Malayali Live
Always Online, Always Live

സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന റിയാസ് ആണ് ഏറ്റവും വലിയ സ്ത്രീ വിരുദ്ധൻ; റിയാസ് പറഞ്ഞ കാര്യങ്ങൾ ഇതൊക്കെ..!!

2,865

ബിഗ് ബോസ് സീസൺ 4 മലയാളം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കളിയും അത്തരത്തിൽ ശക്തമായി തന്നെയാണ് മുന്നേറുന്നത്. വ്യക്തമായ അഭിപ്രായങ്ങൾ ഉള്ള ആളുകൾ ആണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ ഉള്ള ഏഴ് ആളുകൾ.

റോൺസനും സൂരജ് അടക്കം വ്യത്യസ്തമായ ശൈലിയിൽ ബിഗ് ബോസ്സിൽ കളിക്കുന്ന ആളുകൾ ആയിരിക്കെ ഫെമിനിസം മുന്നിൽ പിടിച്ച് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ എത്തിയ ആൾ ആണ് റിയാസ് സലിം.

വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ റിയാസ് എന്നാൽ കൂടുതൽ ആരോപണങ്ങൾ അതും ഏറ്റവും മോശം ആയ രീതിയിൽ പ്രയോഗിച്ചതും സ്ത്രീകൾക്ക് എതിരെ ആണെന്ന് ഉള്ളതാണ് മറ്റൊരു കാര്യം.

ഇപ്പോൾ ബിഗ് ബോസ് ഒഫീഷ്യൽ ഗ്രൂപ്പിൽ രേഖ സുരേഷ് എഴുതി കുറുപ്പ് ആണ് ശ്രദ്ധ നേടുന്നത്.

ഈ പോസ്റ്റ് അപ്പ്രൂവ് ആകില്ല എന്നറിയാം. എന്നാലും എഴുതാതിരിക്കാൻ ആകില്ല

ബിഗ്ഗ്‌ബോസ് സീസൺ 4 ലെ ഏറ്റവും വിഷമായ ഏറ്റവും വലിയ മാലിന്യം ഈ Riyas Salim എന്ന മത്സരർത്ഥിയാണ്. അയാൾ നല്ല കണ്ടെന്റ് ഉണ്ടാക്കുന്നു. അയാൾ മറ്റുള്ളവരുടെ മുഖംമൂടി അഴിക്കുന്നു എന്ന് തള്ളുന്ന ഫാൻസുകാർ റിയാസിന്റെ മുഖംമൂടി അഴിക്കാൻ ആരേലും തുടങ്ങുമ്പോൾ തന്നെ ഇരവാദം ഉന്നയിച്ചുകൊണ് എത്തും.

Women card ഉപയോഗിക്കരുത് എന്ന് പറയുന്ന റിയാസ് സലിം, സ്വന്തം കാര്യം വരുമ്പോ ഇതൊന്നും പരിഗണിക്കാറേ ഇല്ല.

ഷോയിൽ ഈ മഹത് വ്യക്തി പലരോടായി മൊഴിഞ്ഞ ചില മൊഴിമുത്തുകൾ.

LP യോട്. നിങ്ങൾ ഒരു നടകക്കാരി അല്ലേ, so കൂടുതൽ നിലവാരം പ്രതീക്ഷിക്കുന്നില്ല.

നിങ്ങൾ വിഷമാണ്. You are a snake.
ഈ തള്ള യോട് എനിക്ക് സംസാരിക്കാൻ താൽപര്യമില്ല.

നിങ്ങൾക്ക് ഒരു പുസ്തകമെഴുതാൻ എന്ത് അധികാരം?. നിങ്ങൾ കളികുടുക്ക ആണോ എഴുതിയത്?

നിങ്ങടെ കഥാപ്രസംഗം ഇവിടെ ആർക്കും കേൾക്കേണ്ട.

ധാന്യയോട്.
ജോണിന് ശേഷം ധന്യ ആർക്കും വളഞ്ഞു കൊടുത്തിട്ടില്ല.

ദില്ഷായോട്.
ഡോക്ടർ ഉപേക്ഷിച്ച എച്ചിൽ ആണ് നീ.

ഇത് ഇവൻ പറഞ്ഞ ചിലത് മാത്രമാണ്.

ഇത്രയും കേട്ടിട്ടും ഒന്നും മിണ്ടതിരുന്ന പുരോഗമന സിംഹങ്ങൾ
എന്നിട്ട് ഒരാളെ സ്ത്രീശബ്ദം അനുകരിച്ചു കളിയാക്കാൻ അവർ

“ഇത് നിന്റെ കുറ്റം അല്ല. ഇതൊക്കെ manufacturing defect ആണ്”. എന്ന് പറഞ്ഞപ്പോൾ അവനു കൊണ്ടു. ലോകത്തുള്ള എല്ലാ ഫെമിനിസ്റ്റുകളും സട കുടഞ്ഞ് എണീറ്റു.

ഷോ കാണുന്ന സാദാരണ പ്രേക്ഷകർ പൊട്ടന്മാരല്ല എന്ന് ഓർമ്മിപ്പിക്കുന്നു.