ഇഷ്ടം ഭക്ഷണങ്ങൾ അപ്പോപ്പോൾ ഉണ്ടാക്കി കഴിക്കാതെ തലേ ദിവസം ഉണ്ടാക്കിയത് ചൂടാക്കി കഴിക്കുന്നവർ ആണ് നമ്മളിൽ പലരും. അത്തരത്തിൽ നിങ്ങൾ ഭക്ഷണങ്ങൾ നിങ്ങൾ ചൂടാക്കി കഴിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ചൂടാക്കി കഴിക്കുമ്പോൾ നമുക്ക് ശരീരത്തിന് ഹാനികരം ആകുന്ന ഒട്ടേറെ ഭക്ഷണങ്ങൾ ഉണ്ട്.
രാവിലെ ജോലിക്കും മറ്റും പോകുമ്പോൾ വേഗത്തിൽ ഭക്ഷണം ഉണ്ടാകാൻ ഉള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണ് പലരും ചൂടാക്കി ഭക്ഷണം കഴിക്കുന്നത്. ഉണ്ടാക്കി വെക്കുന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുക തുടർന്ന് തീരുന്നത് വരെ രണ്ടും മൂന്നും ദിവസം അതുപോലെ കഴിക്കും. എന്നാൽ ഇത്തരത്തിൽ ഭക്ഷണം ചൂടാക്കി കഴിക്കുന്നതിൽ കൂടി കാൻസർ പോലെ ഉള്ള മാരകരോഗങ്ങൾ വരെ വരാൻ സാധ്യതയുണ്ട്.
ചിക്കൻ ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി കഴിക്കുന്നത് നല്ലതല്ല. കാരണം വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ പ്രോട്ടീൻ ഘടകങ്ങൾ വിഘടിക്കും വയറിനു കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ദഹനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. എത്ര തവണ ചൂടാക്കുന്നുവോ അതുപോലെ വ്യതിയാനങ്ങൾ വന്നു കൊണ്ടിരിക്കും. ഉരുളക്കിഴങ്ങും ഇതുപോലെ ആണ്. എല്ലാ ദിവസവും ഉരുളക്കിഴങ്ങു വിഭവങ്ങൾ കഴിക്കുന്നവർ ആണ് എങ്കിൽ കൂടിയും അന്നജം അടങ്ങിയ ഉരുളക്കിഴങ്ങു ചൂടക്കുമ്പോൾ ബോട്ടുനിസം എന്ന അപൂർവ ബാക്റ്റീരിയയുടെ വളർച്ചക്ക് കാരണം ആകും.
മൈക്രോ വേവിൽ ചൂടാക്കിയാൽ ബാക്ടീരിയ നശിക്കും പക്ഷേ ഭക്ഷ്യവിഷബാധ ഉണ്ടായേക്കാം. ചീര – മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷത്തിൽ ഒന്നാണ് ചീര. ചീര തോരനും ചീര കറിയും എല്ലാം കഴിക്കാത്തവർ വിരളം ആയിരിക്കും. നൈട്രേറ്റിന്റെ സംരംഭം ആണ് ചീരയുടെ പ്രത്യേകത. ചൂടാക്കുമ്പോൾ കാർസിനോജിക്ക് ആയി ഇവ മാറും. ഒരിക്കൽ ചൂടാക്കിയാൽ ചൂട് ഒഴുവാക്കിയ ശേഷം കഴിക്കുക.