Malayali Live
Always Online, Always Live

എന്റെ ഭർത്താവിനെ നീ വിളിക്കാൻ തുടങ്ങിയിട്ട് എത്രകാലമായി; അപർണ്ണയുടെ ദേഷ്യത്തിൽ തകർന്നു അഞ്ജലി; സാന്ത്വനത്തിൽ വീണ്ടും സംഘർഷ മുഹൂർത്തങ്ങൾ..!!

3,703

മലയാളത്തിൽ ഏറ്റവും കൂടുതൽ യൂത്ത് ഫാൻസ്‌ ഉള്ള സീരിയൽ ആണ് സാന്ത്വനം. തിങ്കൾ മുതൽ ശനിവരെ രാത്രി 7 മണിക്കാണ് സീരിയൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ഹോട്ട് സ്റ്റാറിലും സീരിയൽ കാണാൻ സാധിക്കും. ഒട്ടേറെ ആരാധകർ ഉള്ള സീരിയൽ പാണ്ട്യൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ ഔദ്യോഗിക റീമേക്ക് കൂടി ആണ്.

ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ചിപ്പി രഞ്ജിത് ആണ്. നാല് സഹോദരങ്ങളുടെ കഥ പറയുന്ന സീരിയലിൽ ഏറ്റവും ഹൈലൈറ്റ് ആയി നിൽക്കുന്നത് ശിവനും അഞ്ജലിയും ചേർന്നുള്ള അടിയും പിണക്കങ്ങളും ആണ്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലിയായി എത്തുന്നത് ഗോപിക അനിലാണ്.

കഴിഞ്ഞ എപ്പിസോഡിൽ പ്രണയിച്ചു വിവാഹം കഴിച്ച അപർണ്ണയുടെ ജന്മദിനം ഹരി മറക്കുകയും അതോർത്ത് കരയുന്ന അപർണയെ അഞ്ജലി ആശ്വസിപ്പിക്കുന്നതും തുടർന്ന് അഞ്ജലി ഹരിയെ വിളിച്ചു പറയുകയും അതിലൂടെ ഗംഭീരമായ ആഘോഷം ആക്കി അപർണ്ണയുടെ ജന്മദിനം നടത്തുകയും ചെയ്യുന്നു.

താൻ വഴി ആണ് അപർണ്ണയുടെ ജന്മദിനം ഹരി ഓർത്തത് എന്ന കാര്യം അപര്ണ്ണയോട് പറയണ്ട എന്ന് അഞ്ജലി പറഞ്ഞിരുന്നു എങ്കിൽ കൂടിയും ഹരി അക്കാര്യം അപർണ്ണയോട് പറയുന്നു. ഇതോടെ തന്റെയും തന്റെ ഭർത്താവിന്റെയും കാര്യത്തിൽ ഇടപെടാൻ അവൾ ആരാണ് എന്ന് എന്ന് ചോദിച്ചു കൊണ്ട് അപ്പു ക്ഷുഭിത ആകുന്നു. ഇതോടെ ഭാര്യക്ക്‌ മുന്നിൽ സത്യം വെളിപ്പെടുത്തിയത് കുരിശു കണ്ട ചെകുത്താന്റെ അവസ്ഥ ആയി ഹരിക്ക്.

എന്നാൽ അപർണ്ണയുടെ ദേഷ്യം യഥാർത്ഥത്തിൽ കാണേണ്ടി വന്നത് അഞ്ജലി ആയിരുന്നു. തന്റെ ഭർത്താവിനെ വിളിച്ചു എന്റെ ബർത്ത് ഡേ ഓർമ്മിപ്പിക്കാൻ നിനക്ക് എന്താണ് അവകാശം എന്നാണ് അപ്പു ചോദിക്കുന്നത്. അത് നിന്റെ സങ്കടം കണ്ടിട്ട് ആയിരുന്നു എന്ന് ആണ് അഞ്ചു മറുപടി നൽകിയത്.

തുടർന്ന് എന്റെയും ഭർത്താവിന്റെയും പേർസണൽ കാര്യങ്ങളിൽ മേലിൽ ഇടപെടരുത് എന്നുള്ള താക്കീത് അഞ്ജലിക്ക് അപർണ നൽകുന്നു. തുടർന്ന് മാപ്പ് പറയുന്ന അഞ്ജലി സങ്കടം സഹിക്കാൻ കഴിയാതെ കരയുന്നുണ്ട്. ഞാൻ പറയുന്ന എല്ലാ കാര്യങ്ങളും എന്റെ ഭർത്താവിനോട് നീ പറയാറുണ്ടോ എന്ന് അപർണ ചോദിക്കുന്നു.

അതുപോലെ തന്റെ ഭർത്താവിനെ എത്രകാലമായി നീ എത്ര കാലമായി വിളിക്കാൻ തുടങ്ങിയിട്ട് എന്നും ഇപ്പോൾ ആണ് ആദ്യമായി വിളിച്ചത് എന്നുള്ളത് ഞാൻ എങ്ങനെ വിശ്വസിക്കും എന്നും ഇതാണ് നിനക്ക് ഉള്ള അവസാന താക്കീത് എന്നും അപർണ പറയുന്നു. കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി താൻ ചെയ്തത് ഇത്രേം വലിയ പ്രശനം ആകും എന്ന് താൻ കരുതിയില്ല എന്ന് അഞ്ജലി ദേവിയോട് പറയുന്നു.

അഞ്ജലിയെ അപർണ പറഞ്ഞ വഴക്ക് ചോദിക്കാൻ എത്തിയ ഏട്ടത്തി ദേവിയോടും അപർണ ആവർത്തിക്കുന്നു എന്റെയും ഭർത്താവിന്റെയും സന്തോഷത്തിലും സങ്കടത്തിലും മറ്റാരും ഇടപെടേണ്ട എന്ന്. എന്തായാലും സാന്ത്വനം വീട് ഈ വഴക്ക് എങ്ങനെ തീർക്കും എന്നുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ. അപർണ ആയി എത്തുന്നത് രക്ഷ രാജ് ആണ്. ഹരിയുടെ വേഷത്തിൽ എത്തുന്നത് ഗിരീഷ് നമ്പ്യാർ ആണ്.