പ്രേക്ഷക പ്രീതി നേടിയ സീരിയൽ ആണ് നീലക്കുയിൽ. ഏഷ്യാനെറ്റിൽ ആണ് സീരിയൽ സംപ്രേഷണം ചെയ്ത്തിരുന്നത്. സീരിയലിലെ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്ക് നടി ലത സംഗരാജു ആണ്. അന്യഭാഷാ നടി ആണെങ്കിൽ കൂടിയും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ ലതയെ സ്വീകരിച്ചത്.
സിനിമ നടിമാരെക്കാൾ സീരിയൽ നടിമാരെ ആണ് പലപ്പോഴും കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. സീരിയലിലെ കണ്ണീർ നായികമാരെക്കാൾ കൂടുതൽ ഇഷ്ടം വില്ലത്തി വേഷം ചെയ്യുന്നവരോടും ആകാറുണ്ട്. എന്നാൽ മലയാളത്തിൽ അഭിനയിക്കുന്ന മിക്ക സീരിയൽ താരങ്ങളും അന്യഭാഷാ താരങ്ങൾ ആണു. ഇവരെ മലയാളം ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
ഏഷ്യാനെറ്റിലെ നീലക്കുയിൽ സീരിയലിൽ നായികമാരിൽ ഒരാൾ ആയ റാണിയെ അവതരിപ്പിച്ചത് ലത സംഗരാജു ആയിരുന്നു. സീരിയൽ കഴിഞ്ഞു എങ്കിൽ കൂടിയും തന്റെ വിശേഷങ്ങൾ പങ്കുവെച്ചാണ് താരം എത്താറുണ്ട്. സീരിയൽ തീർന്ന് ലോക്ക് ഡൌൺ ആയ സമയത് ആയിരുന്നു ലത സംഗരാജു വിവാഹം കഴിക്കുന്നത്. ജൂൺ 14 നു ആയിരുന്നു ലതയുടെ വിവാഹം.
വിവാഹം കഴിഞ്ഞു ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ കൂടെ കുഞ്ഞും ഉണ്ടാവും എന്ന് ലത നേരത്തെ പറഞ്ഞിരുന്നു. നീലക്കുയിലിൽ ആധിയുടെ ഭാര്യ റാണിയുടെ വേഷത്തിൽ ആണ് ലത എത്തിയത്. തന്റെ 7 ആം മാസത്തിലെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി നിറവയറിൽ കൈ ചേർത്തു നിൽക്കുന്ന താരത്തിന്റെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ ലത തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
അമ്മയാകാനൊരുങ്ങുന്ന താരത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്. സോഫ്റ്റ് വെയർ എൻജിനീയർ ആയ സൂര്യ രാജുവാണ് താരത്തിന്റെ ഭർത്താവ്. നീലക്കുയിൽ തുടക്കം മുതൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിന്ന സീരിയൽ ആരാധകരുടെ ഇഷ്ട സീരിയലുകളിൽ ഇടം നേടിയിരുന്നു. സീരിയൽ മാത്രമല്ല സീരിയലിലെ കഥാപാത്രങ്ങളും മികച്ച അഭിനയം കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ആദി എന്ന കഥാപത്രത്തെ അവതരിപ്പിച്ച നിതിനും കസ്തൂരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സനിഷയുടെയും, റാണിയായി വേഷമിട്ട ലതാ സംഗരാജുവിനും ഏറെ പിന്തുണയാണ് മിനി സ്ക്രീൻ പ്രേക്ഷകർ നൽകിയത്.
സീരിയൽ അവസാനിച്ചെങ്കിലും ഇന്നും നീലക്കുയിൽ സീരിയൽ താരങ്ങൾക്ക് ആരധകർ ഏറെയാണ്. വിവാഹ ശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരധകരുമായി പങ്കുവെച്ച് ലത സോഷ്യൽ മീഡിയകളിൽ എത്താറുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ വളകാപ്പ് ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്നതും.