രാജ്യത്ത് കൊറോണ ഭീതിയിൽ ലോക രാഷ്ട്രങ്ങളെ തട്ടിച്ചു നോക്കുമ്പോൾ കുറഞ്ഞു എങ്കിൽ കൂടിയും ലോക്ക് ഡൗൺ 19 ദിവസം കൂടി നീട്ടിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ ലോക്ക് ഡൌൺ നിർദേശങ്ങൾ നാളെ പ്രഖ്യാപിക്കും എന്നും അദ്ദേഹം 25 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിൽ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം ആണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുക. മെയ് 3 വരെ ആണ് പുതിയ ലോക്ക് ഡൌൺ തീയതി. ഏപ്രിൽ 20 വരെ കർശന നിർദ്ദേശങ്ങൾ തുടരുമ്പോൾ അത്കഴിഞ്ഞു മാത്രം ആയിരിക്കും ഇളവുകൾ നൽകുക. 7 നിർദേശങ്ങൾ ആണ് പ്രധാനമന്ത്രി രാജ്യത്തോട് അവധ്യപ്പെട്ടത്.
അതെല്ലാം ഇങ്ങനെയാണ്.
1. മുതിർന്ന പൗരന്മാരെ സഹായിക്കുക.
2. ലോക്ക് ഡൌൺ ചട്ടങ്ങൾ പാലിക്കുക.
3. രോഗപ്രതിരോധം ശക്തമാക്കുക.
4. ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുക.
5. പാവങ്ങളെ സഹായിക്കുക.
6. ജീവക്കാരെ പിരിച്ചു വിടരുത്.
7. ആരോഗ്യ പ്രവർത്തകരെ ആദരിക്കുക.
കേരളത്തിൽ പ്രത്യേക ഇളവുകൾ വരുമോ എന്നുള്ളത് നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനം എടുക്കുന്നത്. അതെ സമയം ഹോട്ട് സ്പോട്ടുകളിൽ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി അറിയിച്ചു.