Malayali Live
Always Online, Always Live

വർഷങ്ങൾക്ക് ശേഷം ജ്യോതിർമയിയെ കണ്ട ആരാധകർക്ക് ഞെട്ടൽ; താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..!!

4,304

ചിങ്ങമാസം വന്നു ചേർന്നാൽ എന്ന മീശമാധവനിലെ ഗാനത്തിൽ കൂടി മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ താരമായി മാറിയ കോട്ടയംകാരിയാണ് ജ്യോതിർമയി. പിന്നീട് ഒരു പിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ചെയ്ത ജ്യോതിർമയി മലയാളത്തിൽ തിളങ്ങി.

നാടൻ വേഷവും അതോടൊപ്പം തന്നെ മോഡേൺ വേഷവും ചെയ്ത ജോ മലയാളികൾക്ക് ഇഷ്ടം നിറഞ്ഞ താരം ആയി മാറി. പത്ത് വർഷത്തെ പ്രണയത്തിനു ശേഷം 2004 ൽ ആയിരുന്നു ജ്യോതിർമയി നിഷാന്ത് കുമാറിനെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം ആയിരുന്നു താരം സിനിമയിൽ സജീവം ആകുന്നത്. എന്നാൽ 2011 ൽ ആ ബന്ധം വേർപിരിഞ്ഞു. തുടർന്നും സിനിമയിൽ നിന്ന താരത്തിനെ കുറിച്ച് ഒരു സുപ്രഭാതത്തിൽ കേട്ട വാർത്ത സംവിധായകൻ അമൽ നീരദിനെ വിവാഹം കഴിച്ചു എന്നുള്ളത് ആയിരുന്നു.

തന്റെ ജീവിതത്തിൽ ഒരു ദുരന്തം വന്നപ്പോൾ ആണ് അമൽ തന്റെ ജീവിതത്തിലേക്ക് എത്തിയത് എന്ന് ജ്യോതിർമയി ഓർക്കുന്നു. വിവാഹ ബന്ധം വേർപിരിഞ്ഞപ്പോൾ തനിക്ക് നേരെ ഉണ്ടായ മോശം അനുഭവങ്ങളിൽ താങ്ങായത് അമൽ ആയിരുന്നു. സൗഹൃദത്തിനും മേലെ ഉള്ള ബന്ധം ആയിരുന്നു. ആ ബന്ധം അത്തരത്തിൽ വളർന്നതോടെ ആണ് ഒരുമിച്ചു ഒരു ജീവിതം എന്ന തോന്നൽ രണ്ടാൾക്കും ഉണ്ടായത്.

തുടർന്നാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതർ ആയത്.എന്നാൽ പിന്നീട് ജ്യോതിർമയി എന്ന താരത്തിനെ അഭിനയ ലോകത്തിലോ സോഷ്യൽ മീഡിയയിലോ ആരും കണ്ടില്ല. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് അമൽ നീരദ് ജ്യോതിർമയിയുടെ ഒരു ചിത്രം ഷെയർ ചെയ്തത്. മൊട്ടയടിച്ച നടിയുടെ ചിത്രം ആണ് അമൽ നീരദ് ഷെയർ ചെയ്തത്.