ബിഗ് ബോസ് സീസൺ 3 മലയാളത്തിൽ ഏറ്റവും കൂടുതൽ വാർത്ത പ്രാധാന്യം നേടിയ മത്സരാർത്ഥി ആരാണെന്ന് ചോദിച്ചപ്പോൾ അത് സൂര്യ ജി മേനോൻ മാത്രം ആണ്. എന്തിനും ഏതിനും കരയുന്ന സൂര്യക്ക് ഒട്ടേറെ വീട്ടമ്മമാർ ആരാധകർ ആയി ഉണ്ടായിരുന്നു.
അതുപോലെ തന്നെ ഒട്ടേറെ തവണ എലിമിനേഷനിൽ വന്നു എങ്കിൽ കൂടിയും അവസാന ഘട്ടത്തിൽ എത്തിയപ്പോൾ ആണ് പുറത്തേക്ക് പോയത്. നടനും സഹ മത്സരാർത്ഥിയുമായി ഉള്ള മണികുട്ടനോട് ഉള്ള വൺ സൈഡ് പ്രണയം കാരണം പലപ്പോഴും താരം വാർത്ത പ്രാധാന്യം നേടിയത്. മണിക്കുട്ടൻ പ്രണയം പലപ്പോഴായി നിരസിച്ചിട്ടും സൂര്യ മണികുട്ടനെ പലപ്പോഴും കരുവാക്കിയിരുന്നു.
അതുപോലെ തന്നെ ബിഗ് ബോസിൽ നിന്നും പുറത്തേക്കു പോകുന്ന അവസാന ദിവസത്തിൽ മോഹൻലാൽ ചോദിക്കുമ്പോൾ പ്രണയ വിവാഹം ആയിരുന്നു ഇഷ്ടം എങ്കിൽ കൂടിയും ഒളിച്ചോടി കല്യാണം കഴിക്കാൻ താല്പര്യം ഇല്ല എന്നായിരുന്നു സൂര്യ പറഞ്ഞത്. എന്നാൽ മണിക്കുട്ടൻ തനിക്ക് പ്രണയ വിവാഹം കഴിക്കണം എന്നും എന്നാൽ ഒളിച്ചോടി കല്യാണം കഴിക്കണം എന്നും പറഞ്ഞ മണിക്കുട്ടൻ വീണ്ടും സൂര്യയെ വിവാഹം കഴിക്കില്ല എന്ന് വീണ്ടും പറയാതെ പറഞ്ഞു.
എന്നാൽ ഇപ്പോൾ ബിഗ് ബോസ്സിൽ വീട്ടിൽ നിന്നും പുറത്തേക്ക് പോയപ്പോൾ മണികുട്ടനുമായി ഉള്ള പ്രണയത്തിൽ മാപ്പ് പറഞ്ഞു എത്തിയിരിക്കുകയാണ് ഇപ്പോൾ സൂര്യ. കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിലാണ് സൂര്യ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുപോയത്. ബിഗ് ബോസ് വീട് വിട്ടിറങ്ങിയെങ്കിലും ചെന്നൈയിൽ തന്നെ തുടരുകയാണ് സൂര്യ. ഫൈനലിൽ ഒരു ഡാൻസ് പ്രോഗ്രാം സൂര്യയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
ബിഗ് ബോസ് വിട്ടിറങ്ങിയ സൂര്യയുടെ ആദ്യ ഫോൺ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാവുന്നത്. “മണിക്കുട്ടനുമായുള്ള പ്രണയം ഞാൻ സ്ട്രാറ്റജി ആയാണ് കണ്ടതെങ്കിൽ മണിക്കുട്ടൻ ഇഷ്ടമല്ല എന്നു പറഞ്ഞപ്പോൾ തന്നെ എനിക്കത് കട്ട് ചെയ്യാമായിരുന്നു. പക്ഷേ, ഞാനിപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നത് ശരിക്കും ഇഷ്ടം ഉള്ളതുകൊണ്ടാണ്. ഞാൻ കാരണം മണിക്കുട്ടന്റെ അച്ഛനും അമ്മയും സഹോദരിമാരും വിഷമിക്കുന്നുവെങ്കിൽ സോറി. ഇഷ്ടപ്പെട്ട് ചെയ്തതുപോയതാണ്, ഞാനവരോട് മാപ്പു ചോദിക്കുന്നു.” എന്നാണ് സൂര്യ പ്രതികരിക്കുന്നത്.