അവഗണിക്കപ്പെട്ടതിന് കണക്കുകൾ ഇല്ല. . താൻ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ നടി ഐശ്വര്യ രാജേഷ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. കാക്കമുട്ടൈ എന്ന ചിത്രത്തിന്റെ വലിയ വിജയം ആണ് ഐശ്വര്യ രാജേഷ് എന്ന താരത്തിന് പിന്നീട് അവസരങ്ങൾ ഉണ്ടാക്കിയത് എങ്കിൽ കൂടിയും ആ സിനിമക്ക് ശേഷം താൻ പിന്നെയും അഭിനയ മേഖലയിൽ അവസരങ്ങൾ ലഭിക്കുന്നതിന് ഒട്ടേറെ നാളുകൾ കാത്തിരിക്കേണ്ടി വന്നു എന്നാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.
മലയാള മനോരമയുടെ വരാന്തര പതിപ്പിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ. 2014 പുറത്തിറങ്ങിയ കാക്കമുട്ടൈ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡ് നേടിയ ഐശ്വര്യ 2017 ആണ് മലയാളത്തിൽ ദുൽഖർ സൽമാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രം ചെയ്തത്. തുടർന്ന് സഖാവ് എന്ന ചിത്രത്തിൽ കൂടി നിവിൻ പുലിയുടെ നായികയായും താരം എത്തി. കരുത്തായി പോയി എന്നതിന്റെ പേരിൽ ഉണ്ടായ അവഗണനയെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ..
ഞാൻ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ പ്രമോട്ട് ചെയ്യുന്ന ജോലി ചെയ്തിട്ടുണ്ട്. കല്യാണങ്ങൾക്ക് കോംപെയറായിട്ടുണ്ട്. പല ജോലിയും ചെയ്യുന്നതിനിടയിലാണ് ടിവി പരമ്പരകളിൽ അഭിനയിച്ചത്. സിനിമയിൽ അഭിനയിച്ചാൽ കൂടുതൽ പ്രതിഫലം കിട്ടുമെന്ന് മനസിലായതോടെ അതിന് ശ്രമിക്കാൻ തുടങ്ങി.
പക്ഷേ അവഗണിക്കപ്പെട്ടതിന് കണക്കില്ല. നിറം കറുപ്പാണെന്നും കാണാൻ ഭംഗിയില്ലെന്നും ഒരിക്കലും നായികയാകാൻ സ്വപ്നം കാണേണ്ടെന്നും ഒരു പ്രമുഖ സംവിധായകൻ മുഖത്ത് നോക്കി പറഞ്ഞു.