Malayali Live
Always Online, Always Live

അന്ന് ദിലീപിനെ ചുംബിച്ചപ്പോൾ അദ്ദേഹം അത് ഏറെ സന്തോഷത്തോടെ ഏറ്റുവാങ്ങി; മമ്ത മോഹൻദാസ്..!!

6,960

കാവ്യയാണ് ദിലീപിന്റെ ജീവിതത്തിലും സിനിമയിലും ഏറ്റവും വലിയ വിജയ ജോഡി എങ്കിൽ കൂടിയും മലയാളത്തിൽ വിജയങ്ങൾ മാത്രം ഉണ്ടാക്കിയ ജോഡികൾ ആണ് ദിലീപും മമ്ത മോഹൻദാസും. ഇരുവരും ഒന്നിച്ച എല്ലാ ചിത്രങ്ങളും സാമ്പത്തിക വിജയം നേടിയിട്ടുണ്ട്. പാസഞ്ചർ എന്ന ചിത്രത്തിൽ കൂടി ഒരുമിച്ച ഇരുവരുടെയും പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചിത്രം ആണ് മൈ ബോസ് , അതുപോലെ തന്നെ ടു കൺഡ്രിസ് , കോടതി സമക്ഷം ബാലൻ വക്കീൽ എന്നിവ എല്ലാം വിജയങ്ങൾ ആയിരുന്നു.

കോടതി സമക്ഷം ബാലൻ വകീൽ എന്ന ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ആണ് ഇരുവരുടെയും അവസാനമായി പുറത്തു ഇറങ്ങിയത്. താനും മംമ്തയും തമ്മിൽ നല്ല കെമിസ്ട്രി ആണെന്ന് ദിലീപ് പലപ്പോഴും പല വേദികളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മമ്ത ദിലീപും ആയി ഉള്ള ആത്മ ബന്ധത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ..

‘സിനിമയിൽ ഞങ്ങൾ അടികൂടുന്ന കഥാപാത്രങ്ങൾ ആയിരുന്നു. ദിവസം മുഴുവൻ വഴക്കിടുന്ന ഞങ്ങൾ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ല. നല്ല സുഹൃത്തുക്കളാണ്. അടികൂടിക്കൂടിയാണ് സുഹൃത്തുക്കൾ ആയത്. ആ സൗഹൃദം ഇന്നും നിലനിൽക്കുന്നുണ്ട്. ഈ ചിത്രങ്ങളിലാണ് ഞങ്ങൾക്ക് ഞങ്ങളുടെ കഴിവുകളും ദൗർബല്യങ്ങളും തിരിച്ചറിയാനായത്. അത് ഞങ്ങളുടെ സൗഹൃദത്തെ രൂപപ്പെടുത്തി.’

മമ്തയുടെയും ദിലീപിന്റെയും ആത്മബന്ധം വെളിപ്പെടുത്തുന്ന പല നിമിഷങ്ങൾക്കും പ്രേക്ഷകർ സാക്ഷികൾ ആയിട്ടുണ്ട്. വലിയ വിജയമായി മാറിയ ‘കോടതി സമക്ഷം ബാലൻ വക്കീൽ’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ചടങ്ങിൽ ദിലീപും മമ്തയും സംവിധായകനും മറ്റ് അണിയറ പ്രവർത്തകരും എല്ലാം പങ്കെടുത്തിരുന്നു. വേദിയിൽ നിന്നും സംസാരിക്കുന്നതിനിടെ നടി മമ്ത മോഹൻദാസ് ദിലീപിന് ഒരു സ്നേഹ ചുംബനം നൽകിയിരുന്നു.

മമ്തയുടെ സ്നേഹാദരം ഏറെ സന്തോഷത്തോടെ ദിലീപ് ഏറ്റുവാങ്ങുകയും ചെയ്തു. മയൂഖം എന്ന ചിത്രത്തിൽ കൂടി ആണ് മമ്ത അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കൂടി 2003 ൽ എത്തിയ മംമ്‍തക്ക് 17 വർഷങ്ങൾക്ക് ഇപ്പുറവും മലയാള സിനിമയിൽ മികച്ച താരമൂല്യമാണ് ഉള്ളത്.