എല്ലാ വീട്ടിലും ഒരു വിധം എല്ലാ കറികളും ഉപയോഗിക്കുന്ന ഒന്നാണ് സവാള. വീടുകളിൽ നമ്മൾ വാങ്ങുന്ന സവാളയിൽ കറുത്ത നിറം കാണാറുണ്ട്. ആദ്യം ഉള്ള സവാളയുടെ തോലുകൾ കളഞ്ഞാലും ഉള്ളിൽ കറുപ്പ് നിറം കാണാൻ കഴിയും. ഇത്തരത്തിൽ ഉള്ള കറുപ്പ് നിങ്ങളുടെ കയ്യിൽ അടക്കം പറ്റിപ്പിടിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഉള്ള കറുപ്പ് അപകട കാരിയാണ് എന്നാണ് റിപ്പോർട്ട്. കാരണം ഇത് ഒരു ഫംഗസ് ആണ്.
കാൻസർ വരെ ഉണ്ടാക്കാൻ ഇതിന് കഴിയും. അഫ്ലോ ടോസ്‌കി എന്നാണ് ഈ ഫംഗസിന് പറയുന്നത്. ഇത്തരത്തിൽ ഉള്ള കറുപ്പ് കാണുക ആണെങ്കിൽ അത് പോകുന്നത് വരെ ഉള്ള തോണ്ടുകൾ പൊളിച്ചു കളഞ്ഞ ശേഷം ഉപയോഗിക്കുക. ഒട്ടേറെ ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ് സവാള. ഭക്ഷണം കഴിച്ച ശേഷം സവാള വെറുതെ കഴിക്കുന്നതും നല്ലത് ആണ്. അതിലൂടെ കൊളസ്ട്രോൾ കുറയും ദഹനം നല്ല രീതിയിൽ നടക്കാനും നല്ലതാണു. അതോടൊപ്പം നെഞ്ചേരിച്ചിൽ അടക്കം ഉള്ള അസുഖങ്ങൾക്കും സവാള വളരെ നല്ലത് ആണ്.
അതുപോലെ തന്നെ ഒരുപാട് കലോറി കുറഞ്ഞ ഒന്നാണ് സവാള. അതുകൊണ്ടു തന്നെ വിനാഗിരി അടക്കം ചേർത്ത് സവാള കഴിക്കുന്നത് നല്ലത് ആണ്. കൂടാതെ ഷുഗർ ഉള്ളവർക്ക് സവാള കഴിക്കുന്നതിൽ കൂടി ഷുഗർ കൃത്യമായ രീതിയിലേക്ക് മാറ്റാൻ കഴിയും. അതുപോലെ തന്നെ മേലുവേദന സന്ധിവേദന നീർക്കെട്ട് എന്നിവ ഉള്ളവർക്ക് കടുകെണ്ണയിൽ സവാള മൂപ്പിച്ച ശേഷം തണുപ്പിച്ച് എണ്ണ ദേഹത്ത് ഉപയോഗിക്കുന്നത് മേലുവേദനക്ക് വളരെ നല്ലതാണ്. അതുപോലെ കരളിന് ഉറപ്പു നൽകുന്നതിന് വളരെ നല്ലത് ആണ് സവാള.