Malayali Live
Always Online, Always Live

മണികുട്ടനെന്ന മരമണ്ടനും ടിമ്പലെന്ന ബുദ്ധിമതിയും; ബിഗ് ബോസ് ഷോയിലെ അവസാന എപ്പിസോഡിൽ സംഭവിച്ചത്..!!

3,902

അങ്ങനെ ബിഗ് ബോസ് സീസൺ 3 മലയാളവും മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് വീണ്ടും ദുഃഖം നൽകുന്ന വാർത്ത. എന്നാൽ ബിഗ് ബോസ് തുടങ്ങുമ്പോൾ ഏറ്റവും ശക്തമായ മത്സരം കാഴ്ചവെച്ചത് ടിമ്പൽ ഭാൽ ആയിരുന്നു. എന്നാൽ ബിഗ് ബോസ് ഇപ്പോൾ അവസാനിക്കുമ്പോഴും അങ്ങനെ തന്നെ. ഇടക്ക് ഒന്ന് കേറി വന്ന പേര് അത് മണികുട്ടന്റെ തന്നെ ആയിരുന്നു.

ശരിക്കും പറഞ്ഞാൽ ആരാധക ബലം കൊണ്ടും ഗെയിം കളിക്കുന്ന ആർജവം കൊണ്ടും ശക്തനായ മത്സരാർത്ഥി തന്നെ ആയിരുന്നു മണിക്കുട്ടൻ. ഇടക്ക് മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ മണികുട്ടനെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോയിരുന്നു. തുടർന്ന് കൗസിലിംഗ് സ്വീകരിച്ച മണി വീണ്ടും തിരിച്ചെത്തുകയും ചെയ്തു.

എന്നാൽ ആദ്യ സമയങ്ങളിൽ വെറും വഴക്കുകയും മാത്രം ഉണ്ടാക്കി നിന്ന സായി വിഷ്ണു ഗെയിം കളിക്കുന്നതിൽ വരുത്തിയ മാറ്റങ്ങൾ കൊണ്ട് ആരാധകരെ ഉണ്ടാക്കാൻ കഴിഞ്ഞു. ജനുവിൽ ആയി കളിച്ച ആൾ കൂടി ആണ് സായി വിഷ്ണു. കൂടെയുള്ളവരെ തമ്മിലടിപ്പിക്കുന്ന മറ്റൊരു സൂഷ്മമായ ഗെയിം പ്ലാൻ ആയിരുന്നു കിടിലൻ ഫിറോസിന്റേത്.

എന്നാൽ എല്ലാവരെയും സുഖിപ്പിച്ചു നിന്നുപോയ ആൾ ആണ് നോബി മാർക്കോസാണ്. ടാസ്കിൽ കൂടി നേട്ടങ്ങൾ ഉണ്ടാക്കുന്ന ആൾ ആണ് അനൂപ് കൃഷ്ണ. തനിക്ക് ഇഷ്ടമുള്ളവർ സുഖിപ്പിച്ചു മുന്നോട്ട് പോകുന്ന രീതിയാണ് റിതു മന്ത്രയുടേത്. കളിക്കാൻ അറിയുകയും അതിനൊപ്പം തന്നെ കിടിലൻ , നോബി , റിതു എന്നിവരുടെ പിന്തുണ കൊണ്ട് ബിഗ് ബോസ് വീട്ടിൽ നിന്ന് പോകുന്ന ആൾ ആണ് റംസാൻ.

എന്നാൽ ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ കളി അറിഞ്ഞു കളിക്കുന്ന ആൾ ആണ് ടിമ്പൽ ഭാൽ. കാരണം അച്ഛന്റെ വിയോഗത്തെ തുടർന്ന് വീട്ടിൽ നിന്നും പുറത്തേക്കു പോയി തിരിച്ചു വന്ന ടിമ്പൽ കളിയിൽ ഏറെ മാറ്റങ്ങൾ വരുത്തി എന്ന് വേണം പറയാൻ. അതിൽ ഏറ്റവും ഏറ്റവും ബുദ്ധിപരമായ നീക്കം അനൂപിനെയും നോബിയെയും നോമിനേറ്റ് ചെയ്തത് ആയിരുന്നു.

കിടിലം ഫിറോസ് തനിക്ക് എതിരെ മോശം പറഞ്ഞിട്ടും അപമാനിച്ചിട്ടും അതെല്ലാം ഒഴിവാക്കി ആണ് അനൂപിനെയും നോബിയെയും നോമിനേറ്റ് ചെയ്തത്. കാരണം ഇതിൽ ഒരാൾ തീർച്ചയായും നോബിനേഷൻ കിട്ടിയാൽ പുറത്തു പോകും എന്ന് കൃത്യമായ ധാരണയോടെ തന്നെ ആയിരുന്നു ടിമ്പൽ തിരിച്ചു വന്നത്.

അതുപോലെ തന്നെ ടാസ്കിൽ എന്നും മികവ് പുലർത്തുന്ന ആൾ ആണ് മണിക്കുട്ടൻ. എന്നാൽ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളിൽ ദയനീയ പരാജയമായിരുന്നു മണിക്കുട്ടൻ. അതിനുള്ള വ്യക്തമായ കാരണം ടിമ്പൽ ആണ്. ടിമ്പലിന്റെ കൃത്യമായ ഗെയിം പ്ലാൻ തന്നെ ആയിരുന്നു മണികുട്ടനെ വീഴ്ത്തിയത്.

കാരണം ടിമ്പലിന്റെ ശരിക്കുള്ള എതിരാളി ആരാണെന്നു മനസിലാക്കി തന്നെ ആണ് ടിമ്പൽ തിരിച്ചു വന്നത്. അനൂപിനെ നോമിനേറ്റ് ചെയ്തപ്പോൾ പറഞ്ഞത് ഗെയിം ഇതാണ് എന്നാണ്. എന്നാൽ ആ പറഞ്ഞത് മണികുട്ടനോട് കൂടി ആയിരുന്നു. കാരണം മണികുട്ടനെ ശക്തമായ മത്സരാർത്ഥി ആയി നിൽക്കുമ്പോൾ ടിമ്പൽ മണികുട്ടനെ തന്നോട് ഒപ്പം നിർത്താൻ ആണ് ശ്രമിച്ചത്. അങ്ങനെ വരുമ്പോൾ മണിയുടെ ശ്രദ്ധ മുഴുവൻ ടിമ്പൽ പറയുന്ന കാര്യങ്ങളിൽ മാത്രമായി.

ടിമ്പൽ പറയുന്ന കാര്യങ്ങൾ ചെയ്യുന്ന ഒരു പാവ പോലെ മണിക്കുട്ടൻ മാറിക്കഴിഞ്ഞിരുന്നു. ടിക്കെറ്റ് ഫിനാലെയും വേറെ ആര് ഒന്നാമതെത്തി വന്നാലും അവർക്ക് എന്ത് ബോണസ് ലഭിച്ചാലും അതിനെ എല്ലാം മറികടക്കാൻ ഉള്ള ഫാൻസ്‌ ബേസ് ടിമ്പലിന് ഉള്ളതായി ടിമ്പലിന് തന്നെ അറിയുകയും ചെയ്യാം.

എല്ലാം കോർഡിനേറ്റ് ചെയ്യാൻ തിങ്കൾ ഭാൽ വെളിയിൽ ഉണ്ട്. എന്തായാലും ബിഗ് ബോസ് സീസൺ 3 നിന്നിലായിരുന്നു എങ്കിൽ മണിക്കുട്ടൻ വെറും പരദൂഷണ കമ്മറ്റി മെമ്പർ മാത്രമായി ഒതുങ്ങി പോയേനെ..