അഭിനയ സമയത്ത് ദിലീപേട്ടൻ ഒരുപാട് സഹായിച്ചു; മോഡലിംഗ് ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രം; അഞ്ജു കുര്യൻ..!!
തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് അഞ്ചു കുര്യൻ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരി വേഷം ചെയ്തു അഭിനയ ലോകത്തേക്ക് എത്തിയ താരം പിന്നീട് ഓം ശാന്തി ഓശാനയിൽ മികച്ച വേഷം ചെയ്തിരുന്നു. ജാക്ക് ആൻഡ് ഡാനിയേൽ എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായിക വേഷം വരെ ചെയ്ത താരം ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ചെയ്ത വേഷത്തിൽ കൂടി ആണ് ശ്രദ്ധ നേടിയത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. നേരം സിനിമയിൽ നിവിൻ പോളിയുടെ അനിയത്തിയായി എത്തിയ താരം പിന്നീട് ദിലീപുമായി അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്.
അൽഫോൺസ് ജൂഡ് ആന്റണി തുടങ്ങിയവർ നല്ല കൂട്ടുകാരനാണെന്നും ഡിഗ്രി പഠിക്കുമ്പോളാണ് നേരം എന്ന സിനിമയിൽ അവസരം ലഭിച്ചതെന്നും അതിനാൽ പിന്നീട് സിനിമയിലേക്കുള്ള തന്റെ നല്ല നേരം തെളിഞ്ഞെന്നും അഞ്ജു പറയുന്നു. പിന്നീട് ഓം ശാന്തി ഓശാന വഴി സിനിമയെ കൂടുതൽ അടുത്തറിഞ്ഞെന്നും പിന്നീട് ഡിഗ്രി അവസാന വർഷമായപ്പോൾ ആസിഫ് അലിയുടെ കവി ഉദേശിച്ചത് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും താരം പറയുന്നു. പക്ഷേ ഞാൻ പ്രകാശൻ എന്ന സിനിമക തനിക്ക് നല്ല അവസരങ്ങൾ നേടി തന്നെന്നും അതുവഴി ദിലീപ് നായകനായ ജാക്ക് ഡാനിയൽസിൽ കേന്ദ്ര കഥാപാത്രത്തെ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും അഞ്ജു പറയുന്നു.
നല്ല സിനിമകൾ നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ നായികയാകണമെന്ന് നോക്കത്തില്ലന്നും നല്ല വേഷങ്ങൾക്ക് മുൻഗണന നൽകും ഷൂട്ടിംഗ് സമയത്ത് ദിലീപേട്ടൻ ഒരുപാട് സഹായിച്ചെന്നും അഭിനയത്തിൽ പോരായിമ ഉണ്ടെങ്കിൽ പറഞ്ഞു തരുമായിരിന്നുവെന്നും അഞ്ജു പറയുന്നു. മോഡലിംഗ് രംഗത്ത് ആദ്യം പോക്കറ്റ് മണിക്ക് വേണ്ടി പോയിരിന്നുവെന്നും പിന്നീട് അതുവഴിയാണ് സിനിമയിലേക്ക് അവസരം ലഭിച്ചത് ഇനി സ്വന്തമായി രൂപകൽപന ചെയ്ത വീടാണ് സ്വപനമെന്നും അഞ്ജു കൂട്ടിച്ചേർത്തു.