Malayali Live
Always Online, Always Live

അനുപമയല്ല ബുമ്രയുടെ വധു; ഗോസിപ്പുകൾക്ക് വിരാമം; വിവാഹം കഴിക്കുന്നത് ടെലിവിഷൻ അവതാരകയെ..!!

4,501

ഇന്ത്യൻ ക്രിക്കറ്റ് താരം ബുമ്രയുടെ വിവാഹ വാർത്ത എത്തിയത് മുതൽ കേൾക്കുന്ന പേരാണ് മലയാളി സിനിമ താരം അനുപമ പരമേശ്വരൻ ആണ് താരത്തിന്റെ വധുവായി എത്തുന്നത് എന്നുള്ളത്.

ട്വിറ്ററിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നതും റീട്വീറ്റും ഒക്കെ ആണ് ഇത്തരത്തിൽ ഇരുവരും പ്രണയത്തിൽ ആണെന്ന് ഉള്ള ഗോസിപ്പുകൾ ആദ്യം എത്തിയത്. എന്നാൽ ഞങ്ങൾ വെറും സുഹൃത്തുക്കൾ മാത്രാമാണ് എന്നാണ് അനുപമ ഇതിനെ കുറിച്ച് പിന്നീട് പ്രതികരണം നടത്തിയത്.

ഇപ്പോൾ ബുമ്ര വിവാഹം കഴിക്കാൻ പോകുന്ന എന്ന വാർത്ത എത്തിയപ്പോൾ അനുപമയുടെ പേര് വീണ്ടും കേട്ടിരുന്നു. എന്നാൽ അതൊക്കെ ഗോസ്സിപ് മാത്രം ആണെന്ന് പറഞ്ഞു അനുപമയുടെ അമ്മതന്നെ രംഗത്തേക്ക് വന്നിരുന്നു.

താരത്തിന് വധു ആയി എത്തുന്നത് ടെലിവിഷൻ അവതാരകയായ സഞ്ജന ഗണേഷ് ആണ്. മാർച്ച് 14 , 15 ദിവസങ്ങളിൽ ഗോവയിൽ വെച്ചാണ് ഇരുവരും വിവാഹം കഴിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

രാജ്കോട്ടിലെക്ക് പോകുന്നു എന്നുള്ള പോസ്റ്റ് കഴിഞ്ഞ ദിവസം അനുപമ ഷെയർ ചെയ്തിരുന്നു. ബുമ്രയുടെ വീടും രാജ്‌കോട്ടിൽ ആയതോടെ ആണ് അഭ്യൂഹങ്ങൾ ഉണ്ടായത്.