Malayali Live
Always Online, Always Live

രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു; എന്റെ കല്യാണം ഒരു സംഭവം ആയിരിക്കും, ഒരു സ്വയംവരം, താരം പറയുന്നു…!!

7,357

മലയാളത്തിലെ പ്രിയ നദിയും അവതാരകയും ആണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ അവതാരക എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ തെളിയുന്ന മുഖം ആണ് രഞ്ജിനി ഹരിദാസിന്റേത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിൽ കൂടി ഏഷ്യാനെറ്റിന്റെ അവതാരക ആയി എത്തിയ രഞ്ജിനിക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു.

വ്യത്യസ്തമായ അവതരണ ശൈലി തന്നെ ആയിരുന്നു മറ്റുള്ളവരിൽ നിന്നും രഞ്ജിനി ഹരിദാസ് എന്ന താരത്തിനെ വ്യത്യസ്തമാക്കി ഇരുന്നത്. തുടർന്ന് റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും എല്ലാം അവതാരകയായി മാറിയ രഞ്ജിനി മലയാളത്തിൽ നായിക താരം ആയി വരെ എത്തിയിരുന്നു. ഏത് വിഷയത്തിലും തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത താരം ആയി രഞ്ജിനി മാറിയിരുന്നു.

ഇപ്പോഴിതാ താരം വിവാഹം കഴിക്കുന്നു എന്നുള്ള വാർത്ത ആണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. ലോക്ക് ഡൌൺ സമയത്ത് അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്ന എനിക്ക് തോന്നി കൂട്ടുകാരും മറ്റും പോരാ.. രഞ്ജിനി ഹരിദാസ് ഒരിക്കലും ജീവിതത്തിൽ ചെയ്യില്ല എന്ന് കരുതിയ ആ കാര്യം തന്നെ. അതെ ഒരു കല്യാണം കഴിക്കണം.

ഇവൾക്ക് വട്ടായി എന്ന് നിങ്ങൾക്ക് തോന്നിയില്ലേ എന്നാൽ ചെറിയ വട്ടു തന്നെ ആണെന്ന് താരം പറയുന്നു. എന്ന് കരുതി പെണ്ണ് കാണണോ കാലുകൊണ്ട് കളം വരാക്കാനോ എന്നും തന്നെ കൊണ്ട് കഴിയില്ല എന്ന് താരം പറയുന്നു. എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം. ഒരു സ്വയംവരം. ശ്രീരാമൻ സീത യെ കെട്ടിയതു പോലെ. നളൻ ദമയന്തിയെ കൊണ്ട് പോയത് പോലെ..

ജാതിയും മതവും ഒന്നും നോക്കാതെ ഒരുപാട് പേരിൽ നിന്നും എനിക്ക് പറ്റിയ ഒരാളെ ആയിരിക്കും ഞാൻ തിരഞ്ഞെടുക്കുക. എന്റെ സ്വയംവരം കാണാൻ കാത്തിരിക്കൂ.. ഫ്ലവർസ് ടിവിയിൽ എന്നാണ് താരം പറയുന്നു. ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന പരിപാടിയുടെ പ്രോമോ ആണെങ്കിൽ കൂടിയും വിവാഹം നടക്കുമോ എന്നുള്ള ആകാംക്ഷയിൽ ആണ് ആരാധകർ.