ഒരാളുമായി പ്രണയത്തിലാണ്; തിരിച്ചു ചെല്ലുമ്പോൾ ആ പ്രണയം ഉണ്ടാവുമോ എന്നറിയില്ല; റിതു മന്ത്ര ബിഗ് ബോസ്സിൽ..!!
ബിഗ് ബോസ് മലയാളം സീസൺ 3 ൽ ഓരോരുത്തരുടെയും പ്രണയം പറയുന്ന നിമിഷങ്ങളിൽ ഓരോരുത്തരും പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. മോഹൻലാൽ ആയിരുന്നു എല്ലാവരോടും പ്രണയം ചോദിച്ചത്. ആദ്യം അനൂപിനോട് ആയിരുന്നു. അനൂപിന്റെ പിറന്നാൾ ദിനത്തിൽ കാമുകിയുടെ ബർത്ത് ഡേ വിഷ് ആണ് മോഹൻലാൽ ഇങ്ങനെ ഒരു വിഷയം എടുത്തിടാൻ കാരണം.
ബിഗ് ബോസ് തുടങ്ങിയ സമയത്തു മണിക്കുട്ടൻ റിതു മന്ത്രയെ പ്രൊപ്പോസ് ചെയ്തു എങ്കിൽ കൂടിയും തനിക്ക് പ്രണയിക്കാൻ ഒന്നും താല്പര്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുക ആയിരുന്നു. കൂടാതെ 28 വയസുള്ള ഋതുവും 21 വയസുള്ള റംസാനും തമ്മിൽ പ്രണയത്തിലാണ് എന്നുള്ള വാർത്തകൾ എത്തിയിരുന്നു. എന്നാൽ തനിക്ക് ഒരു പ്രണയം ഉണ്ട് എന്നും എന്നാൽ താൻ ബിഗ് ബോസ് കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോൾ ആ പ്രണയം അവിടെ ഉണ്ടാകുമോ എന്ന് അറിയില്ല എന്നും റിതു മന്ത്ര പറയുന്നു.
പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്. നമ്മൾ പ്രണയിച്ചു കൊണ്ടേയിരിക്കണം. ഈ പ്രപഞ്ചത്തിനോടും ലാലേട്ടനോടുമൊക്കെ പ്രണയമുണ്ട്. അങ്ങനെ എല്ലാവരും പ്രണയിച്ചു കൊണ്ടേ ഇരിക്കട്ടെ. കല്യാണമായെങ്കിൽ പോലും വിവാഹ ശേഷവും ആ പ്രണയം ഉണ്ടാവണം. എപ്പോഴും പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി ചെല്ലണം. കമിതാക്കളാണെങ്കിലും വിവാഹിതരായ ദമ്പതികളാണെങ്കിലും പ്രണയം അത്രമേല് ശക്തമായിരിക്കണമെന്നാണ് റിതുവിന്റെ അഭിപ്രായം. പ്രേമമാണോ പ്രണയമാണോ കൂടുതൽ വേണ്ടത് എന്ന അവതാരകനായ മോഹൻലാലിന്റെ ചോദ്യത്തിന് പ്രണയം എന്നുള്ള മറുപടിയാണ് റിതു നൽകിയത്.
പ്രണയവും റൊമാൻസും ഒന്നിച്ചുണ്ടാകണം എന്നതാണ് എന്റെ നിലപാട്. എങ്കിലേ കൃത്യമായ കൂട്ടൽ ആവുകയുള്ളു. ഇതോടെ പുറത്ത് അങ്ങനെ ആരെങ്കിലുമുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് എനിക്കൊരാളെ ഇഷ്ടമുണ്ടെന്ന് ഋതു വെളിപ്പെടുത്തി. പക്ഷേ അതിന്റെ ഭാവി എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് സംശയത്തിലാണ് ഞാൻ. അത് ആർക്കും അറിയില്ലല്ലോ എന്ന് തമാശരൂപേണ മോഹൻലാലും മറുപടി നല്കി.
അങ്ങനെയല്ല ലാലേട്ടാ അവരത് എങ്ങനെയാണത് കൊണ്ടു പോവുന്നതെന്ന് അറിയില്ലാത്തത് കൊണ്ട് അതിലേക്ക് കൂടുതൽ പോയിട്ടില്ല. ഇഷ്ടങ്ങളുണ്ട് പക്ഷേ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ല. അത് നമുക്ക് അറിയണമെന്ന് ആയിരുന്നു മോഹൻലാലിന്റെ തിരിച്ചുള്ള മറുപടി. അക്കാര്യം ഇവിടുന്ന് ഇറങ്ങിയിട്ട് ചോദിക്കാം എന്ന് റിതു തിരിച്ച് പറഞ്ഞു. പിന്നാലെ ഇവിടുന്ന് തിരിച്ച് ചെല്ലുമ്പോഴേക്കും അവർക്ക് ആ പ്രണയമുണ്ടോ എന്നറിയാൻ പറ്റില്ലെന്ന് കൂടി ഓർമ്മപ്പെടുത്തി.
അവർ ഇനി വേറെ പ്രണയിക്കുമോ എന്നറിയില്ലല്ലോ എന്ന് കൂടി പറഞ്ഞതോടെ പത്തെഴുപത് ദിവസങ്ങൾക്ക് ഉള്ളിൽ ഓടിപ്പോകുന്ന പ്രണയമാണോ തന്റേത് എന്നായിരുന്നു ലാലേട്ടന്റെ മറുചോദ്യം. ഇത് എന്റെ ഇഷ്ടമാണ് ലാലേട്ടാ അവർക്ക് ഇഷ്ടമാണോ എന്നൊന്നും അറിയില്ല. ഇതെന്റെ ഉള്ളിലുണ്ടായ തോന്നലാണ്. നമ്മളിഷ്ടപ്പെടുന്നവരെല്ലാം നമുക്ക് സ്നേഹം തിരിച്ച് തരണ മെന്നില്ലല്ലോ പക്ഷേ നമുക്ക് സ്നേഹിക്കുന്നതിന് വിലക്കില്ലല്ലോ എന്ന ഗതിയിലാണ് തന്റെ ഈ ഇഷ്ടമെന്നും താരം വിശദീകരിച്ചു.
എന്റെ പ്രണയം നിനക്ക് നിഷേധിക്കാനാവില്ല എന്നാണ് പഴമൊഴി എന്ന് പറഞ്ഞ് കൊണ്ട് മോഹൻലാൽ റിതുവിന്റെ പ്രണയകഥ അവസാനിപ്പിച്ചു. അതേ സമയം റിതുവിന്റെ കാമുകനായ ജിയ ഇറാനി പ്രണയം വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. റിതുവിനൊപ്പമുള്ള സ്വാകര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ അടക്കം ജിയ പുറത്ത് വിട്ടിരുന്നു.
ഇതോടെ താരത്തിന് എതിരെ വിമര്ശനങ്ങളും നേരിടേണ്ടി വന്നു. പുറത്ത് വരുമ്പോൾ റിതു ഇട്ടേച്ച് പോകുമെന്ന് കരുതിയാണോ ഈ ശ്രമങ്ങൾ എന്ന് ചോദിച്ചവർക്കുള്ള തക്ക മറുപടി ജിയ നൽകിയിരുന്നു. ഇപ്പോൾ റിതു കൂടി പ്രണയം പറഞ്ഞതോടെ ഇത് ശക്തമാണെന്ന് വ്യക്തമായിരിക്കുകയാണ്.