സൂര്യക്കൊപ്പം അഭിനയിച്ചപ്പോൾ ചതിക്കപ്പെട്ടു; പക്ഷെ വിജയ്, രജനി ചിത്രങ്ങളിൽ ഐറ്റം ഡാൻസ് മാത്രം ചെയ്തിട്ടും എനിക്ക് നേട്ടമായി; നയൻതാര..!!
തെന്നിന്ത്യൻ സിനിമ ലോകത്ത് എതിരാളികൾ ഇല്ലാത്ത താര സുന്ദരിയാണ് മലയാളി കൂടിയായ നയൻതാര. മലയാള സിനിമയിൽ കൂടിയാഞ്ഞ നയൻതാര സിനിമ ലോകത്ത് എത്തിയത് എങ്കിൽ കൂടിയും നയൻതാര കൂടുതൽ തിളങ്ങിയത് തമിഴിലും തെലുങ്കിലുമാണ്.
ഈ അടുത്ത് നൽകിയ അഭിമുഖത്തിൽ ആണ് നയൻതാര വിവാദമായ വെളിപ്പെടുത്തൽ നടത്തിയത്. ഗജനി വലിയ വിജയ ചിത്രമായെങ്കിൽ കൂടിയും തന്റെ കരിയറിലെ ഏറ്റവും മോശം ചിത്രം ഇതാണ് എന്നാണ് നയൻതാര പറയുന്നത്.
കഥ പറഞ്ഞപ്പോൾ പറഞ്ഞ രീതിയിൽ അല്ല കഥാപാത്രം സിനിമയിൽ എത്തിയത് എന്നും നയൻ പറയുന്നു. ഗജനി ചിത്രത്തിലെ അഭിനയത്തെ കുറിച്ച് നയൻതാര പറഞ്ഞത് ഇങ്ങനെ സൂര്യ നായകനായ ഗജിനി ചെയ്യാൻ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ.
വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷേ അക്കാര്യത്തിൽ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു നയന്‍താര പറഞ്ഞു.
എന്നാൽ അസിനും സൂര്യക്കും ഏറെ നേട്ടങ്ങൾ ഉണ്ടാക്കിയ ചിത്രം കൂടി ആയിരുന്നു ഗജിനി എന്നും ഈ ചിത്രത്തിന് ശേഷം മൾട്ടി സ്റ്റാർ ചിത്രങ്ങൾ ചെയ്യുമ്പോൾ രണ്ടുവട്ടം ആലോചിക്കാറുണ്ട് എന്നും വിജയിക്ക് ഒപ്പം ശിവകാശിയും രജനി സാറിന് ഒപ്പം ചന്ദ്രമുഖിയും ചെയ്തപ്പോൾ അതിലെ ഗാന രംഗങ്ങൾ അഭിനയിക്കാൻ രണ്ട് വട്ടം ആലോചിച്ചതിന് ശേഷമാണ് തീരുമാനിച്ചത് എന്നും നയൻതാര പറയുന്നു. എന്നാൽ ആ രണ്ട് ചിത്രങ്ങൾ എനിക്ക് കരിയറിൽ വലിയ നേട്ടങ്ങൾ തന്നു എന്നും നയൻതാര പറയുന്നു.