക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ.

സജനയ്ക്ക് ബിരിയാണി കട തുടങ്ങാന്‍ വേണ്ട സാമ്പത്തികസഹായം നല്‍കുമെന്ന് ജയസൂര്യ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനാനുവദിക്കാതെ ചിലര്‍ ഉപ..ദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമാണ് സജന പറയുന്നത്.

അതെ സമയം വർഷങ്ങൾ ആയി എറണാകുളത്ത് ഭിക്ഷാടനം നടത്തി വരുക ആയിരുന്നു സജന ജീവിക്കാൻ ഒരു സ്വയം മാർഗം കണ്ടെത്തിയപ്പോൾ ആണ് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വന്നത്.