Malayali Live
Always Online, Always Live

ശിവനെ വെല്ലുവിളിച്ചു അഞ്ജലി; കലിപ്പന്റെ കളിയൊന്നും ഈ കാന്താരിയുടെ അടുത്ത് നടക്കില്ല..!!

4,537

സാന്ത്വനം സീരിയൽ ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആഘോഷവും കളിയും ചിരിയും എല്ലാം നിറഞ്ഞത് ആയി വരുക ആണ്. ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് ആരാധകർ കാത്തിരിക്കുന്നത്. ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉള്ള മറ്റൊരു സീരിയൽ ഇല്ല എന്ന് വേണം പറയാൻ. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്.

ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.

ബാലതാരം ആയി സിനിമയിൽ എത്തിയ താരം കൂടി ആണ് ഗോപിക അനിൽ. ബാലേട്ടൻ എന്ന സിനിമയിൽ മോഹൻലാലിൻറെ മകളുടെ വേഷത്തിൽ എത്തിയ ഗോപിക യഥാർത്ഥത്തിൽ ഡോക്ടർ കൂടി ആണ്. ശിവനും അഞ്ജലിയും വിവാഹം കഴിച്ചതോടെ ആണ് സീരിയൽ വമ്പൻ റേറ്റിങ്ങിലേക്ക് എത്തിയത്. ഇവരുടെ അടിയും പിടിയും ആണ് ഇപ്പോൾ സീരിയലിന്റെ ഹൈലൈറ്റ്. ഇവരുവരും തമ്മിലുള്ള സീനുകൾ അധികമായി കാണിക്കുന്നില്ല എന്നുള്ള പരാതിയും ആരാധകർക്ക് ഉണ്ട്.

എന്നാൽ 96 ആം എപ്പിസോഡിൽ എത്തുമ്പോൾ കൂടുതൽ രംഗങ്ങൾ ഇവരുടേത് ആയി ആരാധകർക്ക് ലഭിച്ചു എന്നുള്ളത് തന്നെ വളരെ സന്തോഷം നൽകുന്ന കാര്യം ആണ്. ശിവന് അനിയൻ കണ്ണനൊപ്പം ക്രിക്കറ്റ് കളിക്കുന്നതും അതിന്റെ വീഡിയോ അഞ്ജലിയുടെ അമ്മയും അപ്പച്ചിയും കൂടി ഷൂട്ട് ചെയ്തു സാന്ത്വനം വീട്ടിൽ എത്തിക്കുകയും ചെയ്തിരുന്നു. ഇതിന്റെ എല്ലാം പുകിലുകൾ ആണ് 95 ആം എപ്പിസോഡിൽ കാണിച്ചത് എങ്കിൽ ആ എപ്പിസോഡ് തീരുന്ന സമയത് വീട്ടിൽ നിന്നും പോകാൻ ഒരുങ്ങി നിൽക്കുന്ന അഞ്ജലി യുടെ അമ്മയുടെ മുന്നിലേക്ക് ക്രിക്കറ്റ് കാളി കഴിഞ്ഞു എത്തിയിരിക്കുകയാണ് ശിവനും കണ്ണനും.

ഇത് കാണുന്നതോടെ ക്ഷുഭിത ആകുന്ന അഞ്ജലി യുടെ അമ്മ ശിവന് നേരെ കയർക്കുന്നു. നീയും നിന്റെ മറ്റു ചേട്ടന്മാരും രാജാക്കന്മാരെ പോലെയല്ലേ ജീവിക്കുന്നത് എന്ന് കണ്ണനോട് അഞ്ജലിയുടെ അമ്മ ചോദിക്കുന്നു. എന്നാൽ നിന്റെ ചേട്ടൻ ശിവൻ മാത്രം കൂലി തൊഴിലാളിയെ പോലെ അല്ലെ ജീവിക്കുന്നത് എന്നും ചോദിക്കുന്നു. എന്നിട്ട് ഏട്ടന്റെ മഹത്വം പറയാൻ നാണം ഇല്ലേ എന്ന് ചോദിക്കുന്നു. എന്നാൽ അപ്പിച്ചി പറയുന്ന ശിവൻ വെറും അട്ടയാണ് എന്നും വെറും ചേറ്റുകുളത്തിലെ അട്ട എന്നാണ് ജയന്തി പറയുമ്പോൾ ഇടയിൽ കയറുക ആണ് അഞ്ജലി.

എന്റെ ഭർത്താവ് എങ്ങനെ ഉള്ള ആൾ ആണെങ്കിലും ഞാൻ സഹിച്ചാൽ പോരെ ഇത് എന്റെ ഭർത്താവിന്റെ വീട് ആണ്. എന്നെ കുറിച്ചും അമ്മയും ജയന്തിയെച്ചിക്കും എന്തും പറയാം എന്നാൽ ഞാൻ ഇനി ജീവിക്കേണ്ട വീട്ടിൽ മറ്റാരെയും അപമാനിക്കരുത് എന്ന് അഞ്ജലി പറയുന്നു. അതോടെ അപ്പച്ചിയും ജയന്തിയും അപമാനം സഹിക്കാൻ കഴിയാതെ വീട്ടിൽ നിന്നും ഇറങ്ങുക ആണ്. പുറമെ ദേഷ്യം കാണിക്കുന്നു എങ്കിൽ കൂടിയും അഞ്ജലി ഏട്ടത്തിക്കും ശിവനെ ഇഷ്ടം ആണെന്ന് കണ്ണൻ പറയുന്നു. പിന്നെ നടക്കുന്നത് ആരാധകർക്ക് ഏറെ ഇഷ്ടം ഉള്ള ശിവാജ്ഞലികൾ തമ്മിൽ ഉള്ള വാക്ക് വാദങ്ങൾ ആണ്.

Santhwanam serial

വലിയ വീരശൂര പരാക്രമി ആണെന്ന് ആണ് ഇയാളെ ഭാവം എന്നാണ് ശിവനെ കുറിച്ച് അഞ്ജലി പറയുന്നത്. കൂട്ടിപ്പിള്ളേരുടെ കൂടി ക്രിക്കറ്റ് കളിച്ചു നടക്കാൻ പറ്റിയ പ്രായം തന്നെ എന്നും അഞ്ജലി പറയുന്നു. എന്നാൽ എനിക്ക് ഇഷ്ടം ഉള്ളത് ഒക്കെ ചെയ്യും എന്നും ഇതൊക്കെ ചേർന്നതാണ് ശിവൻ എന്നും ശിവന്റെ കിടിലം മറുപടി ആണ് പിന്നെ വരുന്നത്. നിന്റെ അമ്മയുടെ മാനം ഇടിഞ്ഞു വീഴാൻ ഞാൻ മോഷ്ടിക്കാൻ ഒന്നും പോയില്ലല്ലോ എന്ന് ചോദിക്കുന്ന ശിവൻ അഹങ്കാരത്തിന് കയ്യ് വെച്ചത് നിനക്ക് അല്ല നിന്റെ അമ്മക്ക് ആണെന്നും പറയുന്നു. എൻറെ അമ്മയെ കുറിച്ച് പറഞ്ഞാൽ നീ വിവരം അറിയും എന്ന് ശിവനോട് അഞ്ജലി പറയുന്നു.

എന്റെ അച്ഛനെയും അമ്മയെയും എന്തേലും പറഞ്ഞാൽ നിന്റെ മരത്തല ക്രിക്കറ്റ് ബോൾ ആക്കി സിക്സർ അടിക്കും ഞാൻ എന്നായിരുന്നു അഞ്ജലിയുടെ കലിപ്പന്റെ കാന്താരിയുടെ മറുപടി. ആഹാ എങ്കിൽ അടിക്കടി എന്നായി ശിവൻ. എന്നാൽ നിങ്ങൾ ഉറങ്ങി കിടക്കുമ്പോൾ ആണ് അടിക്കാൻ പോകുന്നത് എന്നായി അഞ്ജലി. ഇനിയിപ്പോൾ അടിക്കുമോ എന്നുള്ള സംശയത്തോടെ അഞ്ജലിയെ നോക്കുക ആണ് ശിവൻ. അതോടൊപ്പം ഇവളുടെ നാക്കിന് അല്ല തലക്കാണ് കുഴപ്പം എന്നും ശിവൻ പിറുപിറുക്കുന്നു. പറയാൻ ഉള്ളത് മുഖത്തു നോക്കി പറയാൻ ആയിരുന്നു അഞ്ജലി പറഞ്ഞത്.

എന്നാൽ നിന്റെ അഹങ്കാരം തീർക്കും എന്നായിരുന്നു ശിവന്റെ മറുപടി. ഇങ്ങേരെ കാണുമ്പോൾ കാണുമ്പോൾ വഴക്കിടാൻ ആണല്ലോ തോന്നുന്നത്. ഇനി തിരിച്ചു പണി തരുമോ എന്നും അഞ്ജലി ഓർക്കുന്നു. ദേഷ്യം വന്നാൽ എന്തും ചെയ്യുന്ന ആൾ ആണ് പറഞ്ഞു പോയല്ലോ എന്നും അഞ്ജലി പറയുന്നു. തുടർന്ന് കുറച്ചു ദിവസങ്ങൾ ആയി കാണാതെ ഇരുന്ന അപ്പുവിന്റെയും ഹരിയുടെയും സ്വകാര്യ നിമിഷങ്ങൾ ആണ് കാണിക്കുന്നത്. എന്തോ ആലോചിച്ചു കൊണ്ട് ഇരിക്കുന്ന അപർണ്ണയുടെ അടുത്തേക്ക് ഹരി എത്തുക ആണ്. തുടർന്ന് ഹരിയുടെ ഭാര്യ സങ്കല്പം എങ്ങനെ എന്നായിരുന്നു അപർണ്ണയുടെ ചോദ്യം.

രാവിലെ ഭർത്താവ് എഴുന്നേൽക്കുന്നതിന് മുന്നേ എഴുന്നേറ്റ് ചൂട് പറക്കുന്ന ചായയുമായി വരുന്നവർ ആകണം എന്നും അതുപോലെ ഭർത്താവിനെ സ്നേഹത്തോടെ യാത്ര ആക്കുകയും ജോലി കഴിഞ്ഞു വരുമ്പോൾ സ്നേഹ ചുംബനങ്ങൾ നൽകി ഉറക്കുന്നവളും ഒക്കെ ആകണം ഭാര്യ എന്നാണ് ഹരി പറയുന്നത്. ഇത് കേൾക്കുന്ന അപ്പു നമുക്ക് ഒറ്റക്കുള്ള ഒരു വീട്ടിലേക്ക് മാറാം എന്നായിരുന്നു പറയുന്നത്. തുടർന്ന് ഹരി കൂട്ടുകുടുംബം ആണ് നല്ലത് എന്ന് പറയുക ആണ്. എന്നാൽ പിന്നീട വീണ്ടും അഞ്ജലിയുടെയും ശിവന്റെയും നിമിഷങ്ങൾ കാണിക്കുന്നു. ഉറക്കം വരാതെ ഇരിക്കുന്ന അഞ്ചു ശിവനെ കുറിച്ച് ഇല്ല ചിന്തകൾ ആണ് കാണിക്കുന്നത്.

ശിവനും തന്നെ പോലെ തന്നെ ആണല്ലോ എന്ന് അഞ്ജലി ഓർക്കുന്നു. തന്നെ ചെറുപ്പം മുതൽ ഇഷ്ടം അല്ലാത്ത ശിവൻ വീട്ടുകാരുടെ ഇഷ്ടത്തിന് വേണ്ടി ആണല്ലോ തന്നെ വിവാഹം കഴിക്കുന്നത് എന്ന് ഓർക്കുന്നു. അതുപോലെ തന്നെ വീടിന് പുറത്തു സന്തോഷവും ആഘോഷവും നടത്തുന്ന ശിവൻ എന്തുകൊണ്ട് വീട്ടിൽ ഇങ്ങനെ ശാട്യം പിടിക്കുന്നത് എന്നും അഞ്ജലി ചിന്തിക്കുന്നു. ശിവനോട് അഞ്ജലിക്കുള്ള ഇഷ്ടങ്ങളുടെ തുടക്കം ആണ് ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുന്നത്.