Malayali Live
Always Online, Always Live

സബീന ലത്തീഫ് ആയിരുന്ന നീ എങ്ങനെ സംഘപുത്രിയായി; ലക്ഷ്മിപ്രിയയെ തേച്ചൊടിച്ച് യുവാവ്; കിടിലൻ മറുപടിയുമായി ലക്ഷ്മി പ്രിയയും..!!

3,245

കടുത്ത ബിജെപി അനുഭാവി ആയ ലക്ഷ്മി പ്രിയയുടെ പുതിയ പോസ്റ്റും അതിലെ യുവാവിന്റെ മന്റും തുടർന്ന് ലക്ഷ്മി പ്രിയ നടത്തിയ മറുപടിയും ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സജീർ എന്ന യുവാവ് ആണ് ലക്ഷ്മിയുടെ പോസ്റ്റിനെ ട്രോൾ ചെയ്തു രംഗത്ത് വന്നത്. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എബിവിപി എന്താണ് എന്ന് പോലും അറിയാത്ത കാലം മുതലേ ഞാൻ സംഘ പുത്രി ആണെന്ന് ലക്ഷ്മി പ്രിയ പറയുന്നു.

സിനിമ സീരിയൽ മേഖലയിൽ സജീവ സാന്നിധ്യം ഉള്ള അഭിനയേത്രിയാണ് ലക്ഷ്മി പ്രിയ. കോമഡി വേഷങ്ങളിൽ കൂടി എത്തിയ താരം മികച്ച സഹ നടിമാരിൽ ഒരാൾ ആണ്. നിരവധി ചെറുതും വലുതുമായ വേഷങ്ങളിൽ കൂടിയാണ് താരം ഇന്ന് അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്നത്. മലയാളത്തിൽ സത്യൻ അന്തിക്കാട് കണ്ടെത്തിയ മികച്ച സഹനടി വേഷങ്ങൾ ചെയ്യുന്ന താരം ആണ് ലക്ഷ്മി പ്രിയ.

കടുത്ത ബിജെപി അനുഭാവി കൂടി ആണ് ലക്ഷ്മി. ജയിച്ചാലും തോറ്റാലും തനിക്ക് എന്നും ഇഷ്ടം ബിജെപിയോട് തന്നെ ആയിരിക്കും എന്നും അതിനു മരിക്കും വരെ മാറ്റം ഒന്നും വരില്ല എന്നും ലക്ഷ്മി പ്രിയ പറയുന്നു. കഴിഞ്ഞ തവണ ഒരു സീറ്റ് ഉണ്ടായിരുന്ന എൻ ഡി എ ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ പറ്റിയില്ല. അതിനെ പ്രതിപാദിച്ചു ലക്ഷ്മി പ്രിയ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒന്നുമറിയാത്ത പ്രായത്തിൽ ഞാൻ എബിവിപി അനുഭാവി ആയി.

എന്റെ നിലപാടും വ്യക്തിത്വവും ഒരു സ്വയം സേവകയുടേത് ആണെങ്കിൽ താൻ എന്നും ബിജെപി അനുഭാവി തന്നെ ആരിയിക്കും. സീറ്റ് നേടിയാലും ഇല്ലെങ്കിൽ ഞാൻ എന്നും സംഘ പുത്രി ആയിരിക്കും എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. എന്നാൽ പത്ത് വയസ്സ് ഉള്ളപ്പോൾ നീ ആരായിരുന്നു എന്ന് നന്നായിട്ട് അറിയാമെന്ന് സജീർ കലത്തിവിള എന്ന ആൾ പറയുന്നത്. അദ്ദേഹം കമന്റ് ആയി കുറിച്ചത് ഇങ്ങനെ ആയിരുന്നു.

“പത്ത് വയസുള്ളപ്പോൾ നീ ആരായിരുന്നു എന്ന് എനിക്ക് നന്നായിട്ടറിയാം ഏകദേശം പത്താം ക്ലാസ് വരെ നീ എൻ്റെ നാട്ടിൽ തന്നെ ഉണ്ടായിരുന്നു അന്ന് നീ
സബീന ലത്തീഫ് ആയിരുന്നു ( പിന്നീട് മതം മാറി ലക്ഷ്മി പ്രിയ ആയത് എന്നാണെന്ന് എനിക്കറിയില്ല) അപ്പോൾ പിന്നെ ഏത് ABVP യ്ക്ക് വേണ്ടിയായിരുന്നു അന്ന് നീ മത്സരിച്ചത് ?? നീ അന്ന് പഠിച്ച നൂറനാട് CBMHS സ്ക്കൂളിൽ ABVP എന്ന സാധനവും ഇല്ലായിരുന്നു ഞാനും ആ കാലയളവിൽ അതേ സ്കൂളിൽ തന്നെയാണ് പഠിച്ചത്: തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളണ്ടേ സേച്ചീ. എന്നാൽ ഈ പോസ്റ്റിന് മറുപടിയുമായി ഇപ്പോൾ ലക്ഷ്മി പ്രിയ തന്നെ എത്തിയിട്ടുണ്ട്.

#SajeerKalathivila ‘നീ’ എന്ന സംബോധന താങ്കളുടെ മാതാവിനെ വിളിക്കാറുള്ളത് ആണെന്ന് മനസ്സിലായി. അത് ആ ഹത ഭാഗ്യയെ മാത്രം വിളിക്കുക. നാട്ടിലുള്ള പെണ്ണുങ്ങളെ വിളിച്ചു സ്വന്തം സംസ്ക്കാരം പുറത്ത് കാട്ടണ്ട. 10 വയസ്സ് വരെ അല്ല,18 വയസ്സ് വരെ ഞാൻ സബീന അബ്ദുൾ ലത്തീഫ് ആയിരുന്നു. സർട്ടിഫിക്കറ്റ് പ്രകാരം ഇപ്പോഴും എന്റെ പേര് അത് തന്നെയാണ്.

എന്റെ പതിനെട്ടാം വയസ്സിൽ ഞാൻ വിവാഹിതയായതും പട്ടണക്കാട് പുരുഷോത്തമന്റെ മകൻ ജയേഷിന്റെ ഭാര്യ ആയി എന്നും ഹിന്ദു മത ആചാരപ്രകാരം ആയിരുന്നു വിവാഹം എന്നും അതിന് ശേഷം ലക്ഷ്മി പ്രിയ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടത് ആണ് എന്നും അതിന് ശേഷം മാത്രമാണ് ഞാൻ സിനിമയിലേക്ക് വന്നിട്ടുള്ളത് എന്നും ഈ നാട്ടിലെ ഏതു കൊച്ചു കുട്ടികൾക്ക് പോലും അറിയാം. ഈ വിവരം പോലും അറിയാത്ത അന്തം കമ്മി സേട്ടൻ നീണ്ട പതിനെട്ടു കൊല്ലം ഉറങ്ങുകയായിരുന്നു എന്ന് കരുതട്ടെ.

സ്വ പിതാവിനെ ഇങ്ങനെ സ്വന്തം അണികളെ കൊണ്ടു പോലും വിളിപ്പിയ്ക്കുന്നതിനു മുൻപ് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം എന്നാണ് നിർത്തലാക്കിയത് എന്ന് ഒന്ന് ഗൂഗിൾ ചെയ്തു മനസിലാക്കുക. ഞാൻ ഒറ്റയ്ക്കല്ല നൂറനാട് സിബിഎംഎച് എസ് ൽ പഠിച്ചത്. ഞാൻ പഠിച്ച കാലയളവിൽ രണ്ടായിരത്തി അഞ്ഞൂറിൽ അധികം കുട്ടികൾ പഠിച്ചിരുന്നു. ഞാൻ എഴുതുന്നത് അന്തം കമ്മികൾ മാത്രമല്ല വായിക്കുന്നത്. പൊതു സമൂഹത്തിലേക്കാണ്.

അപ്പൊ താങ്കൾ കണ്ണടച്ചു ഇരുട്ടാക്കുന്നത് പോലെ കൃത്യത ഇല്ലാത്ത ഒന്നും ഞാൻ എഴുതുകയോ പറയുകയോ ഇല്ല. അതിനി ഒരുവനെ ആക്ഷേപിയ്ക്കാൻ ആണെങ്കിൽ പോലും. അതുകൊണ്ട് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം എന്നുമുതൽ എന്ന് വരെ ആയിരുന്നു എന്നൊന്ന് മനസ്സിലാക്കിയിട്ട് വരിക. വെറുതെ പിതൃ സ്മരണ നടത്താൻ ഒരുമ്പെട്ടു വരാതെ. ഓക്കേ ബൈ..